ബിഗ് ബോസ് തമിഴിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷിക. ബിഗ് ബോസ് 2 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥിയായിരുന്നു താരം. സോഷ്യൽ മീഡിയയിലും താരമാണ് യഷിക. നിമിഷങ്ങൾക്കകമാണ് യഷിക പങ്ക് വെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുക.
കുറച്ച് നാളുകൾക്ക് മുമ്പാണ് യഷികക്ക് ഒരു കാർ അപകടം സംഭവിക്കുന്നത്. അപകടത്തിൽ താരത്തിന്റെ ഉറ്റ സുഹൃത്ത് മരണമടയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യഷിക ദിവസങ്ങൾ എടുത്താണ് ആരോഗ്യസ്ഥിതി വീണ്ടെടുത്തത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്നോട് അശ്ലീല കമന്റ് ചോദിച്ച ആരാധകന് കിടിലൻ മറുപടി കൊടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം യഷിക തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കിയിരുന്നു. അതിനിടയിലാണ് യഷികയുടെ ഇഷ്ട പൊസിഷൻ ഏതാണെന്ന് ചോദിച്ച് ഒരാൾ കമന്റ് ചെയ്തത്.
ചോദ്യം കണ്ടപ്പാടെ യഷിക മറുപടി നല്കി. ചിരിച്ചുക്കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. സാധാരണയായി എനിക്കിഷ്ടം ബെഡിന്റെ വലത് വശമാണ്. ചിലർക്ക് കമിഴ്ന്നു കിടക്കുന്നതാണ് ഇഷ്ടം, മറ്റ് ചിലർക്ക് മലർന്ന് കിടക്കുന്നതും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്.
അതേസമയം താരത്തിന്റെ മറുപടിക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. ഇത്തരത്തിലുള്ള ഉത്തരം വളരെ വ്യക്തമാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. അപമാനിക്കാൻ വരുന്നവർ ഇത്തരത്തിലുള്ള മറുപടികൾ അർഹിക്കുന്നു എന്നാണ് മറ്റ് ചിൽ്ര അഭിപ്രായപ്പെടുന്നത്.