ചൂടന്‍ രംഗങ്ങളിലൂടെ യുവാക്കളെ കോരിത്തരിപ്പിച്ച പ്രമുഖ പോണ് താരത്തിന്റെ വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ ചര്‍ച്ച. തന്റെ സുഹൃത്തുക്കളായ പോണ് താരങ്ങളെ നേര് വഴിക്ക് നയിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബ്രിട്ടിണി ജെന്ന പ്രസ്ലി എന്ന പോണ് നടി. സിനിമാ മേഖലയില്‍ നിന്നും പിന്മാറുകയും ഒരു സുവിശേഷ പ്രാസംഗികയായി മാറിയ കഥ ജെന്നയുടെ കഥയാണ് ഇപ്പോള്‍ പുറത്തായത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഹരിക്ക് അടിമയായിരുന്ന വ്യക്തിയാണ് ബ്രിട്ടണി. പലപ്പോഴും വാടക കൊടുക്കാന്‍ പോലും സാധിക്കാതെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ചുപോലും അവര്‍ ചിന്തിച്ചു. എന്നാല്‍ അവരുടെ ജീവിതം കീഴിന് മേല്‍ മറിഞ്ഞത് ഒരു നൈറ്റ് ക്ലബ്ബിലെ മദ്യപാന ശീലമായിരുന്നു.
16 വയസിലാണ് ബ്രിട്ടണി പോണ് ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രക്കിടയില്‍ ഒരു നൈറ്റ്ക്ലബ്ബില് എത്തിയ ശേഷം മദ്യപിച്ച് ലക്ക് കെട്ടതോടെയാണ് താരത്തിന്റെ പോണ് ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് താരം എത്തി ചേര്‍ന്നത് അഡള്‍ട്ട് ചിത്രം നിര്‍മ്മാതാക്കളുടെ പക്കല്‍ ആയിരുന്നു. ഇതോടെ താരം കുപ്രസിദ്ധയായി. രണ്ട് മാസത്തിന് ശേഷം ഇവര്‍ ഹെറോയിന്‍ അടിമയായി. 375 പോണ് വീഡിയോകളില്‍ താരം അഭിനയിച്ചു.
ലോകത്തിലെ ഏറ്റവും ചൂടന്‍ പോണ്‍താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ബ്രിട്ടണി. എന്നാണ് ഇപ്പോള്‍ തന്റെ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആയിരക്കണക്കിന് ഡോളറുകള്‍ ഒരു മാസം മയക്കുമരുന്നുകള്‍ക്ക് മാത്രമായി ചിലവിട്ടിരുന്നെന്ന് അവര്‍ പറയുന്നു. 31 വയസുള്ള ബ്രിട്ടണി പള്ളിയില്‍ പോയി പിന്നീട് സുവിശേഷ പ്രാസംഗികയായി മാറുകയായിരുന്നു.
കഴിഞ്ഞ ആര് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന താരം പള്ളിയും പ്രാര്‍ത്ഥനകളുമായി ജീവിക്കുകയായിരുന്നു . കൂടാതെ സുവിശേഷ പ്രാസംഗികയായിമാറുകയും മറ്റ് അഡള്‍ട് താരങ്ങളെ നേര്‍വഴിക്ക് നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. തന്റെ ജീവിതം തന്നെ ഇതിനായി മാറ്റിവെയ്ക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.