മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. സംവിധായകന്‍ കമലിന്റെ സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളൂടെ അഭിനയിച്ച് തുടങ്ങുകയായിരുന്നു.
തുടര്‍ന്ന നായകസ്ഥാനത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയെ തന്റെ കൈപ്പിയിര്‍ ഒതുക്കുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. ഈ പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍ കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്.
ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടന്‍ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. ദിലീപ് സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോഴിതാ ദിലിപ് പണ്ട് നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
ആദ്യ ഭാര്യ മഞ്ജുവിനെക്കുറിച്ചും രണ്ടാം ഭാര്യ കാവ്യ മാധവനെക്കുറിച്ചുമാണ് ദിലീപ് അഭിമുഖത്തില്‍ സംസാരിക്കുന്നത്. സംവിധായകന്‍ സത്യന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് ദിലീപ് പറയുന്നത്. പലരും മോഹിച്ച ആഗ്രഹിച്ച സുന്ദരിമാരായ നടിമാരെയാണ് ദിലീപ് വിവാഹം ചെയ്തത് എന്നായിരുന്നു സത്യന്‍ പറഞ്ഞത്.
മലയാളത്തിലെ സുന്ദരിമായ നായികമാരെ വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചിതരാവുകയും ചെയ്ത ദിലീപിനെ പത്തലിന് അടിക്കണമെന്നും ഇത്രയും കാലം കൊണ്ട് ഇങ്ങനെ ഒപ്പിച്ച നടന്‍ വരും കാലത്ത് എന്തൊക്കെ ചെയ്യുമെന്ന് ഓര്‍ത്ത് ടെന്‍ഷനുണ്ടെന്നും സംവിധായകന്‍ പറഞ്ഞതായി ദിലീപ് പറയുന്നു.