മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് ഷാനവാസ് എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ഷാനു. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും എല്ലാം കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ താരമാണ് ഷാനവാസ്. സീതയിലെ ഇന്ദ്രനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്തായിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രതീക്ഷനാകുന്നത്.
Also read
ഈ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിൻറെ ഉപജ്ഞ്ജാതാവ് ; പരിചയപ്പെടുത്തി ജൂഡ് ആന്റണി
രണ്ടുകൊല്ലം മുൻപ് സോഷ്യൽ മീഡിയയിലെ ചില ആക്രമണങ്ങൾക്കും ഷാനു വിധേയനായിരുന്നു. അന്നൊന്നും പക്ഷെ ഷാനു അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ലസാഗു എന്ന ചിത്രത്തിൽ നായകനായും എത്തി. മിനിസ്‌ക്രീന്റെ ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന ഷാനവാസ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോൾ.
ഷാനവാസ് പറയുന്നത്,
കുങ്കുമപ്പൂവ് സീരിയൽ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ലൂടിപ്പിക്കുകയായിരുന്നു. സീത സീരിയലിലും കുറച്ച് ഫൈറ്റ് ഉണ്ടായിരുന്നു. വില്ലൻക്യാരക്ടർ ചെയ്യുന്നതാണ് എനിക്കേറ്റവും ഇഷ്ടം. അതാവുമ്പോൾ ഞാൻ എന്തെങ്കിലും വന്ന് ചെയ്താൽ മതി. മറ്റേത് ആണെങ്കിൽ ഒരുപാട് ഇമോഷൻസ് ഇടേണ്ടി വരും.
ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോസ് എവിടെയും പങ്കുവെക്കാത്തതിന് കാരണം പ്രൈവസി കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്. എന്റെ കുടുംബത്തെ ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കിലോ മറ്റിടങ്ങളിലോ കൊണ്ടിട്ട് പബ്ലിസിറ്റി ആക്കാൻ എനിക്ക് താൽപര്യമില്ല. അതുമായി ബന്ധപ്പെട്ട് പല കമന്റകളും കേട്ടിട്ടുണ്ട്. ഞാൻ ഡിവോഴ്സ്ഡ് ആണെന്നൊക്കെ ചിലർ പറഞ്ഞു.
Also read
ഞങ്ങൾ വേർപിരിഞ്ഞ് താമസിക്കുന്നത് കൊണ്ടാണ് ഫോട്ടോ ഒന്നും ഇടാത്തതെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നേരെ മഞ്ചേരിയിൽ വന്നാൽ മതി. അവിടെ ഏതേലും ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചാൽ ഷാനവാസിന്റെ വീട് കാണിച്ച് തരും. ഞാൻ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണെന്ന് ഷാനവാസ് പറയുന്നു.