ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ ഏറ്റവും അടുത്ത സുഹൃത്തും അദ്ദേഹത്തെ സോഷ്യല്‍മീഡിയയില്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയുമായിരുന്നു സംവിധായകനും കട്ടന്‍ വിത്ത് ഇമ്മട്ടി പരിപാടിയുടെ അവതാരകനുമായ ടോം ഇമ്മട്ടി. ബിഗ് ബോസിന് ശേഷം ഏറെ വൈറലായ റോബിന്റെ അഭിമുഖം ടോം ഇമ്മട്ടിക്കും ആരതി പൊടിക്കും ഒപ്പമുള്ളത് തന്നെയായിരുന്നു. ഈ അഭിമുഖത്തില്‍ വെച്ചാണ് ഇമ്മട്ടിയുടെ സുഹൃത്തായ ആരതി റോബിനുമായി സൗഹൃദത്തിലാകുന്നത്. ഈ മൂവര്‍ സംഘത്തിന്റെ സൗഹൃദം ആരാധകരും ഏറ്റെടുത്തിരുന്നു.
റോബിന്‍ ഫാന്‍സ് ഉള്‍പ്പടെ ആഘോഷിച്ചിരുന്ന സൗഹൃദമായിരുന്നു റോബിന്‍, ടോം ഇമ്മട്ടി, ആരതി പൊടി ഫ്രണ്ട്ഷിപ്പ്. റോബിന്‍-ആരതി പ്രണയത്തിലും ടോം ഇമ്മട്ടിക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ ദിവസം ആരതി പൊടിയുടെ പിറന്നാള്‍ സെലിബ്രേഷനിലും ടോം ഇമ്മട്ടി പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോകള്‍ ടോം ഇമ്മട്ടി തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ടോം ഇമ്മട്ടിയും റോബിനും സൗഹൃദം അവസാനിപ്പിച്ചെന്നാണ് സൂചനകള്‍.
സംഭവവുമായി ബന്ധപ്പെട്ട് റോബിന്റെ മറ്റൊരു സുഹൃത്തായ ശാലു പേയാട് പങ്കുവെച്ച കുറിപ്പും റോബിന്‍ സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല ടോം ഇമ്മട്ടിയെ റോബിന്‍ അണ്‍ഫോളോ ചെയ്തിട്ടുമുണ്ട്. ശാലു പേയാട് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.
‘ഫെയിം കണ്ട് നമ്മളെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം കൂടെ കൂടുന്ന ഇത്തിള്‍ കണ്ണികളായ കുറെ ഫ്രണ്ട്‌സ് നമുക്ക് എല്ലാവര്‍ക്കും ഉണ്ടാകും. അവരെ നമുക്ക് അറിയാമെങ്കിലും നമ്മളെ കൊണ്ട് ജീവിച്ചുപോകുന്നെങ്കില്‍ ജീവിച്ച് പോട്ടെയെന്ന് കരുതി ഒന്നും മിണ്ടാതെ കൂടെ നിര്‍ത്തും. പക്ഷെ നമുക്ക് ആ ഫ്രണ്ട്ഷിപ്പ് കൊണ്ട് സഹിക്കാന്‍ വയ്യാതെയായാല്‍ അവരെ മാറ്റി നിര്‍ത്തുന്നത് തന്നെയാണ് നമുക്ക് നല്ലത്.’
‘മാറ്റി നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ നമുക്ക് നന്നായി പണിതിട്ട് നമ്മുടെ മുഖത്ത് നോക്കി വളിച്ച ചിരി ചിരിക്കുന്നത് നമുക്ക് കാണേണ്ടി വരും. കുന്തിരിക്കം എനിക്ക് ഇഷ്ടമാണ് എന്നാല്‍ അത് എന്റെ മൂട്ടിലിട്ട് പുകക്കരുത്. നിന്നെ അന്നെ ഞാന്‍ അണ്‍ഫോളോ ചെയ്തു… ഒരു നമ്മട്ടി’-എന്നാണ് ശാലു പേയാട് പങ്കുവെച്ചിരിക്കുന്നത്.
റോബിന്‍ രാധാകൃഷ്ണനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ശാലു പേയാട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ റോബിന്‍ അത് സ്റ്റോറിയാക്കുകയായിരുന്നു. ശേഷമാണ് റോബിന്‍ ടോം ഇമ്മട്ടിയെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്.
അതേസമയം, ഇമ്മട്ടിയുടെ സോഷ്യല്‍മീഡിയ മുഴുവന്‍ ഡോ. റോബിന്‍ ആരാധകരുടെ കമന്റുകളാണ്. ചില കമന്റുകള്‍ ടോം ഇമ്മട്ടിയെ എയറിലാക്കി എന്നുള്ള തരത്തിലുള്ളതാണ്. മറ്റ് ചിലത് റോബിനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് പഴയ രീതിയില്‍ മുന്നോട്ട് പോകണമെന്ന് ടോമിനോട് ആവശ്യപ്പെടുന്നത്.
ഇതിനിടെ, ആരതി പൊടി പക്ഷെ ഷൂട്ടിങിനായി ഹൈദരാബാദിലേക്ക് പോയിരിക്കുകയാണ്. റോബിന്‍ ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം ടോം ഇമ്മട്ടിയുടെ വിവാഹ വാര്‍ഷികമായിരുന്നു. അതിന്റെ വീഡിയോകള്‍ ടോം ഇമ്മട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.