എനിക്ക് നൂറിന്റെ അത്ര ഹൈറ്റില്ല, വിമര്‍ശിക്കുന്നവര്‍ ഒത്തിരിയാണ്, ശരിക്കും ഹൈറ്റിലൊക്കെ എന്താണ് കാര്യം. നൂറിനും ഫഹീമും ചോദിക്കുന്നു

558

ഒരു അഡാറ് ലവ് എന്ന ഒമര്‍ലുലു ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. അടുത്തിടെയാണ് താരം വിവാഹിതയാവാന്‍ പോകുന്നുവെന്ന് അറിയിച്ചത്. സുഹൃത്തായ ഫഹീം സഫറാണ് വരന്‍.

Advertisements

ഇരുവരുടെയും വിവാഹനിഷ്ചയവും ഇതിന് പിന്നാലെ നടന്നിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണത്തെ കുറിച്ച് സംസാരിക്കുകയാണ് നൂറിനും ഫഹീമും.

Also Read: ഭാര്യയെ കുറിച്ചുള്ള പരാതികളൊക്കെ മക്കൾ അപ്പപ്പോൾ തന്നെ വീഡിയോ കോൾ വിളിച്ച് പറയും; മോളുടെ പഞ്ചിംഗ് ബാഗ് ഞാനാണ്; ഭാര്യയേയും മക്കളെയു കുറിച്ച് ടൊവിനോ

നൂറിനെ ലവ് ട്രാക്കിലേക്ക് കൊണ്ടുവന്നത് തന്റെ ടാലന്റ് കൊണ്ടാണെന്ന് ഫഹീം പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്നും തങ്ങളുടെ കാര്യത്തില്‍ പല ഇഷ്ടങ്ങളും കണക്ടായി എന്ന് തോന്നിയെന്നും തന്റെ പിറകെ പ്രൈാപ്പോസല്‍സുമായി ക്യൂവൊന്നുമുണ്ടായിരുന്നില്ലെന്നും നൂറിന്‍ പറയുന്നു.

തങ്ങള്‍ റിലേഷനിലാവാനുള്ള കാരണം സിനിമയാണ്. എപ്പോഴും സിനിമയെ കുറിച്ചായിരുന്നു സംസാരിക്കുന്നതെന്നും ഫഹീം നല്ലോണം സംസാരിക്കുന്ന ഒരാളാണെന്നും നൂറിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ നൂറിനേക്കാള്‍ ഹൈറ്റ് കുറവാണെന്നും അതിനെ ചിലര്‍ നെഗറ്റീവായി എടുത്ത് അമ്മയും മോനുമാണോ എന്നൊക്കെ ചോദിച്ചിരുന്നുവെന്നും ഫഹീം പറയുന്നു.

Also Read: ഒരു ജഡ്ജ്‌മെന്റും ഇല്ലാതെ നിങ്ങളുടെ പാർട്ണറെ കേൾക്കുക; ഒരാളെ പോലെ ആയിരിക്കണം എന്നില്ല മറ്റൊരാളുടെ അവസ്ഥ; അശ്വതി ശ്രീകാന്തിന് പറയാനുള്ളത് ഇങ്ങനെ

അടുത്തിടെ ലുലുവില്‍ പോയപ്പോള്‍ ഒരു ആന്റി മോന് മോളേക്കാള് ഹൈറ്റ് കുറവാണോ എന്നു ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടിയെന്നും ഇതുപോലെ പലരും തങ്ങളെ പറ്റി സംസാരിക്കുന്നുണ്ടെന്നും നൂറിനും ഫഹീമും പറയുന്നു.

Advertisement