‘മുഖം മറച്ചും, ചിത്രങ്ങള്‍ പങ്കിടാതെയും ഫഹദ് ഫാസിലിന്റെ ഒരുവര്‍ഷം’; ഒടുവില്‍ ഫഹദിനെ ഒന്നു കാണാന്‍ പറ്റിയല്ലോ എന്ന് ആരാധകര്‍!

151

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയ നാസിമും.വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്‍പ്പ കാലം വിട്ടുനിന്നെങ്കിലും , കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരുന്നു താരം. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്. പുതിയ തമിഴ് ചിത്രമാകട്ടെ അണിയറയില്‍ ഒരുങ്ങുകയുമാണ്.

ഫഹദ് തെന്നിന്ത്യയിലാകെ അഭിനയം കൊണട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ങ്കെിലും താരത്തിനെ പബ്ലിക് പ്‌ളാറ്റ്‌ഫോമുകളില്‍ അധികം കാണാറില്ല. അഭിമുഖങ്ങളും സോഷ്യല്‍മീഡിയ ആക്ടിവിറ്റിയും എല്ലാം വളരെ കുറവാണ്.

Advertisements

എന്നാല്‍ നസ്രിയ നേരെ തിരിച്ചാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ നസ്രിയഇടയ്ക്കിടെ ഫഹദിനൊപ്പവും കുടുംബത്തോടൊപ്പവും ഉള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ഇത്തരത്തില്‍ നസ്രിയ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു കുടുംബ ചിത്രം പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. സംവിധായകന്‍ ഫാസിലിന്റെ നാല് മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം അടങ്ങുന്ന ഒരു ഫോട്ടോയായിരുന്നു അത്. ഈ ചിത്രത്തില്‍ ആരാധകര്‍ എല്ലാം ം ശ്രദ്ധിച്ചത് ഫഹദ് ഫാസിലിനെയാണ്.

ചിത്രത്തിന്റെ ഒരു കോണിലായി തന്റെ സ്വതസിദ്ധമായ ആ നോട്ടത്തോടെ, നിറഞ്ഞ ചിരിയോടെ ഫഹദ് ഫാസില്‍ ഇരിക്കുന്നതാണ് കാണാനാവുന്നത്. ഇതിനിടെ പലരും ‘അവസാനം ഫഹദിനെ ഒന്ന് കാണാന്‍ പറ്റി’ എന്നു പറഞ്ഞുകൊണ്ടാണ് കമന്റിട്ടിരിക്കുന്നത്.

ALSO READ- കേരളം എന്നും പ്രചോദനം; മുഖ്യമന്ത്രി പിണറായി കേരളത്തിന്റെ ഭാഗ്യം; ഉപദേശം തേടാറുണ്ടെന്ന് വെളിപ്പെടുത്തി കമല്‍ഹാസന്‍

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഫഹദ് ഫാസിലിനെ പൊതുവിടങ്ങളില്‍ ഒന്നും കാണാനില്ലെന്ന് ആരാധകരും പറയുന്നു. പുതിയ ചിത്രം ഇറങ്ങിയിട്ടും ഫഹദിനെ എങ്ങും കാണാനുണ്ടായിരുന്നില്ല. മാമന്നന്‍ സിനിമ വലിയ ചര്‍ച്ചയായിട്ടും ഫഹദിന്റെ ക്യാരക്ടര്‍ എങ്ങും ചര്‍ച്ചകൡ നിറഞ്ഞിട്ടും ഫഹദ് അഭിമുഖങ്ങളിലൊന്നും എത്തിയിരുന്നില്ല.

ഫഹദ് താരങ്ങള്‍ പങ്കെടുക്കുന്ന വിവാഹം, അവാര്‍ഡ് നിശ പോലുള്ള ഒരു പൊതു പരിപാടികളിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും താരം അപ്രത്യക്ഷമായതോടെ ആരാധകരും നിരാശയിലായിരുന്നു.

ഇന്‍സ്റ്റഗ്രാം പേജ് ഫഹദ് പൂര്‍ണമായും ഒഴിവാക്കിയ ഫഹദ് പുതിയ കുടുംബചിത്രം പങ്കിടാനാണ് തിരിച്ചെത്തിയത്.. ഫഹദിന്റെ ഫേസ്ബുക്ക് പേജ് ഡിആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിലും തന്റെ മുഖം വ്യക്തമാകുന്ന ഒരു ഫോട്ടോ പോലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫഹദ് ഫേസ്ബുക്കിലും പങ്കുവച്ചിട്ടില്ല വിവാഹ വാര്‍ഷികത്തിന് പങ്കുവച്ച ഫോട്ടോ പോലും, നസ്റിയയ്ക്കൊപ്പം പുറം തിരിഞ്ഞു നില്‍ക്കുന്നതായിരുന്നു.

ALSO READ- ‘കേരളീയം’ പരിപാടിയിൽ നിന്നും സുരേഷ് ഗോപിയെ മനഃപൂർവ്വം ഒഴിവാക്കിയെന്ന വിഷമം പറഞ്ഞ് ആരാധകർ; ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം കേരളപ്പിറവി ആഘോഷിച്ച് താരം

നസ്റിയയാകട്ടെ, ബര്‍ത്ത് ഡേയ്ക്കും, വെഡ്ഡിങ് ആനിവേഴ്സറിക്കും മാത്രമാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. പെട്ടന്നിങ്ങനെ ഇരുവരും മാറാന്‍ മാത്രം എന്തു സംഭവിച്ചു എന്നാണ് ആരാധകരുടെ ചോദ്യം. നേരത്തെ ഒരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ അധികം നല്‍കാത്തത് എന്ന ചോദ്യത്തിനോട് ഫഹദ് ഫാസില്‍ പ്രതികരിച്ചിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലേ വരേണ്ടതുള്ളൂ എന്നായിരുന്നു ഫഹദിന്റെ പ്രതികരണം.

‘മാത്രമല്ല, ഞാന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ ഇഷ്ടമുള്ളത് പോലെ തിരുത്തി കൊടുക്കുമ്പോള്‍ എന്തിനാണ് അഭിമുഖങ്ങള്‍ നല്‍കുന്നത്’- എന്നും ഫഹദ് ചോദിച്ചിരുന്നു. ഇതാണോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം എല്ലായിടത്തു നിന്നും മാറി നില്‍ക്കാനുള്ള കാരണം എന്നാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

ഇപ്പോള്‍, ഫഹദ് ഫാസിലിന്റെ പുഷ്പ 2 ആണ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന സിനിമ. സ്റ്റൈല്‍ മന്നന്‍ രജിനികാന്തിനൊപ്പം പുതിയ ഒരു സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ആവേശം, പാട്ട്, ഹനുമാന്‍ ദ ഗ്രേറ്റ് എന്നിവയാണ് ഫഹദിന്റേതായി പ്രഖ്യാപിച്ച മൂന്ന് മലയാള സിനിമകള്‍. അവസാന തമിഴ് ചിത്രം ഹിറ്റായിരുന്നെങ്കിലും മലയാള ചിത്രം പാച്ചുവും അത്ഭുത വിളക്കു ംവേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

Advertisement