പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസില്‍

37

മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്‌റ്റാര്‍ എത്തുന്നതുകൊണ്ടുതന്നെ ആരാധകര്‍ ചിത്രത്തിനായി കട്ട വെയിറ്റിംഗിലാണ്. പൃഥ്വിരാജിന്റെ ഫിലിം മേക്കിംഗിലുള്ള കഴിവ് കാണാനായും ആരധകര്‍ കാത്തിരിക്കുകതന്നെയാണ്.

Advertisements

അതേസമയം ഫഹദ് ഫസിലിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം പൃഥ്വി പ്ലാന്‍ ചെയ്യുന്നതായും വാര്‍ത്തകളുണ്ട്.

ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സൂചനകളുണ്ട്. ചിത്രം ക്രൈം ത്രില്ലര്‍ ആയിരിക്കുമെന്നും പറയുന്നു.

ചിത്രത്തില്‍ ടോവിനോ തോമസും ഇന്ദ്രജിത്തും ആര്യയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ലൂസിഫറിന്റെ ചിത്രീകരണം കഴിഞ്ഞ് മുമ്ബ് ഏറ്റെടുത്ത ചിത്രങ്ങള്‍ തീര്‍ത്തതിന് ശേഷമായിരിക്കും ഈ പുതിയ പ്രൊജക്‌ട് തുടങ്ങുന്നത്.

Advertisement