എന്റെ സ്വഭാവം മാറിയെങ്കില്‍ അതിന് കാരണമുണ്ട്: പൊട്ടിത്തെറിച്ച് ഫഹദ് ഫാസില്‍

108

തനിക്ക് താരജാഡയില്ലെന്നും ആരോടും ഡേറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നായകനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടന്‍ ഫഹദ് ഫാസില്‍. ഒരു വിഭാഗമാളുകളുടെ സിനിമയില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാള്‍, സീനിയര്‍ സംവിധായകര്‍ പോലും വിളിച്ചാല്‍ ഫോണെടുക്കാന്‍ മടിക്കുന്ന വ്യക്തി എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി നാനയുമായുള്ള അഭിമുഖത്തിലാണ് നടന്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.

Advertisements

ഞാന്‍ മാറിപ്പോയി ചില ആളുകളുടെ മാത്രം സിനിമകളില്‍ അഭിനയിക്കുന്നു. എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ്. ഫഹദ് പറയുന്നു.

ഡേറ്റ് തരില്ലെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് കൂടി തൃപ്തികരമാകുന്ന എന്നെകൂടി എക്‌സൈറ്റ്‌മെനറ് ചെയ്യിക്കുന്ന സിനിമയായിരിക്കണം.

എന്റെ സിനിമകള്‍ ആളുകള്‍ കാണണം എന്‍ജോയ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാനില്ല. സിനിമയില്‍ നിന്ന് ഏഴെട്ട് വര്‍ഷം മാറിനിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് പറഞ്ഞു.

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം അമല്‍നീരദ് സംവിധാനം ചെയ്ത വരത്തനാണ്. അന്‍വര്‍ റഷീദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.

Advertisement