വരത്തനിലെ നായകന്റെ അനുഭവം ജീവിതത്തില്‍ എനിക്കുമുണ്ടായിട്ടുണ്ട്; ഫഹദ് ഫാസില്‍

138

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ഫഹദ് ഫാസില്‍ നായകനായി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമല്‍നീരദും ഒന്നിച്ച ചിത്രത്തെ പ്രേക്ഷകര്‍ ഇരു കെെയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisements

ചിത്രത്തിന്‍രെ മേയ്ക്കിങ്ങിനും മികച്ച അഭിപ്രായമാണുള്ളത്, ചിത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച്‌ ഒടുവില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കി. ഈ ചിത്രത്തിന്‍രെ പ്രമേയമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും അത് താനും ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ടെന്നുമാണ് ഫഹദ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘കെെയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം യുഎസ്സിലേക്ക് പഠനത്തിനായി പോയി.യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് താന്‍ തിരിച്ചെത്തുമ്ബോള്‍ നാട്ടില്‍ പല തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടായത്.

പുറത്തു നിന്നും ഒരാള്‍ നോക്കിക്കാണുന്നതു പോലെയാണ് നാടിനെ അന്ന് ഞാനും നോക്കിക്കണ്ടത്. വലിയ മാറ്റങ്ങള്‍. വരത്തനെ പോലെയായിരുന്നു അന്ന് താനും’ അതാണെന്നെ ചിത്രത്തിലേക്ക് അടുപ്പിച്ചത് . ഫഹദ് പറഞ്ഞു നിര്‍ത്തുന്നു.

ദുബായില്‍ നിന്നും നാട്ടിലെത്തുന്ന എബി എന്ന ഐടി പ്രൊഫഷനായി ഫഹദും ഭാര്യ പ്രിയയായി ഐശ്വര്യ ലക്ഷ്മിയും എത്തുന്ന ചിത്രത്തില്‍ പ്രവാസികളായ ദമ്ബതികള്‍ കേരളത്തിലെ എസ്‌റ്റേറ്റില്‍ താമസിക്കാന്‍ എത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്.

Advertisement