മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് അന്യഭാഷ ചിത്രങ്ങളിലും ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
തന്റെ ആദ്യ സിനിമ പരാജയമാണെങ്കിലും രണ്ടാം വരവില്‍ തൊട്ടതെല്ലാം ഹിറ്റുകളാക്കി മാറ്റിയിരുന്നു ഫഹദ് എന്ന നടന്‍. അതുകൊണ്ടുതന്നെ ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളില്‍ കൂടുതലും ഹിറ്റുകള്‍ മാത്രമായിരുന്നു.
ജീത്തുമാധവ് സംവിധാനം ചെയ്ത ആവേശമാണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇതുവരെ തന്‍രെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ക്കൊന്നിനു പോലും പ്രോത്സാഹനം കൊടുക്കാത്ത ആളാണ് ഫഹദ് ഫാസില്‍.
ഇപ്പോഴിതാ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ഫഹദ്. വിഖ്യാത ഇറ്റാലിയന്‍ ചിത്രം സിനിമാ പാരഡിസോയും മെക്‌സിക്കന്‍ ചിത്രം അമോറസ് പെരോസുമാണ് തന്നെ സ്വാധീനിച്ച ചിത്രങ്ങളെന്ന് ഫഹദ് പറയുന്നു.
Also Read:ഇപ്പോഴും എനിക്ക് തെറി മെസ്സേജുകള്‍ വരാറുണ്ട് ; തന്റ ആ സിനിമയെ കുറിച്ച് അനുമോള്‍
ഇവയ്ക്ക് അടുത്ത് നില്‍ക്കുന്ന മലയാള സിനിമയാണ് തൂവാനത്തുമ്പികളെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ നായകനായ ചിത്രം 1987ലാണ് പുറത്തിറങ്ങിയത്. പത്മരാജന്‍ ഒരുക്കിയ ചിത്രം മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്.