എനിക്ക് തടി കൂടുതലാണ്, അതിന്റെ പേരിൽ എന്തിനാണ് പരിഹസിക്കുന്നതെന്ന് ടൈറ്റാനിക്കിലെ ജാക്കിന്റെ സ്വന്തം റോസ്‌

375

ലോക സിനിമയിലെ മഹാ പ്രണയകാവ്യമാണ് ‘ടൈറ്റാനിക്’. ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ച ചിത്രം 1997 ലാണ് പുറത്തിറങ്ങിയത്. ആർ എം എസ് ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ലിയോനാർഡോ ഡികാപ്രിയോ നായകനായി എത്തിയ ചിത്രത്തിൽ കേറ്റ് വിൻസെന്റ് ആയിരുന്നു നായിക.

ഇപ്പോഴിതാ ടൈറ്റാനിക് സിനിമ ഇറങ്ങിയപ്പോൾ മുതൽ അനുഭവിക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ചിത്രത്തിലെ നായികയായ കേറ്റ് വിൻസെന്റ്. ജാക്ക് മരിച്ചത് തനിക്ക് തടി കൂടിയ കാരണംക്കൊണ്ടായിരുന്നു എന്നാണ് മറ്റുള്ളവർ പരിഹസിച്ചത്.

Advertisements

Also Read
ഞാൻ ലാലേട്ടന്റെ പുറകിൽ പോയി ഒളിച്ച് നിന്നിട്ടുണ്ട്; നിവിൻ പോളി ഉള്ളത് കൊണ്ട് മാത്രം ഞാൻ അവിടെ നിന്നതാണ്, വെളിപ്പെടുത്തലുമായി പൈങ്കിളി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ടൈറ്റാനിക്കിന്റെ അവസാനം റോസ് മാത്രമാണ് രക്ഷപ്പെടുന്നത്. ജാക്ക് മരിച്ച് പോകുകയായിരുന്നു. എന്നാൽ റോസായി അഭിനയിക്കുന്ന എനിക്ക് തടി കൂടിയത് കൊണ്ടാണ് ജാക്ക് മരിച്ചതെന്നാണ് ചിലർ പറഞ്ഞത്.

റോസ് മെലിഞ്ഞിട്ടായിരുന്നെങ്കിൽ ജാക്കിന് പിടിച്ചു നില്ക്കാൻ സ്ഥലം കിട്ടുമായിരുന്നു എന്നാണ് അവർ പറഞ്ഞത്. കുട്ടിക്കാലം മുതൽ തന്നെ ഇത്തരത്തിൽ പരിഹാസങ്ങൾ ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂൾ നാടകങ്ങളിൽ എനിക്ക് ലഭിച്ചിരുന്നത് തടിയുള്ള പെൺകുട്ടിയുടെ റോളുകളാണ്.

Also Read
സമ്മർ ഇൻ ബത്‌ലേഹമിന് രണ്ടാം ഭാഗത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല; പറയാനുള്ളതെല്ലാം ആദ്യ ഭാഗത്തിൽ തന്നെയുണ്ടെന്ന് സിബി മലയിൽ

സിനിമയിൽ എത്തിയപ്പോഴും എനിക്ക് ചുറ്റും പരിഹസിക്കാനായി മാത്രം ആളുകൾ ഉണ്ടായിരുന്നു. തടി കൂടി എന്നതിനാൽ ഒരുപാട് വിമർശനങ്ങളും, കുത്തുവാക്കുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. അത് എന്തിനാണെന്ന് തനിക്ക് മനസ്സിലകുന്നില്ല എന്നുമാണ് കേറ്റ്് പറയുന്നത്.

Advertisement