വല്ലാത്ത ചതിയായിരുന്നു സായ്കുമാര്‍ ചെയ്തത്, പിന്നീട് സിദ്ദിഖ് പടത്തില്‍ സായികുമാറിനെ സഹകരിപ്പിച്ചിട്ടില്ല, വൈറലായി കുറിപ്പ്

5171

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഹിറ്റ്‌ലര്‍. മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടി നായകനായി എത്തിയ ചിത്രം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. സിദ്ധിഖാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം തിയേറ്ററുകളില്‍ ഗംഭീര വിജയമാണ് സൃഷ്ടിച്ചത്. 1996 ലെ വിഷുവിനാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളും ഹിറ്റ്‌ലറില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Also Read: അന്ന് മുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല, കുറേ അടികിട്ടി, അനുഭവം തുറന്നുപറഞ്ഞ് സീനത്ത്

ഈ കഥാപാത്രത്തെ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി നടക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ ശോഭന, ജഗദീഷ്, വാണി വിശ്വനാഥ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒക്കെ ഇന്നും മലയാളികള്‍ പാടി കൊണ്ട് നടക്കുന്നുണ്ട്.

അത്രത്തോളം ഹിറ്റായിരുന്നു ചിത്രത്തിലെ പാട്ടുകളെല്ലാം. ഇപ്പോഴിതാ ഹിറ്റ്‌ലര്‍ സിനിമയെക്കുറിച്ച് ഒരു സിനിമ പേജില്‍ വന്ന പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഈ പോസ്റ്റില്‍ പറയുന്നത് ഹിറ്റ്‌ലര്‍ സിനിമയില്‍ നടന്‍ സായ്കുമാര്‍ ചെയ്ത ചതിയെക്കുറിച്ചാണ്.

Also Read: യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഇത്തരം ഒരനുഭവം ഇതാദ്യമെന്ന് ബഷീര്‍ ബഷി

സിദ്ദിഖ് ലാല്‍ ടീം കൊണ്ട് വന്ന നടനാണ് സായികുമാര്‍ എന്നും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ സായി കുമാര്‍ ദുബായിയില്‍ പോയിരുന്നുവെന്നും ക്ളൈമാക്‌സ് ഫൈറ്റ് ഷൂട്ട് തീര്‍ക്കാന്‍ വേണ്ടി സായ് കുമാറിനെ വിളിച്ചിട്ട് വന്നില്ലെന്നും
പിന്നീട് സിദ്ദിഖ് പടത്തില്‍ സായികുമാറിനെ സഹകരിപ്പിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

ഹിറ്റ്ലറില്‍ സായി കുമാറിന്റെ ചതി

സിദ്ദിഖ് ലാല്‍ ടീം കൊണ്ട് വന്ന നടനാണ് സായികുമാര്‍, റാം ജി റാവ് സ്പീക്കിങ്ങിലൂടെ.. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ നിന്ന് മാറി, സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റ്‌ലര്‍. ചിത്രം നിര്‍മിച്ചത് ലാലും. വിഷുവിന് റിലീസ് പ്ലാന്‍ ചെയ്ത ചിത്രത്തിന്റെ ക്ളൈമാക്‌സ് ഫൈറ്റ് ഷൂട്ട് തീര്‍ന്നില്ല..

ഒരു ഷോ യ്ക്ക് വേണ്ടി ദുബായ് പോയ സായി കുമാര്‍ ഷോ കഴിഞ്ഞിട്ടും തിരിച്ച് വരാന്‍ കൂട്ടാക്കിയില്ല. സിദ്ദികും ലാലും മാറി മാറി വിളിച്ചിട്ടും സായികുമാര്‍ വന്നില്ല., ആദ്യ നിര്‍മാണ സംരഭം ആയത്‌കൊണ്ട് പടം വിഷുവിന് തന്നെ റിലീസ് ചെയ്തില്ലെങ്കില്‍ വലിയ നഷ്ടം ഇവര്‍ക്കു സംഭവിക്കുമായിരുന്നു.

അവസാനം ഒരു ഹിന്ദി കാരനെ കൊണ്ട് സായി കുമാറിനെ ഫോണ്‍ ചെയ്യിപ്പിച്ചു, പുള്ളി അധോലോക നായകന്‍ ആണെന്നും ഉടനെ ദുബായ് വിട്ട് വെളിയില്‍ പോയില്ലെങ്കില്‍ പ്രശനം ആവുമെന്നും പറഞ്ഞു.. അതു കേട്ട സായികുമാര്‍ നാട്ടിലേക് തിരിച്ചു. ഷൂട്ടിംഗ് നടന്നു. പടം റിലീസായി.. വിഷു വിന്നറും ആയി.. പക്ഷെ പിന്നീട് സിദ്ദിഖ് പടത്തില്‍ സായികുമാറിനെ സഹകരിപ്പിച്ചിട്ടില്ല

Advertisement