എന്ത് നല്ലത് ചെയ്താലും കൂടെ ഒരു അക്കിടി പറ്റും കല്യാണവും അങ്ങിനെ പറ്റിയതാ എന്ന് ഗായത്രി അരുൺ ; തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും വിശേഷങ്ങൾ പങ്കു വച്ച് താരം

1502

അഭിനയം മാത്രമല്ല തനിയ്ക്ക് വഴങ്ങുന്നത് എഴുത്തിലും കഴിവുണ്ടെന്ന് തെളിയിച്ച താരമാണ് ഗായത്രി അരുൺ. സീരിയലിൽ നിന്നും സിനിമയിലേക്കെത്തിയപ്പോഴും എഴുത്തിനായി താരം സമയം കണ്ടെത്തിയിരുന്നു. അച്ഛപ്പം കഥകൾ മോഹൻലാലിന് നൽകിയായിരുന്നു ഗായത്രി പ്രകാശനം നടത്തിയത്.

എഴുത്തിനെക്കുറിച്ചും തന്റെ പുസ്തകത്തിന് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഗായത്രി എത്തിയിരുന്നു. അച്ഛപ്പം കഥകൾക്ക് ലഭിച്ച മികച്ചൊരു പ്രതികരണം പങ്കിട്ട് നന്ദിയുമായെത്തിയിരിക്കുകയാണ് താരം. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി ശരൺ എന്ന ക്യാപ്ഷനോടെയായിരുന്നു ഗായത്രി കുറിപ്പ് പോസ്റ്റ് ചെയ്തത്. പുസ്തകം കൈയ്യിലുണ്ടായിട്ടും വായിക്കാനാവാത്തതിന്റെ വിഷമത്തെക്കുറിച്ചായിരുന്നു അശ്വതി ശ്രീകാന്ത് പറഞ്ഞത്.

Advertisements

ALSO READ

ഞാനൊരു ദുഷിച്ച ദാമ്പത്യ ബന്ധത്തിലാണ്, പക്ഷെ അപമാന ഭയത്താൽ എനിക്ക് വിവാഹ മോചനം പേടിയാണെന്ന് ആരാധിക ; നിങ്ങൾ കളിയാക്കുകയാണോ എന്ന് ആര്യ : ആര്യയുടെ ഉപദേശം ഏറ്റെടുത്ത് സോഷ്യൽമീഡിയ

അച്ചപ്പം കഥകൾ, വാങ്ങിയിട്ട് ഒരാഴ്ച്ച ആയിരുന്നു എങ്കിലും ഇന്നാണ് വായിക്കാൻ എടുത്തത്. എറണാകുളത്തെ ഒറ്റ മുറി വാടക വീട്ടിൽ ഇരുന്ന് വായിച്ചു തീർത്തപ്പോൾ ‘ഓർമ്മകൾ ആകുമ്പോഴല്ലേ എന്തിനും ചന്തം കൂടുക ‘എന്ന പത്മരാജൻ സാറിന്റെ വരികൾ ആണ് ആദ്യം ഓർമ്മ വന്നത്. അച്ചപ്പം കഥകൾ മനോഹരമാണ്. അതിലെ അച്ചപ്പവും. വായിച്ചു കൊണ്ടിരിക്കുന്ന നേരമത്രയും അച്ചപ്പത്തിനോടും ആ കുടുംബത്തിനോടും ഒപ്പം ഞാനും സഞ്ചരിച്ചിരുന്നു.

‘എന്ത് നല്ലത് ചെയ്താലും കൂടെ ഒരു അക്കിടി പറ്റും കല്യാണവും അങ്ങിനെ പറ്റിയതാ’ എന്ന നർമ്മത്തിനൊപ്പം. അല്ലെങ്കിലും അച്ഛനമ്മമാർക്ക് എന്ത് പാർഷ്യാലിറ്റി എന്ന സ്‌നേഹത്തിനൊപ്പം. ഇനി വേണേൽ സ്വന്തമായി ഒരു ആംബുലൻസ് മേടിക്കാം എന്ന നൊമ്പരപെടുത്തുന്ന തമാശക്കൊപ്പം. അങ്ങിനെ അങ്ങിനെ. വായിക്കപെടുക എന്നതിൽ കൂടുതൽ എന്ത് സന്തോഷമാണ് അക്ഷരങ്ങൾക്ക് പറയാൻ ഉണ്ടാകുക… അച്ചപ്പം കഥയിലെ അക്ഷരങ്ങളെയും അതിലെ അച്ചപ്പത്തിനെയും ഹൃദയത്തോട് ചേർത്ത് വെക്കുന്നു. സ്‌നേഹത്തോടെ ഒരു വായനക്കാരൻ ശരൺ എന്ന കുറിപ്പായിരുന്നു ഗായത്രി പങ്കിട്ടത്.

അച്ഛനോർമ്മകളിൽ ജീവിക്കുന്ന മക്കൾക്കും അതവർക്ക് നൽകിയ അച്ഛന്മാർക്കും എന്ന സമർപ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകൾ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്.

എന്നാൽ അദ്ദേഹം അത് വായിച്ച് തീർത്തു , ഒറ്റ ദിവസം കൊണ്ട്. അതിനു ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. ‘പാർഷ്യാലിറ്റി’ വായിച്ചപ്പോൾ മകളെ ഓർത്തു പോയി എന്ന്. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാൻ കണ്ടത്. സ്‌നേഹം കൂടുമ്പോൾ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെയെന്ന് നേരത്തെ ഗായത്രി കുറിച്ചിരുന്നു.

ALSO READ

ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകൾ നേർന്ന് ആസിഫ് അലി ; ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ലെന്ന് ആരാധകർ

തന്റെ പുസ്തകത്തിന് അച്ഛപ്പം കഥകൾ എന്ന് പേരിട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചും ഗായത്രി അരുൺ തുറന്ന് സംസാരിച്ചിരുന്നു. എന്റെ അച്ഛനെക്കുറിച്ചുള്ള പുസ്തകമാണിത്. അച്ഛന് പറ്റിയ അബദ്ധങ്ങളും അച്ഛന്റെ തമാശയുമെല്ലാം അച്ഛനെ തന്നെ വായിച്ച് കേൾപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെഴുതിയത്. മോഹൻലാലിൽ നിന്നും മഞ്ജു വാര്യർ പുസ്തകമേറ്റ് വാങ്ങിയത് അത്ഭുതമായാണ് കാണുന്നത്. സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്. അങ്ങനെ സംഭവിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു ഗായത്രി പറഞ്ഞത്.

Advertisement