ഞാൻ പുറത്താകുമെന്ന് വെള്ളം കുടിച്ച കുപ്പി പൊട്ടിയപ്പോൾ തന്നെ തോന്നി; മടുത്തു പോയിരുന്നു; ബിഗ് ബോസിൽ നിന്നും എവിക്ടായതിനെ കുറിച്ച് ശ്രുതി ലക്ഷ്മി

1051

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലിപ്പോഴിതാ 56ാം ദിവസം മറ്റൊരു എവിക്ഷൻ കൂടി നടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായി നടി ശ്രുതി ലക്ഷ്മിയാണ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായതിനാൽ ഞായറാഴ്ചയ്ക്ക് പകരം ശനിയാഴ്ചയായിരുന്നു എവിക്ഷൻ.

പലപ്പോഴും ടോപ് ഫൈവിൽ വരും എന്ന് പ്രേക്ഷകർരടക്കം വിധിയെഴുതിയ ശ്രുതിയുടെ പുറത്താവൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. എന്നാൽ ഇക്കാര്യം താൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് ശ്രുതി പുറത്തായ ശേഷം മോഹൻലാലിനോട് സംസാരിക്കവെ പ്രതികരിച്ചത്.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘എനിക്ക് മടുത്തിരുന്നു. അങ്ങനെ മടുപ്പ് തോന്നിയാൽ ഇഷ്ടമില്ലാത്തയിടത്ത് ഞാൻ നിൽക്കില്ല. ഞാൻ ഡൗൺ ആയി തുടങ്ങിയത് മനസിലാക്കിയിരുന്നു. അതുകൊണ്ട് ഇന്നലെ മുതൽ എനിക്ക് തോന്നിയിരുന്നു, ഞാൻ ആകും പുറത്തേക്ക് പോകുന്നത് എന്ന്’.

ALSO READ- ഈ പൊളിറ്റിക്കൽ കറക്റ്റ്‌നസും ജൻഡർ ഇക്വാളിറ്റിയും വച്ച് തമാശ പറയാൻ ഭയങ്കര പാടാണ്; കൗണ്ടർ അടിച്ച് ചീഞ്ഞിട്ടുണ്ടെന്ന് നവ്യ നായർ

‘ഒരിടത്ത് മതിയായി എന്ന് തോന്നി കഴിഞ്ഞാൽ അങ്ങനെയാണ്, പിന്നെ എനിക്ക് നന്നായി അവിടെ പ്ലേ ചെയ്യാൻ ആകില്ല എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ഇനിയും മുൻപോട്ട് പോയാൽ ഈ ശ്രുതിയിൽ നിന്നും അങ്ങോട്ട് മാറും എന്ന് എനിക്ക് അറിയാം. കാരണം ഞാൻ മെന്റലി നല്ല ഡൌൺ ആയിരുന്നു. ഈ എവിക്ഷനിൽ ഞാൻ ഉണ്ടാകും എന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാൻ അൻത്തിയഞ്ചു ദിവസം ഞാൻ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി പൊട്ടിയപ്പോളേ തോന്നി ഞാൻ പോകും എന്ന്.’- ശ്രുതി ലക്ഷ്മി പറയുന്നു.

‘ഇത് വലിയ ഒരു അനുഭവം ആണ് എനിക്ക്. കാരണം ആളുകൾക്ക് പലതും കരുതാം. എങ്കിലും ഈ വീട്ടിലേക്ക് കയറിക്കഴിഞ്ഞാൽ തികച്ചും വേറിട്ട അനുഭവം തന്നെയാണ്. നമ്മൾ ചെയ്യുന്നത് ശരി ആണെങ്കിൽ കൂടി മറ്റുപലർക്കും അത് തെറ്റായി തോന്നാം. വീട്ടിലെ ആളുകൾ ഞാൻ ഒറിജിനൽ അല്ലെന്ന് പറഞ്ഞത് വല്ലാതെ ഫീലായി.’
ALSO READ- വ്യാജ മീ ടൂ വ്യാജ ആരോപണങ്ങൾ കാരണം ആണുങ്ങൾക്കും പ്രശ്‌നങ്ങളുണ്ട്; പേഴ്‌സണലി അങ്ങനെയൊരാളെ അറിയാം; വെളിപ്പെടുത്തി അനാർക്കലി മരിക്കാർ

ഈ ബിഗ് ബോസിൽ കിട്ടിയ രണ്ടു നല്ല സൗഹൃദങ്ങൾ ആണ് മിഥുനും റിനോഷും. ഈ രണ്ടു പേര് എന്തായാലും ടോപ് 3 യിൽ എത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തന്നെ ഈ ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ എന്ന് ഞാൻ കരുതിയിരുന്നു, എന്നാൽ ഒരിക്കലും അല്ല. അത് വേറിട്ട ലോകം തന്നെയാണെന്നും ശ്രുതി പറഞ്ഞു.

Advertisement