ആ പ്രായത്തിലും കയ്യെല്ലാം ഉരുക്കുപോലെ ആയിരുന്നു; ബാല അദ്ദേഹത്തിന് അവസരം നല്കി; മൊട്ട രാജേന്ദ്രന്റെ അഭിനയ ജീവിതം പറഞ്ഞ് ചെയ്യാറു ബാലു

394

തെന്നിന്ത്യയിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും നിറഞ്ഞ് നില്ക്കുന്ന നടൻ രാജേന്ദ്രൻ, വെറും രാജേന്ദ്രൻ എന്നു പറഞ്ഞാൽ ആരാധകർക്ക് മനസ്സിലാകണം എന്നില്ല. മൊട്ട രാജേന്ദ്രൻ എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ എളുപ്പമാണ്. അച്ഛൻ സ്റ്റണ്ട് മാസ്റ്റർ ആയതുക്കൊണ്ടുതന്നെ ഡ്യൂപ്പായിട്ടും, പെട്ടെന്ന് വന്ന് പോകുന്ന വേഷങ്ങളിലുമാണ് രാജേന്ദ്രനെ ആദ്യ കാലങ്ങളിൽ കാണാൻ കഴിഞ്ഞത്.

2009 മുതലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഞാൻ കടവുൾ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോടെ തെന്നിന്ത്യയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അതേ വർഷം തന്നെ ബോസ് എങ്കിറെ ഭാസ്‌കരൻ എന്ന സിനിമയിലൂടെ ഹാസ്യതാരമായും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. തമിഴിന് പുറമേ മലയാളത്തിലും, കന്നഡയിലും, തെലുങ്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertisements

Also Read
പദ്മിനി വിഷയത്തിൽ കുഞ്ചാക്കോ ബോബന് പറയാനുള്ളത് ആരെങ്കിലും ചോദിച്ചിരുന്നോ; മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല അദ്ദേഹം; അത് കൊണ്ട് ചോദിച്ചാലും പറയില്ല; വൈറലായി ആസാദിന്റെ വാക്കുകൾ

ഇപ്പോഴിതാ രാജേന്ദ്രന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പിതാമകൻ എന്ന സിനിമയിൽ സ്റ്റണ്ട് സീനിൽ അഭിനയിക്കാനെത്തിയപ്പോഴാണ് രാജേന്ദ്രന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അഭിനയിച്ച് പോകുക എന്നതിനപ്പുറം ഷൂട്ടിംഗിന്റെ കാര്യങ്ങളിലെല്ലാം രാജേന്ദ്രൻ സഹകരിച്ചു. ഇത് സംവിധായകൻ ബാല ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചേട്ടാ നിങ്ങൾക്കെത്ര പ്രായമുണ്ടെന്ന് ചോദിച്ചു. 58 വയസെന്ന് പറഞ്ഞു.

ബാല ഞെട്ടി. ആ പ്രായത്തിലും കൈയെല്ലാം ഉരുക്ക് പോലെയുണ്ടായിരുന്നു. ബാലയ്ക്ക് അദ്ദേഹത്തെ ഇഷ്ടമായി. രാജേന്ദ്രനെ വെച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് നാൻ കടവുൾ എന്ന സിനിമയിലേക്ക് നടനെ പരിഗണിക്കുന്നത്. സിനിമയുടെ ഓഫർ വന്നപ്പോൾ ആദ്യം മൊട്ട രാജേന്ദ്രൻ പേടിച്ചു. എനിക്ക് ഡയലോഗൊന്നും പറയാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ ബാല അദ്ദേഹത്തിന് ധൈര്യം നൽകി. സിനിമയിൽ ഒരു ഷോട്ടിൽ നായികയെ അടിക്കണം. വടി ഡമ്മിയാണ്. പക്ഷെ അത് കൊണ്ട് അടിച്ചതിന് പോലും അദ്ദേഹം കരഞ്ഞു.

Also Read
സഹായം ചോദിച്ച് വരുന്നവർ ഇതൊക്കെ ഒന്ന് മനസ്സിലാക്കണം; വൈറൽ വീഡിയോയുമായി ബിഗ്‌ബോസ് വിജയി അഖിൽ മാരാർ; ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലെന്ന് താരം

സിനിമ കണ്ട ശേഷം മൊട്ട രാജേന്ദ്രൻ പൊട്ടിക്കരഞ്ഞു. ബാലയുടെ കാലിൽ വീണു. ഇത്രയും നല്ലൊരു സിനിമയിൽ അവസരം തന്നതിന് അദ്ദേഹം നന്ദി പറഞ്ഞു. നാൻ കടവുളിന് ശേഷം സിനിമാ ലോകത്ത് മാെട്ട രാജേന്ദ്രൻ പ്രശസ്തനായെന്നും ചെയ്യാറു ബാലു പറഞ്ഞു

Advertisement