പോക്കറ്റ് മണിക്ക് വേണ്ടിയായിരുന്നു ആദ്യം മോഡലിംഗ് ചെയ്തത്; ഏറ്റവും നെഗറ്റീവായി കണ്ട ഉയരക്കൂടുതലാണ് ജീവിതം മാറ്റിമറിച്ചത്! ജീവിതത്തെക്കുറിച്ച് ഋതു മന്ത്ര

103

ഹിന്ദിയിൽ ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച മിനിസ്‌ക്രീനിലെ വമ്പൻ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോ ഹിന്ദി പതിപ്പ് സൂപ്പർഹിറ്റ് ആയി മാറിയതോടെ മറ്റ് ഭാഷകളോടൊപ്പം മലയാളത്തിലും ഇത് ആരംഭിക്കുക ആയിരുന്നു.

2018 ആണ് മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. 100 ദിവസം പൂർത്തിയായ ഷോയുടെ ആദ്യ പതിപ്പിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു എത്തിയത്. നിലവിൽ നാല് സീസണുകൾ കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുൻപാണ് നാലാമത്തെ സീസൺ അവസാനിച്ചത്.

Advertisements

മലയാളത്തിന്റെ യുവ നടൻ മണിക്കുട്ടൻ ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയി ആയത്. നാലാം സീസണിൽ ദിൽഷ പ്രസന്നനും. ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡിലിംഗ് പരസ്യ രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസ് ഷോയിൽ എത്തുന്നത്. അതുവരെ പുതിയ മുഖമായിരുന്ന ഋതു ബിഗ്ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഷോയിൽ ഏഴാം സ്ഥാനം നേടിയ ഋതുവിന് കുടംബ പ്രേക്ഷകർക്കിടയലും യുവാക്കൾക്ക് ഇടയിലും മികച്ച ആരാധകരുണ്ട്.

ALSO READ-സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിന് ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; പിന്നെ കണ്ടത് ജീവനറ്റ്; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

തനിക്ക് നേരെ, പഠിച്ച കുട്ടിയെന്തിനാണ് മോഡലിംഗ് ചെയ്യുന്നതെന്നുള്ള വിമർശനങ്ങളുണ്ടായിരുന്നു. എനിക്കിത് വേണമെന്ന് പറഞ്ഞാണ് മോഡലിംഗിന് പിന്നാലെ പോയത്. കൊവിഡ് സമയത്തായിരുന്നു ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതെന്നും ഋതു മന്ത്ര തുറന്നുപറഞ്ഞിരുന്നു.

2018ലായിരുന്നു ഞാൻ മിസ് ഇന്ത്യ കോൺടസ്റ്റിലേക്ക് മത്സരിച്ചത്. 2016 ൽ അപ്ലൈ ചെയ്തിരുന്നുവെങ്കിലും അത് റിജക്റ്റായിരുന്നു. 2 വർഷത്തിന് ശേഷമായാണ് പിന്നീട് അവസരം കിട്ടിയത്. ഉയരക്കൂടുതലായിരുന്നു പ്ലസ് പോയന്റായി മാറിയത്. മിസ് ഇന്ത്യയിൽ കേരളത്തിൽ നിന്നും അധികം ആളുകളൊന്നുമുണ്ടായിരുന്നില്ല. കഴിവുള്ള ആളുകൾ ഇവിടെയുണ്ടായിട്ടും പലർക്കും അറിയില്ലായിരുന്നു എങ്ങനെയാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന്.

ALSO READ-ടെലിവിഷൻ അവതാരകയായി തുടങ്ങി; ഒരേയൊരു സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ ഇന്നും ഓർക്കുന്ന പ്രിയപ്പെട്ട മുഖം; മറക്കില്ല ദീപയെ മലയാളികൾ

കേരളത്തെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയാണ് പോയത്. നല്ല കഴിവും സൗന്ദര്യവും ആത്മവിശ്വാസമുള്ളവരായിരുന്നു അവിടെയുണ്ടായിരുന്നത്. ഇവിടെ നിന്ന് ഓടിയാലോ എന്നായിരുന്നു ആദ്യം തോന്നിയതെന്നും ഋതു മന്ത്ര പറയുന്നു. സ്‌കൂളിൽ ഉയരം കൂടുതലാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും. ടീച്ചേഴ്സൊക്കെ പുറകിൽ ഇരിക്കാൻ പറയുമായിരുന്നു. കലാമത്സരങ്ങളിൽ പാട്ടിലായിരുന്നു എന്റെ ശ്രദ്ധ. ഇന്ന് നെഗറ്റീവായി കാണുന്ന ഒരു ഫീച്ചറായിരിക്കും നാളെ നിങ്ങൾക്ക് ഗുണകരമായി മാറുക,

കേരളമെന്താണെന്ന് കാണിച്ച് കൊടുക്കണമെന്നുണ്ടായിരുന്നു. പത്രത്തിലുണ്ടായിരുന്നു ഞാൻ മത്സരിക്കാൻ പോവുന്നത്. എന്നെ അറിയാവുന്നവർക്ക് ഞാൻ മത്സരിക്കുന്നതിനെക്കുറിച്ച് അറിയാമായിരുന്നു. വല്യ ഹൈപ്പൊന്നുമുണ്ടായിരുന്നില്ല. മിസ് ടാലന്റഡ് സൗത്തായിരുന്നു എനിക്ക് കിട്ടിയത്. സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവുമുണ്ടെങ്കിൽ മാത്രമേ ആ മത്സരത്തിൽ വിജയിക്കാനാവൂ. അവിടെ പോയാൽ നമ്മുടെ ലെവലേ മാറിക്കിട്ടൂ.

പോക്കറ്റ് മണിക്ക് വേണ്ടിയായിരുന്നു ആദ്യം മോഡലിംഗ് ചെയ്തത്. മാഗസിനുകളിലെല്ലാം ഫോട്ടോ വരാൻ തുടങ്ങിയതോടെയാണ് കോൺഫിഡൻസ് കൂടിയത്. കഷ്ടപ്പെട്ടാണ് മോഡലിംഗിൽ പിടിച്ച് നിന്നത്. അതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതും ജീവിതം മാറിമറിഞ്ഞതെന്നും ഋതു മന്ത്ര പറയുന്നു.

Advertisement