ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നി; മോഹൻലാലിന്റെ നായിക എന്ന് കേട്ടപ്പോൾ വയറ്റിൽ നിന്ന് ബട്ടർഫ്ളൈ പറന്ന ഫീലായിരുന്നു: ദുർഗ കൃഷ്ണ

2205

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട താരങ്ങളുടെ പട്ടികയിലേയ്ക്ക് കയറി കൂടിയ താരമാണ് നടി ദുർഗ കൃഷ്ണ. 2017ൽ പ്രദർശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. എം പ്രദീപ് നായർ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ.

നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ ദുർഗ എത്തിയത്. ഓഡിഷനിലൂടെയാണ് ദുർഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് നിമിഷ നേരംകൊണ്ടാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നടിക്ക് പുറമെ, നല്ലൊരു നർത്തകി കൂടിയാണ് ദുർഗ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു.

Advertisements

മോഹൻലാൽ നായകനായി എത്തുന്ന റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ ചിത്രം, അടുത്തിടെ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട നടിയാണ് ദുർഗ. നടൻ കൃഷ്ണശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നതോടെയാണ് നടി സൈബർ ആക്രമണത്തിന് ഇരയായത്. കുടുക്ക് എന്ന ചിത്രത്തിലെ ലിപ് ലോക്ക് സീനുകളുടെ പേരിലാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പലതവണ വിശദീകരണവുമായി രംഗത്തുവന്നിരുന്നു നടി ദുർഗ.

ALSO READ- നിരവധി ഗേൾ ഫ്രണ്ട്‌സുണ്ടായിരുന്നു; നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുല പോസിറ്റീവാണ്; യുവ കൃഷ്ണ പറയുന്നു

കുടുക്ക് 2025, ഓളവും തീരവും, കിംഗ് ഫിഷ്, റാം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. കുടുക്ക് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകകയാണ് ദുർഗയിപ്പോൾ. പ്രിയദർശൻ, മോഹൻലാൽ, സന്തോഷ് ശിവൻ ടീമിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നി എന്നാണ് ദുർഗ പറയുന്നത്.

‘ഉടലിന് ഭയങ്കര അഭിപ്രായമൊക്കെ ലഭിച്ച് ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് കോൾ വരുന്നത്. പ്രിയൻ സാറിന്റെ സിനിമ ലാലേട്ടൻ എന്നൊക്കെ പറഞ്ഞപ്പോൾ വയറ്റിൽ നിന്ന് ബട്ടർഫ്ളൈ പറന്ന ഫീലായിരുന്നു. അവരോടൊക്കെ ഒപ്പം പ്രവർത്തിക്കണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു. എല്ലാം ഒക്കെ ആയിട്ടും വിശ്വാസം വരുന്നുണ്ടായില്ല.’

‘അവർ പിന്നെ വന്ന് കോസ്റ്റിയൂമിനുള്ള അളവൊക്കെ എടുത്തു. അപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല. അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് ഉറപ്പിക്കാനായിട്ടില്ല ഇനി മാറി പോയാലോ എന്നാണ്. ഷൂട്ടിങ്ങിനായി തൊടുപുഴയ്ക്ക് പോകുമ്പോൾ പോലും എന്റെ മനസ്സിൽ ഇനി മാറിപോയാലോ എന്നായിരുന്നു. പ്രിയൻ സാർ ആദ്യ ഷോട്ടിൽ ആക്ഷൻ കട്ട് ടേക്ക് ഒക്കെ എന്ന് പറഞ്ഞപ്പോൾ ആണ് വിശ്വാസം ആയത്. ഇവരോടൊക്കെ സംസാരിക്കുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു. ഏറ്റവും ഭാഗ്യം ചെയ്ത നടി ഞാനാണെന്ന് തോന്നി. എം ടി സാറിനെ കാണാനും അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാനും കഴിഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആണ്.’ ദുർഗ പറഞ്ഞു.

ALSO READ- ‘അപ്പ പെട്ടന്ന് കരയുന്ന കൂട്ടത്തിലാണ്, എന്റെ സിനിമകൾ കാണാറില്ല, അമ്മ മാത്രമേ കാണാറുള്ളൂ; സംശയം ചോദിച്ചാൽ രണ്ടുപേരുടേയും കൈയ്യിൽ നിന്നും അടി കിട്ടും’: കാളിദാസ് ജയറാം

അതേസമയം, ദുർഗയുടെ ഏറ്റവും പുതിയ ചിത്രമായ കുടുക്ക് ഓഗസ്റ്റ് 25 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിന് ശേഷം കൃഷ്ണ ശങ്കറിനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisement