എത്ര കാമുകൻമാരുണ്ടെന്ന് ചോദിച്ചയാൾക്ക് കൃത്യമായി മറുപടി കൊടുത്ത് ശ്രുതി ഹാസൻ

163

ഉലകനായകൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരപുത്രികളിലൊരാളാണ്. സിനിമയിലായാലും ജീവിതത്തിലായാലും ബോൾഡായാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുൻപ് തന്നെ പാപ്പരാസികൾ ഈ താരത്തെ വിടാതെ പിന്തുടർന്നിരുന്നു. താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് ശ്രുതി ഹസൻ. തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും എല്ലാം ശ്രുതി സോഷ്യൽ മീഡിയയിലടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിയ്ക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ എത്തയി നടി ആസ്‌ക് മി എനിത്തിങ് (എന്തും ചോദിക്കാം) എന്ന സെക്ഷൻ നടത്തുകയുണ്ടായി. അവിടെ ചോദിച്ച ഒരു ചോദ്യത്തിന് ശ്രുതി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

സോഷ്യൽ മീഡിയയിലെല്ലാം സജീവമായി ഭാമ ; തിരിച്ചുവരവിന്റെ സൂചനയാണോ എന്ന് ആരാധകർ

പലതരത്തിലുള്ള ചോദ്യങ്ങൾക്കും വളരെ സംയമനത്തോടെ ശ്രുതി ഹസൻ മറുപടി നൽകി. എന്നാൽ കാമുകന്മാരെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകിയതാണ് ഇപ്പോൾ ട്രെന്റിങ് ആകുന്നത്. ‘നിങ്ങൾക്ക് എത്ര കാമുകൻ ഉണ്ട് എന്നായിരുന്നു’ ഒരാൾ ശ്രുതി ഹസനോട് എന്തും ചോദിക്കാം എന്ന സെക്ഷനിൽ ചോദിച്ചത്. അതിന് നടി മറുപടി നൽകുകയും ചെയ്തു.

‘നിങ്ങൾക്ക് എത്ര കമുകിയാണ് ഉള്ളത്. എനിക്ക് തോന്നുന്നു പൂജ്യം ആണെന്ന്, അല്ലെങ്കിൽ പകുതി’ ശ്രുതി ഹാസൻ പറഞ്ഞു. ചോദ്യം ചോദിച്ചയാൾക്ക് വേറൊരു പ്രതികരണത്തിന് അവസരം നൽകാത്ത വിധമുള്ള ശ്രുതിയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മിഖായേൽ ക്രോസലി എന്ന ലണ്ടൻ ബേസ്ഡ് ആക്ടറുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്ന രഹസ്യം പരസ്യമാണ്. 2019 ൽ ഇരുവരും വേർപിരിയുകയും ചെയ്തു. നിലവിൽ ഡുഡിൽ ആർട്ടിസ്റ്റ് ആയ സാന്റനു ഹസാരിക ആണ് ശ്രുതിയുടെ കാമുകൻ. ഇക്കാര്യം നടി പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മന്ദിർ ബേദി അവതരിപ്പിയ്ക്കുന്ന ചാറ്റ് ഷോയിൽ, പ്രണത്തെ കുറിച്ച് തുറന്ന് പറയാൻ തയ്യാറാണോ എന്ന ചോദ്യം വന്നപ്പോഴാണ് ശ്രുതി തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യമൊക്കെ ഒരുപാട് ഒളിക്കുമായിരുന്നു ഞാൻ. പ്രണയ ബന്ധങ്ങളെ കുറിച്ചോ സ്വകാര്യ ജീവിതത്തെ കുറിച്ചോ പരസ്യപ്പെടുത്താൻ പാടില്ല എന്ന് ഞാൻ വിശ്വസിച്ചു. പക്ഷെ പിന്നീട് എന്തിന് വേണ്ടിയാണ്, ആർക്ക് വേണ്ടിയാണ് രഹസ്യമായി വയ്ക്കുന്നത് എന്ന് ചിന്തിച്ചു തടങ്ങി. അതുകൊണ്ട് എന്റെ പ്രണയം പരസ്യപ്പെടുത്തുന്നതിൽ പ്രശ്നമില്ല എന്നായിരുന്നു അന്ന് ശ്രുതി ഹാസൻ പറഞ്ഞത്.

ALSO READ

കൺട്രോൾ വിട്ട് ചിരിപ്പിക്കുന്ന സിനിമയാണ് കേശുവെന്ന് സംവിധായകൻ സിദ്ദിഖ്, ചിത്രം അഞ്ചു പൈസയ്ക്ക് ഇല്ലെന്ന് ഒരു വിഭാരം പ്രേക്ഷകർ

ഉലകനായകൻ കമൽ ഹസന്റെ മകളും എല്ലാം മേഖലയിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അഭിനയത്തിനും ഡാൻസിനും അപ്പുറം ശ്രുതി ഹാസൻ ഏറ്റവും അധികം പ്രധാന്യം നൽകുന്നത് സംഗീതത്തിനാണ്. എഴുത്തിലും ശ്രുതിയ്ക്ക് താത്പര്യമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് സംഗീതത്തിലും എഴുത്തിലും വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞു എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ താരപുത്രി പറഞ്ഞിട്ടുണ്ട്.

Advertisement