കാലായിൽ രജനീകാന്തിന്റെയും ഇപ്പോൾ ഉണ്ടയിൽ മമ്മൂട്ടിയുടെയും നായികയായ നടി ഇതാണ്

9

സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ ‘കാല’യില്‍ തലൈവരുടെ നായികയായെത്തിയ ഈശ്വരീ റാവുവിനെ സിനിമ കണ്ട ആര്‍ക്കും അത്രയെളുപ്പം മറക്കാനാവില്ല.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’യിലൂടെ ഈശ്വരീ റാവു ഒരിക്കല്‍കൂടി മലയാളത്തിലെത്തിയിരിക്കുകയാണ്.

Advertisements

‘ഉണ്ട’യില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് ഈശ്വരീ റാവു എത്തുന്നത്.

അധികം സീനുകളിലൊന്നുമില്ലെങ്കിലും ‘ഉണ്ട’ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ഈശ്വരീറാവുവിന്റെ ലളിത എന്ന കഥാപാത്രവും ഇടം പിടിക്കും. മണി സാര്‍ പ്രണയിച്ചു സ്വന്തമാക്കിയതാണ് ലളിതയെ. അങ്കണവാടി ടീച്ചറാണ് അവര്‍.

മണി എന്ന കഥാപാത്രത്തിനെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതും ലളിതയെന്ന കഥാപാത്രത്തിന്റെ സാന്നിധ്യത്തിലൂടെയാണ്.

പ്രായം കൊണ്ടു വന്നു ചേര്‍ന്ന നിരവധിയേറെ അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന, ഒരു വലിയ മരുന്നു ബോക്സിനൊപ്പം സഞ്ചരിക്കുന്ന ഭര്‍ത്താവിനെ കുറിച്ച്‌ ആധിയുണ്ട് അവര്‍ക്ക്.

അയാളുടെ സംസാരത്തിനിടയില്‍ നിന്നും പോലും അയാളെ പിടികൂടിയ ഭയം അവര്‍ക്ക് അറിയാനാവുന്നുണ്ട്.

സ്ത്രീ കഥാപാത്രങ്ങള്‍ അധികമില്ലെന്നു തന്നെ പറയാവുന്ന ചിത്രത്തില്‍, വന്നു പോകുന്ന ചെറിയ സീനില്‍ വരെ അവര്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്.

ആന്ധ്രാപ്രദേശില്‍ ജനിച്ചുവളര്‍ന്ന ഈശ്വരീ റാവു ഭര്‍ത്താവും സംവിധായകനുമായ എല്‍ രാജയ്ക്ക് ഒപ്പം ചെന്നൈയിലാണ് താമസം.

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത രാമന്‍ അബ്ദുള്ളയാണ് ഈശ്വരിയ്ക്ക് കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രം. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെല്ലാം സജീവമായ ഈശ്വരീ​റാവു മുന്‍പും മലയാളസിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ജയറാം നായകനായ ‘ഊട്ടിപ്പട്ടണം’, ‘ഒരു മയില്‍പീലി തുണ്ടും കുറേ വളപ്പൊട്ടുകളും’ തുടങ്ങിയ ചിത്രങ്ങളിലും ഈശ്വരീ റാവുവിനെ കാണാം. വൈജയന്തി എന്ന പേരിലായിരുന്നു ഈശ്വരി റാവുവിന്റെ മലയാളത്തിലേക്കുള്ള ആദ്യ എന്‍ട്രി.

അടുത്തിടെ ഈശ്വരീ റാവുവിന് ഏറെ നിരൂപക പ്രശസം നേടി കൊടുത്ത കഥാപാത്രമാണ് ‘കാല’യിലെ ശെല്‍വി.

കാലായ്ക്ക് അല്‍പ്പമെങ്കിലും ഭയമുള്ള, അയാളോട് നേരെ നിന്ന് സംസാരിക്കാനും, നിശബ്ദനാക്കാനും കഴിവുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണ് ശെല്‍വി.

Advertisement