‘ഇതാണ് ഒരു ആവറേജ് ഫേസ്ബുക്ക് അമ്മാവന്മാർക്കു വേണ്ടത്’; എസ്തർ പറഞ്ഞതിന് പിന്നിലെ കാരണം തേടി സോഷ്യൽമീഡിയ

335

മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് യുവതാരത്തിലേക്ക് പ്രേക്ഷകരുടെ കൺമുന്നിൽ വളർന്നുവന്ന നടിയാണ് എസ്തർ അനിൽ. കുട്ടിത്താരത്തിൽ നിന്നും നായികായയി എസ്തർ മാറുന്നത് കാണാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷകൾ പോലെ നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലുമാണ് താരം.

മലയാള സിനിമയിലെ ആദ്യത്തെ അൻപത് കോടി ചിത്രമായ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യത്തിലൂടെയാണ് എസ്തർ പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ഇന്നും എസ്തറിനെ മലയാളികൾ ഓർത്ത് ഇരിക്കുന്നത് ആ കഥാപാത്രത്തിലൂടെ ആണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ എസ്തറിന് ഉണ്ടായ മാറ്റവും മലയാളികൾ ശ്രദ്ധിച്ചിരുന്നു.

Advertisements

esther-anil-4

കുഞ്ഞ് അനുമോളിൽ നിന്ന് പ്ലസ് പഠിക്കുന്ന പെൺകുട്ടിയിലേക്ക് ആ കഥാപാത്രം മാറിയിരുന്നു. ജയസൂര്യ നായകൻ ആ നല്ലവൻ എന്ന സിനിമയിൽ ആണ് എസ്തർ ആദ്യമായി അഭിനയിച്ചത്. മോഹൻലാലിന്റെ തന്നെ മകളായി ഒരു നാൾ വരും എന്ന സിനിമയിലും എസ്തർ അഭിനയിച്ചിട്ടുണ്ട്.

ALSO READ- ആരായാലും ലൈക്കടിച്ച് പോവും, ഇങ്ങനെ ഒരു ഭാര്യയെ കിട്ടാന്‍ പുണ്യം ചെയ്യണം; ഭര്‍ത്താവിന് വേണ്ടി ശാലിനി ചെയ്തത് കണ്ടോ

അത് കഴിഞ്ഞാണ് ദൃശ്യത്തിലേക്ക് എസ്തർ എത്തുന്നത്. ഇടയ്ക്ക് പഠനത്തിനായി കരിയറിൽ ഗ്യാപ് എടുത്തശേഷം താരം മഞ്ജു വാര്യർക്ക് ജാക്ക് ആൻഡ് ജിൽ ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു.

സിനിമയ്ക്ക് ഒപ്പം തന്നെ ഫാഷന്റെയും സ്‌റ്റൈലിംഗിന്റെയും കാര്യത്തിൽ ഇന്ന് മിക്ക യുവതാരങ്ങൾക്ക് ഒപ്പം കിടപിടിക്കുന്നയാളുമാണ് എസ്തർ.

ബോളിവുഡിനെയോ ഹോളിവുഡിനെയോ വെല്ലുവിളിക്കും വിധം മലയാളത്തിലെ താരങ്ങളും ഫാഷൻ മേഖലയിൽ മത്സരത്തിലെന്ന പോലെ പുതുമകൾ പരീക്ഷിക്കാറുണ്ട്. ഫാഷൻ പരീക്ഷണങ്ങളിൽ എല്ലായ്‌പോഴും താൽപര്യം കാണിക്കുന്നൊരു യുവതാരം കൂടിയാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് എസ്തർ. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങൾ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.

ALSO READ- അത്തരത്തില്‍ ഉള്ള ബന്ധം ആയിരുന്നു ഞങ്ങള്‍ തമ്മില്‍ , ഇടയ്ക്ക് വീട്ടില്‍ പോയിരുന്നു; തുറന്നുപറഞ്ഞ് സന്താനം

മോഡേണായതാരത്തിന്റെ ലുക്കിന്റെ പേരിൽ പലപ്പോഴും സൈ ബർ ആക്രമണവും ഉണ്ടാകാറുണ്ട്. എന്നാൽ താൻ എങ്ങനെയാണോ അങ്ങനെ തന്നെ പ്രത്യക്ഷപ്പെടാനാണ് എസ്തറിന് താൽപര്യം. പഠിക്കാനായി ബംഗളൂരുവിലേക്ക് പോയ എസ്തർ ഫോട്ടോഷൂട്ടുമായി എത്തുമ്പോൾ വിമർശനങ്ങൾ പതിവാണ്. ഇതിനോട് പ്രതികരിക്കുകയാണ് താരമിപ്പോൾ.

തന്റെ ഇപ്പോഴത്തെ ബംഗളൂരു ജീവിതത്തെ കുറിച്ച് മോശം പറയുന്നവർക്കുള്ള മറുപടിയായിട്ടാണ് ബംഗളൂരുവിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങളുമായി എസ്തർ എത്തിയിരിക്കുന്നത്.

‘ഇത് ഒരു ആവറേജ് ഫേസ്ബുക്ക് അമ്മാവൻ ഡിപി, എന്റെ ബംഗളൂരു ജീവിതത്തിലെ നല്ല ചില ഭാഗങ്ങൾ മാത്രം’- എന്നു പറഞ്ഞാണ് എസ്തർ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ചില സെൽഫികളും ഭക്ഷണം കഴിക്കുന്നതിന്റെയും സിനിമ കാണുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.

ഇതിനിടെ താരം എന്താണ് പറഞ്ഞുവന്നത് എന്ന് മനസിലാകാതെ കൺഫ്യൂഷനിലാവുകയാണ് സോഷ്യൽമീഡിയ. വിമർശനമാണോ തമാശയാണോ എന്നാണ് സംശയം.

അതേസമയം, പ്രശസ്തി മുതലെടുത്ത് ചറപറ സിനിമകൾ ചെയ്യാനൊന്നും തയ്യാറല്ല എസ്തർ. സിനിമകൾ ചെയ്യുന്ന കാര്യത്തിൽ വളരെ സെലക്ടീവ് ആണ് താരം. ദൃശ്യം 2 ന് ശേഷം രണ്ടേ രണ്ടു സിനിമകൾ മാത്രമാണ് എസ്തർ ചെയ്തിരിക്കുന്നത്.

Advertisement