ബാലതാരമായി കടന്നുവന്ന് പിന്നീട് നായിക വേഷം വരെ ചെയ്ത താരമാണ് എസ്തര്‍ അനില്‍. മോഹൻലാൽ ചിത്രം ദൃശ്യത്തിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ എസ്തറിന്റെ കരിയർ മാറിമറിഞ്ഞത് ഇതിലൂടെയാണ് എന്ന് തന്നെ പറയേണ്ടി വരും. മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ ഈ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ നടി ചില ഫോട്ടോസ് പങ്കുവെക്കുമ്പോൾ വിമർശനങ്ങളും വരാറുണ്ട്.
തന്റെ ലുക്കിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്ന ആൾ കൂടിയാണ് എസ്തർ. മോഡേൺ വസ്ത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന താരം ഇപ്പോഴിതാ അത്തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രം ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് ഫോട്ടോസ് വൈറലായി. ഒപ്പം പതിവുപോലെ വിമർശന കമന്റുകളും വന്നു. എന്നാൽ ഇതിനിടെ നടിയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേർ എത്തുന്നുണ്ട്.
അതേസമയം ജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.