ബാലതാരമായി മലയാള സിനിമയിലെത്തി നായിക നടിയായി മാറിയ താരമാണ് എസ്തര്‍. ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടു കൂടിയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
നിലവില്‍ പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ അവതാരകയാണ് എസ്തര്‍. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവ് ആയിരുന്നു.
പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ എസ്തര്‍ അനില്‍ നായികയാകുമെന്നാണ് പറയുന്നത്.
2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴില്‍ മിന്‍മിനി, കുഴലി എന്നീ രണ്ട് ചിത്രങ്ങളില്‍ ലീഡ് റോളില്‍ അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. വലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനാണ്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന സിനിമയുടെ പിന്നണിയില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരുണ്ടാവുമെന്ന് സൂചനയുണ്ട്.
സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.