എരിവും പുളിയും തുടങ്ങി, ആവേശത്തിൽ ആരാധകർ ; പേരുകൾ ഇണങ്ങുന്നില്ലെന്നും നാടകം പോലെയെന്നും ഒരു വിഭാഗം

187

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായിരുന്നു ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു കിട്ടിയിരുന്നത്. പരമ്പരയിലെ താരങ്ങളെയെല്ലാം സ്വന്തം കുടുംബാംഗങ്ങളെപ്പോലെയായാണ് ആരാധകർ കണ്ടിരുന്നത്. ഉപ്പും മുളകും കാണാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. ബാലുവും കുടുംബവും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടവരായിരുന്നു.

പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു താൽക്കാലികമായി നിർത്തിയെന്നുള്ള വിവരങ്ങൾ വന്നത്. താൽക്കാലികമായ ഇടവേളയാണ് വീണ്ടും വരും എന്നാണ് തുടക്കത്തിൽ പറഞ്ഞതെങ്കിലും പിന്നീട് എന്നന്നേക്കുമായി പരമ്പര അവസാനിപ്പിക്കുകയായിരുന്നു. ഉപ്പും മുളകും നിർത്തിയെന്നറിഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് ആരാധകരെത്തിയിരുന്നു.

Advertisements

താരങ്ങളും സങ്കടം പങ്കുവെച്ച് എത്തിയിരുന്നു. നാളുകൾക്ക് ശേഷമായി ഉപ്പും മുളകും ടീമിനെ നിലനിർത്തി എരിവും പുളിയുമായെത്തുകയാണ് സീ കേരളം ചാനൽ.പ്രേക്ഷകരുടെ കഴിഞ്ഞ ഒരു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് മിനിസ്‌ക്രീൻ ലോകത്തെ സൂപ്പർ സ്റ്റാറുകളുടെ അടിപൊളി എൻട്രിയുമായി എരിവും പുളിയും യാത്രക്ക് തുടക്കം കുറിച്ചിരിയ്ക്കുകയാണിപ്പോൾ. കൊച്ചിയിലെ ഒരു ക്രിസ്ത്യൻ ഫാമിലിയുടെ വിശേഷങ്ങളാണ് കഥാപശ്ചാത്തലം ഫ്രെഡിയും ജൂലിയും അഞ്ച് മക്കളും ജോജോ ജാനി ജോ ജെന്ന ക്യൂട്ടി

ALSO READ

അവന് മോഹൻലാലിനെ അറിയില്ല, അപ്പു അങ്കിളിന്റെ ഫാനാണ്! ഹൃദയം അപ്പു അങ്കിളിന്റേതാണെന്നാണ് അവൻ വിശ്വസിച്ചിക്കുന്നത്, എനിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് അവൻ വിശ്വസിക്കുന്നില്ല: മകൻ വിഹാനെ കുറിച്ച് വിനീത്

 

എരിവും പുളിയും പരിപാടിയെക്കുറിച്ച് സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ് ഇപ്പോൾ. താരങ്ങളുടെ ഗെറ്റപ്പുകളെക്കുറിച്ചും പരമ്പരയുടെ ഉള്ളടക്കത്തെക്കുറിച്ചുമൊക്കെയാണ് ചർച്ചകൾ. നാളുകൾക്ക് ശേഷം ഉപ്പും മുളകും ടീമിനെ മറ്റൊരു പരിപാടിയിൽ കാണാനാവുന്നതിന്റെ സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്. തികച്ചും വ്യത്യസ്തമായ മേക്കോവറുകളുമായാണ് താരങ്ങളെല്ലാം എരിവും പുളിയിലും എത്തിയിട്ടുള്ളത്. ഇതിനകം തന്നെ എരിവും പുളിയുടെ പ്രമോ വീഡിയോകൾ വൈറലായിട്ടുമുണ്ട്.

എരിവും പുളിയും പേരിനെക്കുറിച്ചും കഥാപാത്രങ്ങളുടെ പേരുകളെക്കുറിച്ചുമൊക്കെ പറഞ്ഞ് നിരാശപ്പെടുന്നവർക്ക് മറുപടിയേകിയും ആരാധകരെത്തിയിരുന്നു. ‘പേര് ഒരു സുഖമില്ല, ‘പഴയ പേര് മതിയായിരുന്നു’, ‘പരിപാടി പൊളിയും’ അങ്ങനെ കുറെ കമന്റുകൾ കണ്ടു. ഉപ്പും മുളകും എന്ന പരിപാടിയുടെയും അതിലെ കഥാപാത്രങ്ങളുടെയും പകർപ്പവകാശം ഫ്‌ളവേഴ്‌സ് ടീവിക്ക് ആണ്. അതുകൊണ്ട് മറ്റുള്ള ചാനലുകാർക്ക് ആ പേരുകൾ ഉപയോഗിക്കാൻ കഴിയില്ല. ഉപ്പും മുളകും ഒരു അടഞ്ഞ അധ്യായം ആണ്. ജീവിതകാലം മുഴുവൻ ഓർമ്മിക്കാൻ ഉള്ളത് അവർ നമുക്ക് തന്നിട്ടുണ്ട്.

ALSO READ

വിവാഹമോചനം സംഭവിക്കാതിരിക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചിരുന്നു; മുൻകൈയെടുത്തത് ധനുഷ് : ധനുഷ്-ഐശ്വര്യ വേർപിരിയലിൽ പുതിയ വെളിപ്പെടുത്തൽ!

ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവയും പാറുക്കുട്ടിയും ഇനിയില്ല. ഇനി ഫ്രഡിയുടെയും ജൂലിയുടെയും ജോജോയുടെയും ജാനിയുടെയും ജോയുടെയും ജന്നയുടെയും ക്യൂട്ടിയുടെയും നാളുകളാണ്. അവരും നമ്മുടെ ഹൃദയം കീഴടക്കും. ഉറപ്പ്. യാഥാർഥ്യത്തെ തിരിച്ചറിയുക. എന്തിനും ഏതിനും നെഗറ്റീവ് കാണാതിരിക്കു കൂട്ടുകാരേ. പരിപാടി ഒന്ന് തുടങ്ങട്ടെ. മോശം ആകില്ല എന്ന ഒരു വിശ്വാസം ഉണ്ട് എന്നുമുള്ള പോസിറ്റീവ് അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ കാണാം.

എന്തൊക്കെയാണേലും ഇവരെ കാണുമ്പോൾ തന്നെ സന്തോഷമാണ്. ഏത് പേരായാലും കുഴപ്പമില്ല, കുടുംബമായി അവർ വന്നാൽ മതി. നമ്മൾ ഈ കുടുംബത്തെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. കട്ട സപ്പോർട്ടുമായി കൂടെത്തന്നെയുണ്ട്. കുറച്ച് കൂടി സിംപിളായ ഒരു പേര് മതിയായിരുന്നു. പേര് ഒരു പ്രധാന ഘടകമാണ്. ജനുവരി 17 ന് എന്തായാലും പരിപാടി ആരംഭിച്ച് കഴിഞ്ഞു.

പേരെങ്ങനെയായാലും ഇപ്പോഴും അവരുടെ കൂടെത്തന്നെയാണെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. എന്തായാലും ഇപരെ ഒരു കുടുംബമായി കാണുമ്പോൾ തന്നെ സന്തോഷമാണെന്നും ആരാധകർ പറയുന്നുണ്ട്. പരമ്പര പൊളിയുമെന്ന് പറയുന്ന ചിലർ ഇപ്പോഴും പല നെഗറ്റീവ് കമന്റുകളുമായി എത്തുന്നുണ്ട്. പേരുകൾ മാച്ച് ആകുന്നില്ല. പപ്പ എന്ന് വിളിയ്ക്കുമ്പോൾ എന്തോ പോലെ എന്നൊക്കെയാണ് അവരുടെ അഭിപ്രായം.

Advertisement