ആ വ്യക്തി എപ്പോഴും ദിലീപ് – മഞ്ജു കേസ് ഒക്കെ അതിലേയ്ക്ക് വലിച്ചിടും ; എന്റേത് പൊരുതി നേടിയ ഡിവോഴ്‌സാണെന്ന് സാധിക

75

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സാധിക വേണു ഗോപാൽ. സിനിമകളിലും സീരിയലുകളിലുമുള്ള അഭിനയത്തിന് കൂടാതെ മോഡലിംഗിലും കഴിവ് തെളിയിച്ച സാധിക സോഷ്യൽ മീഡിയയിലും സജീവമാണ്.

സൈബർ അറ്റാക്കിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയർത്താറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കൊക്കെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ എടുത്ത പ്രധാന തീരുമാനത്തെകുറിച്ച് മനസുതുറക്കുകയാണ് നടി. തന്റേത് പൊരുതി നേടിയ ഡിവോഴ്‌സ് ആണെന്നാണ് സാധിക പറയുന്നത്.

Advertisements

മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ വിഷയത്തെ കുറിച്ച് ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തതിൽ സംസാരിക്കവെയാണ് സ്വന്തം ജീവിതത്തിൽ സംഭവിച്ച വിവാഹമോചനത്തെക്കുറിച്ച് സാധിക പറയുന്നത്.

Also read

ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല… പക്ഷേ… ; ശ്രദ്ധ നേടി മീനാക്ഷി ദിലീപിന്റെ പോസ്റ്റ്

‘ഞാൻ തീരുമാനം എടുക്കാൻ വല്ലാതെ ലേറ്റ് ആയി എന്നാണ് പറയുന്നത്. കാരണം ഞാൻ വിവാഹം കഴിഞ്ഞു, ശരിക്കും പറഞ്ഞാൽ വിവാഹത്തിന് മുൻപേ തന്നെ എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു. എന്നാൽ, എല്ലാവരും ചിന്തിക്കുന്ന പോലെ രണ്ടുസ്ഥലങ്ങളിൽ നിന്നതുകൊണ്ടാകാം പ്രശ്‌നങ്ങൾ എന്നാണ് കരുതിയത്.’- സാധിക പറയുന്നു.

സാധികയുടെ വാക്കുകൾ….

തീർച്ചയായും നൂറു ശതമാനം ഞാൻ എടുത്ത തീരുമാനം ആയിരുന്നു ആ വിവാഹം. ആ തീരുമാനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്റെ തലയിൽ തന്നെ ആയിരുന്നു. മറ്റാരെയും എനിക്ക് അക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല. ആ ഒരു വർഷം ആ വ്യക്തി എന്തായിരുന്നോ, ആ വ്യക്തി ആയിരുന്നില്ല ഒരുമിച്ചു കഴിഞ്ഞപ്പോൾ. ഒരു പേപ്പറിലേക്ക് സൈൻ ചെയ്യുമ്പോളേക്കും ആ വ്യക്തി മൊത്തമായി അങ്ങുമാറുകയാണ്. പിന്നെ അവിടെ ഒരുപാട് റൂൾസും കാര്യങ്ങളും വന്നു.

വിവാഹം കഴിയുമ്പോൾ മാറും എന്നാണ് ആദ്യം കരുതിയിരുന്നത്. കാരണം എന്റെ മാത്രം തീരുമാനം ആയിരുന്നു എന്റെ വിവാഹം. എന്റെ ഒരു സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു അത്. വീട്ടിൽ സംസാരിച്ചപ്പോൾ വീട്ടുകാർ ഓക്കേ ആണെന്നു പറഞ്ഞു. പിന്നീട് ഞങ്ങൾ ഒരു വർഷം സംസാരിച്ചു. അങ്ങനെ ഞങ്ങൾ പരസ്പരം ഓക്കേ ആണെന്ന് ബോധ്യമായപ്പോൾ വീട്ടിൽ പറഞ്ഞു ഞാൻ ഓക്കേ ആണ് ഈ ബന്ധം മതിയെന്ന്.

ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത് ഞാൻ ഡിവോഴ്‌സ് തരില്ല, ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാൻ ശ്രമിക്കുന്നു എന്നാണ്. ഞാൻ കരുതി ഇത് എന്താണെന്ന്. ഈ ഒരു സാധനം ഇടയ്ക്കിടെ പറയുമായിരുന്നു. എന്ത് ചെയ്താലും വിവാഹമോചനം തരില്ല എന്ന നിലപാടിലായിരുന്നു ആ വ്യക്തി.

Also read

ജീവിതത്തിൽ ഒരിക്കൽകൂടെ അതെല്ലാം ആസ്വദിക്കാൻ കഴിഞ്ഞു ; ഈ കല്ല്യാണത്തിന്റെ ഒരു മെച്ചം, അത് കഴിഞ്ഞാലും ഒരു ഭർത്താവിനെ സഹിക്കേണ്ടി വരില്ലെന്നതാണ് : നടി മീര നായർ

ഒരു ബന്ധവും തുടങ്ങുന്നത് അത് വേർപിരിയാൻ വേണ്ടിയിട്ടല്ല. ജീവിതകാലം മുഴുവനും കൂടെ നില്ക്കാൻ വേണ്ടിയാണ് ആ ബന്ധം തുടങ്ങുന്നത്. എത്രകാലം കൂടെ നിൽക്കാൻ കഴിയും എന്നാണ് നമ്മൾ ചിന്തിക്കുന്നത്. ഞാനും മാക്‌സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഓരോ പ്രശ്‌നങ്ങളും വരുമ്പോൾ, എനിക്ക് കൗൺസിലിംഗും കാര്യങ്ങളും ഉളളതുകൊണ്ട് കാര്യങ്ങൾ ആ വ്യക്തിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.

കരിയറിൽ പീക്കിൽ എത്തി നിന്ന സമയത്താണ് വിവാഹം നടക്കുന്നത്. അതിനുശേഷം അവസരം വന്നെങ്കിലും എല്ലാം ഒഴിവാക്കി ജീവിതത്തിനു വേണ്ടി നിന്ന ആളാണ് ഞാൻ. അപ്പോൾ ആ ജീവിതത്തിൽ അത്രത്തോളം പ്രതീക്ഷകളും ഉണ്ടാകുമല്ലോ. എനിക്ക് കുട്ടികളും, കുടുംബവും അത്ര ഇഷ്ടം ഉള്ള കൂട്ടത്തിലാണ്. ഞാൻ ഇടക്ക് സൈക്കോളജി പഠിക്കുന്നത് തന്നെ പുള്ളിയുടെ അമ്മയ്ക്ക് ഒപ്പം ഒരു ക്ലിനിക്ക് ഒക്കെ ഇട്ടുകൊണ്ട് ജോലി ചെയ്യാനും കൂടി ആയിരുന്നു.

അഭിനയവും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്നത് കൊണ്ടാണ് കുടുംബജീവിതം മതി എന്ന തീരുമാനത്തിൽ ഞാൻ എത്തുന്നത്. കുക്കറി ഷോ മാത്രമായിരുന്നു ആ കാലങ്ങളിൽ ഞാൻ ചെയ്തിരുന്നത്. പുറകിൽ നിന്നുള്ള പ്രെഷർ അത്രത്തോളമായിരുന്നു. എങ്കിലും ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു. എന്നാൽ ഇടയ്ക്ക് ഞാൻ ഒന്ന് ഡൗൺ ആയാപ്പോൾ ആളെന്നെ പിന്തുണച്ചില്ല. ആ സമയവും വീട്ടുകാർ ആയിരുന്നു ഒപ്പം നിന്നത്.

ഒരു വിവാഹബന്ധത്തിൽ എന്തൊക്കെ പറഞ്ഞാലും ബേസിക് നീഡ് എന്ന് പറയുന്നത് ലവും കെയറും ആണ്. എനിക്ക് ഇടക്ക് ഒരു ലിഗ്മെന്റ് ഫ്രാക്ച്ചർ ഉണ്ടായ സമയത്തുപോലും എനിക്ക് പിന്തുണ നൽകിയില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെയാണ് ചെയ്തത്. അപ്പോൾ ഞാൻ ചിന്തിച്ചു എനിക്ക് എന്തിനാണ് ഒരാൾ കൂടെ എന്ന്. ആള് തിരക്കിലാണ് എന്നറിയാം, എങ്കിലും നമ്മുടെ മനസ്സിൽ ഒരു ചിന്ത വരുമല്ലോ. അങ്ങനെയാണ് ഒറ്റയ്ക്ക് മതി എന്ന് തീരുമാനം ഞാൻ എടുക്കുന്നത്.’

 

 

Advertisement