‘വിവാഹം സംഭവിക്കാൻ പോകുന്നില്ല; ഒരുക്കങ്ങളെ കുറിച്ച് ചോദിച്ച് ഇനി ഒരാളും വിളിക്കേണ്ട’; കടുപ്പിച്ച് നിത്യാ മേനോൻ

135

സിനിമാലോകത്തേക്ക് ബാലതാരമായി വന്ന് പിന്നീട് ഹൃദയം കീഴടക്കിയ നടിയാണ് നിത്യ മേനോൻ. താരം മലയാളത്തിലാണ് അഭിനയം തുടങ്ങിയതെങ്കിലും തെന്നിന്ത്യയിലാകെ ഓളമുണ്ടാക്കാൻ സാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് നിത്യ മേനോൻ.

ആകാശ ഗോപുരം സിനിമയിലൂടെ മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ നിത്യ ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രിയായി വളർന്നു കഴിഞ്ഞു. മുപ്പത്തിനാലുകാരിയാണ് നിത്യ മേനോൻ. താരത്തിന്റെ മാതാപിതാക്കൾ മലയാളികളാണെങ്കിലും ബംഗളൂരുവിലാണ് സ്ഥിര താമസം. കേരളവുമായി ബന്ധമുണ്ടെങ്കിലും മലയാളം എഴുതാനോ വായിക്കാനോ നിത്യയ്ക്ക് അറിയില്ലെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നല്ലൊരു ഗായിക കൂടിയാണ് നിത്യ മേനോൻ എന്ന് അധികമാർക്കും അറിയില്ല. റീൽസ് വീഡിയോകളിലൂടെയാണ് താരം തന്റെ പാട്ടുപാടുന്നതിലുള്ള കഴിവ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Advertisements

കുട്ടിത്താരമായി വന്നുപോയ നിത്യ മേനോനെ പിന്നീട് നായികയായി മലയാളികൾ ശ്രദ്ധിച്ചത് തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിലാണ്. പിന്നീടാണ് അന്യഭാഷകളിലേക്ക് താരം ചേക്കേറിയത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിത്യ മേനോനെ അധികം മലയാള സിനിമകളിൽ കണ്ടിട്ടില്ല.

ALSO READ- അഭിഭാഷകൻ; യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് സ്വന്തം; ഭർത്താവ് മരിച്ച ശേഷം മകൾക്കായി ജീവിച്ച കോടിശ്വരിയായ ക്ഷേമയുമായി വിവാഹം; അനൂപ് മേനോന്റെ ജീവിതമിങ്ങനെ

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യയുടെ വിവാഹത്തെ സംബന്ധിച്ച അഭ്യൂഹങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന്റെ വിവാഹം ഉടനുണ്ടാകുമെന്നും ഇല്ലെന്നുമൊക്കെ ചർച്ച നടക്കാൻ തുടങ്ങിയിട്ട് നാളുകളായി. താരം
വിവാഹം ചെയ്യുന്നത് പ്രമുഖ മലയാള താരത്തെയാണ് എന്നും ഒക്കെയായിരുന്നു റിപ്പോർട്ടുകൾ.

രണ്ട് അഭിനേതാക്കൾക്കും സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നുവെന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്‌തെന്നൊക്കെ മാധ്യമവാർത്തയായിരുന്നു.

ഇതിനിടെ താരം വിവാഹവാർത്ത നിഷേധിച്ചെങ്കിലും വിവാഹ ഒരുക്കങ്ങൾ രഹസ്യമായി പുരോഗമിക്കുന്നതായിട്ട് ആയിരുന്നു മിക്ക റിപ്പോർട്ടുകളും. എന്നാൽ ഇപ്പോഴിതാ നേരിട്ട് മാധ്യമങ്ങളുടെ മുന്നിലെത്തി പ്രചരിക്കുന്ന വിവാഹ വാർത്തയെ തള്ളിയിരിക്കുകയാണ് നിത്യ മേനോൻ. വിവാഹ പ്ലാനുകളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വെറുതെയാണെന്നും ആരോ എഴുതിപിടിപ്പിച്ചതാണെന്നും നിത്യ മേനോൻ പറയുന്നു.

ALSO READ-‘റൊമാന്റിക് സീനിൽ ഞാൻ അഭിനയിക്കുന്നത് ഭാര്യയ്ക്ക് താൽപര്യമില്ല’, ജോലി കളഞ്ഞ് മോഡലിംഗിലേക്കും അഭിനയിക്കാനും ഇറങ്ങിയ കൂടെവിടെയിലെ ഋഷിയുടെ യഥാർത്ഥ ജീവിതം

സോഷ്യൽമീഡിയിൽ പങ്കുവെച്ച വീഡിയോയിൽ താരം പറയുന്നതിങ്ങനെ. ‘ഞാൻ വിവാഹം കഴിക്കുന്നില്ല. വാർത്തയിൽ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാൻ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാൻ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആ വാർത്തയിൽ സത്യമില്ല.’- നിത്യ മേനോൻ വിശദീകരിച്ചു.

‘നിലവിൽ വിവാഹ പദ്ധതികളൊന്നുമില്ല. വരനും ചിത്രത്തിലില്ല. വിവാഹം സംഭവിക്കാൻ പോകുന്നില്ല. ബോറടിച്ച ഒരാൾ എഴുതിയ വാർത്തമാത്രമാണത്. ഒരു നിർമിത ലേഖനം. ഞാൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ പോകുകയാണ്. സുഖം പ്രാപിക്കാൻ എനിക്ക് ആ സമയം ആവശ്യമാണ്. ഒരു യന്ത്രമനുഷ്യനെപ്പോലെ തുടർച്ചയായി അല്ലെങ്കിൽ യാന്ത്രികമായി പ്രവർത്തിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല.’- എന്നും നിത്യ തുറന്നടിക്കുന്നു.

‘ഞാൻ കഠിനാധ്വാനം ചെയ്യുന്നതിനാൽ എനിക്ക് ഒരു ഇടവേള ആവശ്യമാണ്. എന്റെ കണങ്കാൽ സുഖം പ്രാപിച്ച് വരികയാണ്. ഞാൻ കാലിൽ എഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു.’ ‘അൽപ്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണ്. പിന്നെ തിരിച്ച് വന്ന് അഭിനയിക്കാം. എന്റെ വിവാഹ പരിപാടികൾ ക്രമീകരിക്കാൻ എനിക്ക് ഇനി കോളുകൾ ആവശ്യമില്ല. കാരണം അത് നടക്കാൻ പോകുന്നില്ല’ നിത്യാ മേനോൻ പറഞ്ഞു.

‘എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു വർഷമായിരുന്നു. ഞാൻ അക്ഷരാർത്ഥത്തിൽ എല്ലാ ദിവസവും ജോലി ചെയ്തു. ഒപ്പം ലോക്ക്ഡൗൺ സംഭവിച്ചു. ലോക്ക്ഡൗൺ കാരണം എല്ലാ വർക്കുകളും കുമിഞ്ഞുകൂടിയിരുന്നു. എന്റെ അഞ്ചോ ആറോ പ്രോജക്റ്റുകൾ കൂടി റിലീസ് ചെയ്യാനുണ്ട്. അതിനാൽ അതാണ് എനിക്കിപ്പോൾ നല്ല വാർത്ത.’-എന്നും നിത്യ മേനോൻ വെളിപ്പെടുത്തിയ

Advertisement