മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിയ നടന്മാരിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് ആയിരിയ്ക്കും. മിമിക്രി വേദിയിൽ നിന്ന് നേരെ ഹാസ്യ നടനിലേക്ക്. ദശമൂലം രാമു പോലുള്ള കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുകയായിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും താര്യമൂല്യമുള്ള മുൻനിര നായകനാണ് സുരാജ് വെഞ്ഞാറമൂട്. തുടക്ക കാലത്ത് താൻ നേരിട്ട അവഗണനയെ കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സുരാജ് സംസാരിക്കുകയുണ്ടായി.
മമ്മൂട്ടി, ദിലീപ് പോലുള്ള ഒരുപാട് പേർ അവസരം നൽകിയപ്പോഴാണ് ഞാൻ സിനിമയിൽ നില നിന്നത്. പിന്നീട് മികച്ച വേഷങ്ങൾ കിട്ടിയതും പലരുടെയും പിന്തുണ കൊണ്ടാണ്. അത് പോലെ മിമിക്രി ലോകത്ത് നിന്ന് താൻ മൂലം ആരെയെങ്കിലും സിനിമയിൽ എത്തിക്കാൻ അവസരം ലഭിച്ചാൽ അത് ചെയ്യും എന്ന് ഒരു ചോദ്യത്തോട് പ്രതികരിക്കവെ സരാജ് വെഞ്ഞാറമൂട് പറയുന്നുണ്ട്.
ALSO READ
നല്ല സിനിമകളുടെ ഏതെങ്കിലും ചർച്ച നടക്കുമ്പോൾ, ഇന്ന കഥാപാത്രം കിട്ടിയില്ല എന്ന് പറയുമ്പോൾ അറിയാവുന്ന ഒരാളുണ്ട് അവരെ ട്രൈ ചെയ്താലോ എന്ന് ഞാൻ ചോദിക്കാറുണ്ട്. മിമിക്രി രംഗത്തെ സുഹൃത്തുക്കളും അവസരം എന്തെങ്കിലുമുണ്ടോ എന്ന് എന്നോട് ചോദിക്കുമ്പോഴും അവരെ നിരാശപ്പെടുത്താറില്ല, വിളിക്കാം എന്ന് പറയും,
പക്ഷെ എന്ത് തന്നെ ആയാലും അന്തിമമായ തീരുമാനം സംവിധായകന്റെ ആണ്. നേരത്തെ ഒരു കഥാപാത്രത്തെ ആ റോളിന് വേണ്ടി തീരുമാനിച്ചു പോയിട്ടുണ്ട് എങ്കിൽ, അയാളെ മാറ്റി ഇയാളെ വയ്ക്കൂ എന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം എന്റെ തുടക്കകാലത്ത് അതുപോലെയുള്ള അവഗണനകൾ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഞാൻ കാരണം ആ വേദന മറ്റൊരാൾക്ക് വരാൻ ഇടയാക്കില്ല – സുരാജ് പറഞ്ഞു.
ALSO READ
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജന ഗണ മന എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരങ്ങളും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. അതേസമയം തന്റെ പത്താം വളവ് എന്ന പുതിയ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ താരം.