ഞാനും വന്നത് അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന്; എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ലല്ലോ? പിന്നെ ആർക്കാ? എന്റെ സന്തോഷം കോംപ്രമൈസ് ചെയ്യില്ല; വിമർശകരോട് ഗോപി സുന്ദർ

1160

കുറച്ചുനാളുകളായി സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ് സംഗീതജ്ഞൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം. സോഷ്യൽമീഡിയ വലിയ കാര്യമായി ഇരുവരുടേയും ബന്ധം ചർച്ച ചെയ്യുന്നതിന് പിന്നിൽ ഇരുവരും മുമ്പ് മറ്റ് ബന്ധങ്ങളിലായിരുന്നു എന്നതുകാരണമാണ്. അമൃത വിവാഹമോചിതയും ഗോപി സുന്ദർ മുൻപ് വിവാഹം ചെയ്യുകയും പിന്നീട് ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

സോഷ്യൽമീഡിയയിൽ ഇരുവരും പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകളും വിമർശന കമന്റുകളും അഭിനന്ദനങ്ങളും കുന്നുകൂടാറുണ്ട്. വിമർശനം കടുത്തെങ്കിലും ഇരുവരും സോഷ്യൽമീഡിയയിൽ സജീവമായി തന്നെ ഇടപെടാറുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ശേഷം അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷൻ. അതിന് ശേഷം അമൃതയുമായുള്ള പ്രണയം അടുത്തത് ആരാണ് എന്നൊക്കെയാണ് ഗോപി നേരിടുന്ന ചോദ്യങ്ങൾ എങ്കിലും അദ്ദേഹം ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാറില്ല.

Advertisements

എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പുറത്ത് പറയുന്ന കാര്യങ്ങളിലും വിമർശനങ്ങളിലും വിഷമിക്കുന്ന ആളല്ല താനെന്ന് പറയുകയാണ് ഗോപി സുന്ദറിപ്പോൾ. എന്ത് തന്നെ ആരൊക്കെ പറഞ്ഞാലും എന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. അത് എന്റെ സ്വകാര്യതയാണ്. ആർക്കും അതിൽ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ, എന്നോട് വ്യക്തിപരമായി ഇടപെടുന്നവർക്ക് പ്രശ്നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക്. അവർക്ക് എന്റെ തീരുമാനങ്ങളിൽ എതിർപ്പില്ല. എനിക്കൊപ്പം ജീവച്ചവർക്കും പരാതിയില്ല. പിന്നെ ഞാൻ ആരെയാണ് നോക്കേണ്ടതെന്നും ഗോപി സുന്ദർ തിരിച്ചടിക്കുന്നു.

ALSO READ- അകത്തും പുറത്തും സുന്ദരനായ വ്യക്തി, ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് മതിയാവാതെ സിമ്രാൻ

ഭൂമിയിൽ ഒരു വാടകക്കാരനായി വന്നവനാണ് ഞാൻ, അത് പോലെ തന്നെ നിൽക്കുന്നു പോകും. അതിൽ എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ ഞാൻ താത്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാൾക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ലെന്ന് കരുതുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ജീവിതത്തിനും ഞാൻ തയ്യാറല്ല. എനിക്ക് എന്റെ സ്പേസുണ്ട്, അതിൽ ഹാപ്പിയായി പോകാനാണ് ആഗ്രഹിയ്ക്കുന്നത്. അതിലെ തീരുമാനം തീർത്തും വ്യക്തിപരമായിരിക്കുമെന്നും വിമർശകരോടായി ഗോപി സുന്ദർ പറഞ്ഞു.

ഇതുവരെ എടുത്ത എന്റെ തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നോ എന്ന് ചോദിച്ചാൽ, എന്റെ തീരുമാനങ്ങൾ ഒന്നും ഞാൻ ഒരിക്കലും കോംപ്രമൈസ് ചെയ്തിട്ടില്ല. മറ്റുള്ളവരെ എന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനും പോയിട്ടില്ല. കൂടെ ജീവിച്ചവർക്കും ആ സ്വാതന്ത്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സെലിബ്രിറ്റി ആണെന്ന കാരണം കൊണ്ട് സ്വകാര്യത നശിപ്പിക്കാൻ തയ്യാറല്ല എന്നാണ് ഗോപി സുന്ദറിന്റെ പക്ഷം. സെലിബ്രിറ്റി ഇമേജുള്ള ആളുകളുടെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്തണം എന്ന് പറയുന്നത് എന്തിനാണ്. എല്ലാവരും വന്നത് പോലെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെയല്ലേ ഞങ്ങളും വന്നത്. ലഭിയ്ക്കുന്ന ഫെയിം അത് ജോലിയുടെ ഭാഗമാണ്. അതല്ലാതെയുള്ള സെലിബ്രിറ്റി ജീവിതത്തിൽ എനിക്ക് വിശ്വാസമില്ലെന്നും താരം പറയുന്നു.

ALSO READ-ആദ്യം അതെനിക്ക് ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ എന്ത് വന്നാലും അഭിമുഖീകരിക്കാം എന്ന നിലയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്: പ്രിയ വാര്യർ പറയുന്നു

നമ്മൾ നമ്മുടെ സന്തോഷത്തിന് വേണ്ടി ചെയ്യന്ന കാര്യങ്ങൾ മറ്റുള്ളവരെ വേദനിപ്പിയ്ക്കരുത് എന്നത് പ്രധാനമാണ്. എല്ലാവർക്കും ജീവിതത്തിൽ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെയും കുറിച്ച് അന്വേഷിക്കാൻ പോകുന്നത്. എന്റെ ജീവിതത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ എനിക്ക് താത്പര്യമില്ല.

കുടുംബത്തിന്റെ കാര്യത്തിൽ ആയാലും മറ്റെന്തിന്റെ കാര്യത്തിൽ ആയാലും മറ്റുള്ളവർ എന്ത് ചിന്തിയ്ക്കും എന്ന് കരുതി ജീവിയ്ക്കുന്ന ആളല്ല ഞാൻ. എല്ലാ ദിവസവും ഉണരുമ്പോൾ ഞാൻ സന്തോഷവാനായിരിയ്ക്കും, അതേ സന്തോഷത്തോടെ എനിക്ക് ഉറങ്ങാൻ പോകാനും സാധിക്കണം. അതുകൊണ്ട് തന്നെ എന്റെ സന്തോഷങ്ങളും ഞാൻ കോംപ്രമൈസ് ചെയ്യില്ല.- ഗോപി സുന്ദർ പറയുന്നു.

Advertisement