എന്റെ പഴയ സിനിമകള്‍ ഞാന്‍ കാണാറില്ല, മക്കളേയും കാണിക്കാറില്ല; അതില്‍ വലിയ രസമൊന്നും തോന്നാറില്ല, എന്തൊക്കെയോ കാട്ടിക്കൂട്ടിയത് പോലെ: ജോമോള്‍

286

നിറം സിനിമയിലെ എല്ലായിടത്തും പോയി വീഴുന്ന വര്‍ഷയെ ആരും മറക്കാനിടയില്ല, എബിയുടേയും സോനുടേയും സൗഹൃദം കണ്ട് കൊതിക്കുന്ന വര്‍ഷയെ പ്രേക്ഷകരും സ്വീകരിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച്അമ്പരപ്പിച്ച താരമാണ് ജോമോള്‍.

ജോമോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചാണ് സിനിമയിലെത്തിയത് പിന്നീട് മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി വേഷമിട്ടു.

Advertisements

താരത്തിന്റെ കരിയറില്‍ മാറ്റം വന്നത് 1998ല്‍ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ നായികയായതോടെയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോമോള്‍ക്ക് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.

ALSO READ- എല്ലാം പഴയ പോലെ ആകുമെന്ന് അവര്‍ പറഞ്ഞിരുന്നു; ആ സമയത്ത് പുറംലോകവുമായി ബന്ധമില്ലാതെയാണ് കഴിഞ്ഞത്: സിന്ധു മനു വര്‍മ്മ

തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം, നിറം, ചിത്രശലഭം, മയില്‍പീലികാവ്, പഞ്ചാബിഹൗസ്, സ്നേഹം, എന്നിവയാണ് താര്തതിന്റെ മറ്റ് സിനിമകള്‍. വിവാഹത്തോടെ അഭിനയ ലോകത്ത് നിന്നും ബ്രേക്ക് എടുത്ത താരം പിന്നീട് സീരിയലുകളിലൂടെ തിരികെ എത്തിയിരുന്നു.

ഇപ്പോഴിതാ രണ്ട് പെണ്‍മക്കളോടും ഭര്‍ത്താവിനും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് താരം. അതേസമയം, തന്റെ മക്കള്‍ക്ക് ാതന്‍ ാെരു നടിയായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ജോമോള്‍.

താന്‍ തന്റെ പഴയ സിനിമകള്‍ താന്‍ കാണാറില്ലെന്നും മക്കളെ കാണിക്കാറില്ലെന്നും ജോമോള്‍ പറയുന്നു. എന്നാല്‍ താനറിയാതെ മക്കള്‍ തന്റെ സിനിമകള്‍ കണ്ടിട്ടുണ്ട് എന്ന് മിര്‍ച്ചി മലയാളത്തോട് ജോമോള്‍ വെളിപ്പെടുത്തി.

ഞാന്‍ അറിയാതെ അവര്‍ എന്റെ ഒന്നോ രണ്ടോ സിനിമ കണ്ടിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ക്ലാസ്മേറ്റ്സ് പറഞ്ഞാണ് ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ അറിഞ്ഞത്. ‘അമ്മ ഉറങ്ങിയ സമയത്ത് ഞാനും അമ്മൂമ്മയും അമ്മയുടെ സിനിമ കണ്ടിട്ടുണ്ട്, മയില്‍പ്പീലിക്കാവ് കണ്ടിട്ടുണ്ട് എന്നൊക്കെ പിന്നീട് എന്നോട് വന്ന് പറയും. അതില്‍ നിര്‍ത്തും, കൂടുതലൊന്നും അവര്‍ പറയാറില്ല’- എന്നും താരം വെളിപ്പെടുത്തുകയാണ്.

ALSO READ- മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം യൂവ സൂപ്പർതാരം വിജയ് ദേവരക്കൊണ്ട, ഋഷഭയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ

താന്‍ അഭിനയിച്ച് തന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ എനിക്ക് ഒട്ടും രസം തോന്നുന്നില്ല. ഇപ്പോള്‍ കാണുമ്പോള്‍ ഞാന്‍ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു എന്നാണ് തോന്നുന്നതെന്നും ജോമോള്‍ വ്യക്തമാക്കി.

തന്റെ ഏറ്റവും മികച്ച ചിത്രമായ ജാനകിക്കുട്ടി ചെയ്യുന്ന സമയത്ത് ഹരിഹരന്‍ സാര്‍ കാണാന്‍ വരുമ്പോള്‍ ട്യൂഷന്‍ ഉണ്ടെന്നൊക്കെ പറയും. പിന്നെ ആലോചിച്ചിട്ടുണ്ട് ഞാന്‍ എന്ത് ധൈര്യത്തിലാണ് അന്ന് അങ്ങനൊക്കെ പറയുന്നതെന്ന്. അന്ന് അദ്ദേഹത്തിന്റെ വലിപ്പം അറിയാത്തതുകൊണ്ടായിരിക്കാമെന്നും താരം പറയുന്നു.

തനിക്ക് ഇത്രനാളും കിട്ടിയ അവസരങ്ങള്‍ ഭാഗ്യമായിട്ടാണ് കാണുന്നത്. നമുക്ക് അറിയാത്ത എത്രയോ കഴിവുള്ള ആളുകളുണ്ട്. ഇവരെയൊന്നും ആരും തിരിച്ചറിയുന്നില്ല. അവര്‍ക്കിടയില്‍ നിന്നും എന്നെ ചൂസ് ചെയ്യുന്നത് എനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും ജോമോള്‍ അഭിപ്രായപ്പെട്ടു.

Advertisement