മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയങ്കരിയായ നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും ഷീലാമ്മയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റിൽ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വർഷങ്ങളായി അഭിനയിക്കുന്ന ഷീല ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല.
സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ശക്തമായ നിലപാടുകളുമൊക്കെ ഷീലയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന ഘടകങ്ങളാണ്. നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ച ഷീലയുടെ റെക്കോർഡ് ഇന്നും ആരും തിരുത്തിയിട്ടില്ല. വർഷങ്ങൾ പിന്നിട്ടിട്ടും മലയാളിയുടെ നായികാസങ്കല്പങ്ങളിൽ ഇന്നും ഷീലയുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തും നടിയുമായ സീമയെ കുറിച്ചുള്ള രസരമായ ചില വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷീല.
പ്രശസ്ത സംവിധായകൻ ഐവി ശശിയും നടി സീമയും പ്രണയിച്ച് വിവാഹിതരായതാണ്. ഇരുവരുടേയും പ്രണയകഥ ആരാധകർക്ക് സുപരിചിതവുമാണ്. സീമയും ഐവി ശശിയും ഹണിമൂണിന് പോയത് തന്റെ അമേരിക്കൻ ട്രിപ്പിനെ ബാധിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുകയാണ് നടി ഷീല. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ ഷീല അതിഥിയായി എത്തിയപ്പോഴാണ് അവതാക സ്വാസികയോട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. നടി സീമയെ കുറിച്ച് ചോദിക്കവേയാണ് അവർ തന്നെ ഒരിക്കൽ പറ്റിച്ചിട്ടുണ്ടെന്ന കാര്യം ഷീല പറഞ്ഞത്. പ്രണയിച്ച് വിവാഹം ചെയ്ത് ഐവി ശശിയുടെ കൂടെ സീമ ഹണിമൂണിന് പോയ കഥയാണ് ഷീല പറയുന്നത്.
‘വർഷങ്ങൾക്ക് മുൻപ് എന്റെ ഒരു സിനിമയിലെ പാട്ടിൽ അസിസ്റ്റന്റ് ഡാൻസ് മാസ്റ്ററായി സീമ വന്നിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട സിനിമയാണ് അനുഭവം. ഇതിന്റെ സംവിധായകനാണ് ഐവി ശശി. ഇവരുടെ പ്രണയം നടക്കുന്നതിനെ പറ്റി എനിക്കും അറിയാമായിരുന്നു’-ഷീല പറയുന്നു. സീമയും ഭർത്താവ് ഐവി ശശിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ സ്വാസിക കണിച്ചപ്പോഴാണ് ഇക്കാര്യം ഷീല പറഞ്ഞത്.
അമേരിക്കയിൽ ഒരു പരിപാടിക്ക് വേണ്ടി എന്നെ വിളിച്ചിരുന്നു. സീമ പറഞ്ഞു താരം തനിച്ചാണ് വരുന്നതെന്ന്. നോക്കുമ്പോൾ ഞാനും തനിച്ചാണ്. രണ്ടാളും ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് ഒരേ റൂമിൽ താമസിക്കാം എന്നും ഇരുവരും തീരുമാനിച്ചു. അമേരിക്കയിലൊക്കെ പോയി ഒറ്റയ്ക്ക് താമസിക്കാൻ പറ്റില്ലല്ലോ. അങ്ങനെ അവിടേക്ക് യാത്ര തിരിച്ചു.
ഇതിനിടെയാണ് ഐവി ശശിയും സീമയും പ്രണയിച്ച് വിവാഹിതരായത്. അവരുടെ ഹണിമൂൺ യാത്രയും അമേരിക്കയിലേക്കാണ്. അങ്ങനെ അന്ന് ഞാൻ തനിച്ചായി പോയി. അങ്ങനെ സീമയെ വിശ്വസിച്ചിട്ട് അവളെന്നെ ചതിച്ചുവെന്നും തമാശയോടെ ഷീല പറയുന്നു.
സീമയെ കുറിച്ച് പറഞ്ഞു കഴിഞ്ഞയുടനെ നടൻ കെപി ഉമ്മറിനെ കുറിച്ചു നടൻ ജയനെ കുറിച്ചും എല്ലാം ഷീല പറയുന്നുണ്ട്. ‘ഒരുപാട് പടത്തിൽ ഞാനും ഉമ്മറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണ് ഉമ്മർ. ഏകദേശം അമ്പതോ അറുപതോ സിനിമകളിൽ ഞങ്ങൾ അഭിനയിച്ചിട്ടുണ്ട്. എന്നും ഷീല പറയുന്നു.
‘ശോഭേ ഞാനൊരു വികാര ജീവിയാണ്, നിന്നെ ഞാനിപ്പോൾ ബലാത്സംഗം ചെയ്യാൻ വന്നിരിക്കുകയാണെന്ന്’ എന്നൊക്കെയുള്ള ഡയലോഗുകൾ താരം എന്നോടാണ് സിനിമയിൽ പറഞ്ഞിട്ടുള്ളത്. അക്കാലത്തൊക്കെ ആളുകൾ എന്തുതരം ഡയലോഗാണ് എഴുതി വെച്ചിരിക്കുന്നതെന്ന് എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ടെന്നും ഷീല പറയുന്നു.
ഉമ്മർ മാത്രമല്ല ഇതുപോലെ ജയനും ചില ഡയലോഗുകൾ തന്നോട് സിനിമയിൽ പറഞ്ഞിട്ടുണ്ട്. ‘സിനിമയിൽ ഞാൻ കുളിച്ച് കൊണ്ടിരിക്കുമ്പോൾ നിന്നെ ഞാനൊന്ന് ബലാത്സംഗം ചെയ്തോട്ടെ’ എന്നാണ് ജയൻ വന്ന് പറഞ്ഞതെന്ന് ഷീല വ്യക്തമാക്കുന്നു.