എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്റെ ശ്രീകുട്ടിയാണ് ; ആദ്യമായി കണ്ടപ്പോൾ ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ എന്ന ശ്രീകുട്ടിയുടെ ചോദ്യം ഇപ്പോഴും ഓർമ്മ വരും : ബിഗ് ടിക്കറ്റ് ഭാഗ്യവാൻ സനൂപ് സുനിലിന്റെ വാക്കുകൾ

14523

അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 30 കോടി സ്വന്തമാക്കിയ സനൂപ് സുനിലിനെ കുറിച്ചുള്ള ചർച്ചകളിലാണ് ഇപ്പോഴും സോഷ്യൽ മീഡിയ. നടൻ ഹരിശ്രീ അശോകന്റെ മകളായ ശ്രീക്കുട്ടിയുടെ ഭർത്താവ് സനൂപ് സുനിലാണ് ആ ഭാഗ്യവാൻ. ഭാര്യയുടെ മൊബൈൽ നമ്പറായിരുന്നു സനൂപിനെ തേടി ഭാഗ്യം എത്താൻ നിമിത്തമായത്.

ജീവിതത്തിൽ എട്ട് എന്ന സംഖ്യ ഭാഗ്യം കൊണ്ടുവരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്. ജീവിതത്തിലെ നിർണ്ണായകമായ പല കാര്യങ്ങളും സംഭവിച്ചത് എട്ട് എന്ന സംഖ്യയിൽ; എല്ലാത്തിനും മീതെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ശ്രീക്കുട്ടി

Advertisements

ALSO READ

സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഇക്ക എന്നെ പെട്ടന്ന് സഹോദരിയാക്കും പൊളി ഫിറോസിനെ കുറിച്ച് ഭാര്യ സജ്നയുടെ തുറന്നുപറച്ചിൽ

ഒരു സ്വകര്യ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു സനൂപ് തന്റെ മനസ്സ് തുറന്ന് പറഞ്ഞത്. ശ്രീക്കുട്ടിയുടെ വിശ്വാസം പോലെ തന്നെയായിരുന്നു സംഭവിച്ചത്. കഴിഞ്ഞ 7 വർഷമായി ദോഹയിൽ ജോലി ചെയ്തിരുന്ന സനൂപ് കഴിഞ്ഞ വർഷം ജോലി നിർത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രിയപ്പെട്ടവരുടെ നിർബന്ധത്തെത്തുടർന്ന് വീണ്ടും തിരിച്ച് പോവുകയായിരുന്നു.

ഇത്രയും വലിയൊരു ഭാഗ്യം വരുമോ എന്നതിൽ ഒരു പ്രതീക്ഷയും ഇല്ലല്ലോ. ഒരാളും ആ പ്രതീക്ഷയിൽ അല്ലല്ലോ ജീവിക്കുന്നത്. ഭാഗ്യം അടിച്ചാൽ അതൊരു ഭാഗ്യം എന്ന് പറയാം. ഭാഗ്യം വരും വരും എന്നൊരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ വലിയ ഭാഗ്യം വരാൻ കാരണം എന്റെ അച്ഛനും അമ്മയും ആണെന്നെ ഞാൻ പറയുകയൊള്ളു. അവർ നിമിത്തം ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ ഭാര്യ ശ്രീകുട്ടിയും കുടുംബവും എത്തുന്നത് തന്നെ.

എന്റെ ജീവിതത്തിൽ ഭാഗ്യം വന്നു തുടങ്ങുന്നത് 2015 ഏപ്രിൽ 26 നാണ്. അന്നായിരുന്നു ശ്രീകുട്ടിയുടെയും എന്റെയും കല്യാണം നടക്കുന്നത്. അതിനു മുൻപ് കുറച്ചുനാൾ ഞങ്ങൾ നല്ല കൂട്ടുകാർ ആയിരുന്നു. പിന്നെ പയ്യെ പയ്യെ ആ സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ടു വീട്ടുകാർക്കും പരസ്പരം നല്ലതു പോലെ അറിയാവുന്നതുകൊണ്ട് തന്നെ വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. അപ്പോൾ എന്റെ ഭാഗ്യം എന്റെ ജീവിതത്തിലേക്ക് കയറിയത് ശ്രീക്കുട്ടി എന്ന വ്യക്തിയെ വിവാഹം ചെയ്തപ്പോൾ മുതലാണ്. അതിൽ പുറമെ ഞാൻ വിശ്വസിക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ് എല്ലാത്തിനും നിമിത്തം എന്നാണ്.

ലുലുവിൽ നിന്നും ഞാൻ ജോലി നിർത്തിപ്പോയ മനുഷ്യൻ ആണ്. രാജിക്കത്ത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഞാൻ നൽകി ഇറങ്ങിയതാണ്. എന്നാൽ ഇവിടുത്തെ ടോപ് മാനേജ്മെന്റിലെ പ്രിയപ്പെട്ടവർ ഷൈജൻ സാർ, ഷാനവാസ് സാർ, ഷിയാസ് സാർ, ബഷീർ ഭായ്, മനീഷ്, എന്റെ കസിൻ, അച്ഛന്റെ ഒരു സുഹൃത്ത് ബേബി അങ്കിൾ ഇവരാണ് എന്നെ ഇവിടെ പിടിച്ചു നിർത്തിയത്. ഇവർ എല്ലാവരും ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത വ്യക്തിത്വങ്ങൾ ആണ്. ഒരുപാടുപേരുണ്ട് അതേപോലെ ജീവിതത്തിൽ മറക്കാൻ ആകാത്ത വ്യക്തികൾ.

എല്ലാവരും പറയും നമുക്ക് എട്ടിന്റെ പണി കിട്ടും എന്ന്. പക്ഷെ ഞാനതിൽ വിശ്വസിക്കുന്നില്ല. അതിപ്പോൾ ലോട്ടറി അടിച്ചതുകൊണ്ടല്ല കേട്ടോ! എനിക്ക് എട്ട് എന്നത് ഭാഗ്യമായി തോന്നുന്നുണ്ട്. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഈ എട്ട് എന്നത് ഒരു സംഭവം തന്നെയാണ്. ഞാൻ ലുലുവിൽ ജോയിൻ ചെയ്യുന്നത് 08/ 2/ 14 ൽ ആണ്. ഞാൻ ആദ്യം സ്റ്റോർ കീപ്പർ ആയിരുന്നു. പിന്നീട് ബയർ ആയി പ്രമോഷനായി. ഇപ്പോൾ ലോട്ടറി അടിച്ചതും 3/ 08/ 2021 ൽ ആണ്. അതിലും എട്ടുണ്ട്. പിന്നെ ഞങ്ങളുടെ ഫോൺ നമ്പറുകളിലും എട്ടുണ്ട്.

സിനിമ പിടിക്കാൻ അങ്ങനെ ഒരു കാര്യങ്ങളും ഞാൻ ചിന്തിച്ചിട്ടില്ല. ഞങ്ങൾ ലുലുവിൽ ഉള്ള 20 ആളുകളുടെ ഒരുപാട് ബാധ്യത കൊണ്ടാണ് ഞങ്ങൾ ഇവിടെ ജോലി നോക്കുന്നത്. എന്റെ കൂടെയുള്ളവർ കുടുംബം രക്ഷപെടുത്താൻ ആണല്ലോ കഷ്ടപ്പെടുന്നത്. അതിനാണല്ലോ നാടുവിട്ടിട്ട് അന്യ നാട്ടിൽ നിൽക്കുന്നത്. അപ്പോൾ അവർക്ക് അവരുടേതായ ഒരുപാട് കഷ്ടതകൾ ഉണ്ടാകും. ഈ പറയുന്ന എനിക്കും ഉണ്ട് അതെല്ലാം.

ഫേസ്ബുക്കിൽ ആരൊക്കെയോ പറയുന്നു, ഉള്ളവന് ആണല്ലോ ദൈവം കൊടുക്കുന്നത് എന്ന്. അത് അവർക്ക് ഒന്നും അറിയാത്തത് കൊണ്ടാണ്. എന്റെ പ്രശ്‌നം എന്താണെന്ന് നാട്ടുകാർക്ക് അറിയില്ല. അതൊക്കെ മനസ്സിൽ അൽപ്പം വേദന കൊള്ളുന്നുണ്ട്. ആദ്യമൊക്കെ ലോട്ടറി അടിച്ചപ്പോൾ നല്ല സന്തോഷം ആയിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ മനസ്സിൽ ചില തോന്നലുകൾ വന്നു തുടങ്ങി. എന്നാൽ ഭാര്യയും സുഹൃത്തുക്കളും, എന്നെ അതിൽ നിന്നും വിമുക്തൻ ആക്കുന്നുണ്ട്. പിന്നെ ജോലിക്ക് കയറിയാൽ പിന്നെ അതൊന്നും ഞാൻ ഓർക്കില്ല. അത്രയും അദ്ധ്വാനിച്ചാൽ മാത്രമേ ഞങ്ങളുടെ ജോലി പിടിച്ചു നിർത്താൻ സാധിക്കൂ.

ALSO READ

ഒടുവിൽ അത് തന്നെ സംഭവിച്ചു! സാക്ഷി വിസ്താരത്തിന് കാവ്യ മാധവൻ ഒറ്റയ്ക്ക് കോടതിയിൽ എത്തി, പ്രൊസിക്യൂഷൻ വിസ്താരത്തിനിടെ കൂറുമാറി നടി

ലോട്ടറി അടിച്ചു എന്ന വലിയ വാർത്ത അറിയുന്നത്, ഒരു തമാശരൂപത്തിലാണ്. ഞാനും എന്റെ സുഹൃത്തും കൂടി വീട്ടിലേക്ക് പോവുകയാണ്. അപ്പോഴാണ് ഈ സംഭവം ഞാൻ അറിയുന്നത്. സത്യം പറഞ്ഞാൽ ലോട്ടറി എടുത്ത കാര്യമൊക്കെ ഞാൻ മറന്നിരുന്നു. അപ്പോഴാണ് നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ വിളിച്ചിട്ട് ലോട്ടറിയുടെ കാര്യം ഒന്ന് നോക്കണേ എന്ന് പറയുന്നത്. അങ്ങനെ ഞങ്ങൾ വണ്ടിയിൽ ഇരുന്നു നോക്കി, എന്നാൽ രണ്ടാം സ്ഥാനം കേട്ടപ്പോൾ ഒരു കോൾ വന്നത് കൊണ്ട് ഒന്നാം സ്ഥാനം അതായിരിക്കും എന്ന് കരുതി ഞങ്ങൾ അത് വിട്ടു. അങ്ങനെ വീട്ടിൽ വന്നു ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ പേര് ഉണ്ടെന്നു ആളുകൾ പറഞ്ഞത്. എന്നാൽ അപ്പോഴൊന്നും വിശ്വസിക്കാൻ ആയില്ല. പിന്നെ എച്ച് ആർ മാനേജർ വിളിച്ചപ്പോൾ ആണ് വിശ്വസിക്കാൻ ആകുന്നത്.

ആ സന്തോഷവാർത്ത അറിഞ്ഞപ്പോൾ എനിക്ക് നേരിട്ട് അച്ഛനെ വിളിച്ചറിയിക്കാൻ കഴിഞ്ഞില്ല (അശോകൻ). ശ്രീകുട്ടിയാണ് വിവരം അച്ഛനെയും എന്റെ വീട്ടിലും അറിയിച്ചത്. അതുകൊണ്ടുതന്നെ ആ സന്തോഷം നേരിട്ട് അറിയാനുള്ള ഭാഗ്യം ലഭിച്ചതും അവൾക്കായിരുന്നു. ഞാൻ മറ്റു ചില കോളുകളുടെ തിരക്കിൽ ആയത്‌കൊണ്ടാണ് ആ നിമിഷം നഷ്ടമായത്. എന്തായാലൂം അവർക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ട്.

ഈ ഒരു ലോട്ടറി അടിച്ചതിന്റെ പേരിൽ ഉടനെ ഞാൻ നാട്ടിലേക്ക് പോകില്ല. ഒരിക്കൽ ഞാൻ നിർത്തി പോയ ആളാണ്. മാനേജ്മെന്റിന്റെ കാരുണ്യം കൊണ്ടാണ് ഞാൻ തിരിച്ചെത്തിയത്. ഒരിക്കലും ഞാൻ ഇതിന്റെ പേരിൽ അഹങ്കരിക്കില്ല. ഇപ്പോഴത്തെ കാലത്ത് ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നു സമയത്ത് എന്നെ തിരിച്ചുകൊണ്ടുവന്നവർ ആണ് അവരെല്ലാം. അതുകൊണ്ടുതന്നെ ഞാൻ ഉടനെ എങ്ങും ലുലുവിട്ടിട്ട് എങ്ങോട്ടേക്കും പോകില്ല. പിന്നെ വരാൻ ഇരിക്കുന്ന കാര്യം നമുക്ക് അറിയില്ലല്ലോ അത് അപ്പോൾ നോക്കാം.

അച്ഛനും അമ്മയും അനുജനും ചേർന്നതാണ് എന്റെ കുടുംബം. പൊന്നുരുന്നി സ്വദേശിയാണ്. അച്ഛൻ സുനിൽ, അമ്മ സ്‌നേഹ ലത, അനുജൻ സച്ചിൻ. അച്ഛൻ എൽഐസി ഏജന്റാണ് ഇപ്പോഴും അദ്ദേഹം ജോലിക്ക് പോകുന്നുണ്ട്. പിന്നെ ശ്രീകുട്ടിയും ചെറിയൊരു സ്ഥാപനം നടത്തുന്നുണ്ട് നാട്ടിൽ. ഇവിടെയാണ് ശ്രീക്കുട്ടി എങ്കിലും, അവിടെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നുണ്ട്. പിന്നെ ഈ ചെറിയ കുടുംബത്തിന് ഒപ്പമാണ് ശ്രീക്കുട്ടിയുടെ കുടുംബവും. ഇപ്പോൾ വലിയൊരു കുടുംബാണ് എന്റേത്.

ശ്രീകുട്ടിക്ക് മുൻപേ ആദ്യമായി പരിചയപ്പെടുന്നത് ശ്രീകുട്ടിയുടെ അച്ഛനെയാണ്. അന്ന് ഞാൻ സ്‌കിറ്റൊക്കെ അവതരിപ്പിക്കുമായിരുന്നു. അധികവും പെൺവേഷങ്ങൾ ആണ് ഞാൻ ചെയ്തിരുന്നത്. അങ്ങനെ ഞങ്ങൾ അടുത്തറിഞ്ഞു. കൂടുതൽ കമ്പനിയായി. നല്ല സുഹൃത്തുക്കൾ ആയി. എപ്പോ വേണമെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി ചെല്ലാൻ പറ്റുന്ന ഒരു ബന്ധം ആയിരുന്നു. സ്വന്തം മകനെപോലെയാണ് അദ്ദേഹം എന്നെ സ്‌നേഹിച്ചതും. അദ്ദേഹം മാത്രമല്ല ആ വീട്ടിലെ എല്ലാവരും നല്ല സ്‌നേഹമാണ് നൽകിയത്.

ഒരു ഡാൻസ് പരിപാടിക്കിടെയാണ് ശ്രീകുട്ടിയെ ആദ്യമായി കാണുന്നത്. അന്ന് ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ എന്ന് ശ്രീകുട്ടിയുടെ ചോദ്യം ഇപ്പോഴും ഓർമ്മ വരും. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പിന്നെ ഒരു സുപ്രഭാതത്തിൽ ഞങ്ങൾ തമ്മിൽ പ്രണയമായി മാറി. ഞങ്ങൾ പക്ഷേ അത് വീട്ടിൽ പറഞ്ഞില്ല. കാരണം വീട്ടുകാർ തമ്മിൽ അത്രയും വലിയ ബന്ധം ആയിരുന്നു. എന്നാൽ പിന്നെ ഒരു സമയത്ത് ശ്രീക്കുട്ടിയുടെ അമ്മയാണ് എന്നോട് വിവാഹകാര്യത്തെക്കുറിച്ച് സംസാരിക്കുന്നതും ഇരു വീട്ടുകാരും കൂടി വിവാഹം തീരുമാനിക്കുന്നതും എന്നുമാണ് സനൂപ് പറയുന്നത്.

 

Advertisement