എന്നെ കാണുമ്പോൾ മമ്മൂക്ക എഴുന്നേറ്റ് നിൽക്കും : അന്ന രേഷ്മ രാജൻ പറഞ്ഞത് കേട്ടോ

827

അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ പിന്നീട്ട് ഇപ്പോഴും സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് മുഴുവൻ മമ്മൂട്ടി എന്ന് പറഞ്ഞാൽ ഒരു വികാരമാണ്.

ഇത്രയും വർഷമായിട്ടും സിനിമയിൽ പല പല വേഷങ്ങളിലൂടെ മലയാളികളെ ഇത്രയേറെ രസിപ്പിച്ച ഒരാൾ ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചുരുക്കമായിരിക്കും. മലയാളികൾക്ക് ഇന്നും എന്നും മമ്മൂട്ടി മെഗാസ്റ്റാർ തന്നെയാണ്. എന്നാൽ എത്രത്തോളം കഴിവും, പദവിയും അംഗീകാരവും മമ്മൂക്കയ്ക്ക് ലഭിക്കുന്നുണ്ടോ അത്രത്തോളം ഡൗൺ ടു എർത്തുമാാണ് അദ്ദേഹം. അത് പലരും പല ഇടങ്ങളിലും പറഞ്ഞിട്ടുള്ളതുമാണ്.

Advertisements

ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു സംവഭം നടി അന്ന രേഷ്മ രാജൻ വെളിപ്പെടുത്തിയതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

നമ്മളെ ഭയങ്കരമായി മമ്മൂക്ക റെസ്പക്ട് ചെയ്യും. നമ്മളൊന്നും ആരും അല്ല, എന്നാൽ പോലും നമ്മൾ സെറ്റിലേക്ക് കയറി വരുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാൻ തിരിഞ്ഞുനോക്കും പിറകിൽ ആരെങ്കിലും ഉണ്ടോ എന്ന് ആരും ഉണ്ടാവില്ല.

അത്രയും ഡൗൺ ടു എർത്താണ് അദ്ദേഹം. അദ്ദേഹം എഴുന്നേറ്റത് കാണുമ്പോൾ തന്നെ ഞാൻ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല.

Also Read
ആദ്യ പ്രണയം പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു, തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: അരുൺ രാഘവ്

പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഭയങ്കര പേടിയും ടെൻഷനുമായിരുന്നു. സീൻ എടുക്കുമ്പോൾ എന്റെ കാല് വിറച്ചോണ്ടിരിക്കുകയാണ്. ഇത് കണ്ടതോടെ അദ്ദേഹം അടുത്ത് വന്ന് ഇങ്ങനെ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കും എന്നും അന്ന രാജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് 2017 ൽ അന്ന രേഷ്മ രാജൻ അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. അതിനുശേഷം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി. തുടർന്ന് മധുരരാജ, അയ്യപ്പനും കോശിയും എന്നീ സിനിമകളുൾപ്പെടെ പത്തിലധികം സിനിമകളിൽ അന്ന രേഷ്മ രാജൻ അഭിനയിച്ചിട്ടുണ്ട്.

അഞ്ച് വർഷത്തോളം നീണ്ട നഴ്സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസിൽ ആദ്യമായി അഭിനയിക്കുമ്പോഴും തന്റെ കരിയർ ഇതായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അന്ന പറയുന്നത്.

അതേസമയം സൂര്യ ടി വിയിൽ മുൻപ് ഒരുക്കൽ വന്ന ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പമാണോ, ദുൽഖർ സൽമാനോടൊപ്പമാണോ അഭിനയിക്കാൻ താത്പര്യം എന്ന ചോദ്യത്തിന് താരം പറഞ്ഞ ഉത്തരം ഏറെ വിവാദമായിരുന്നു. തനിക്ക് ദുൽഖറിന്റെ നായികയാവാനാണ് താല്പര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്നുമായിരുന്നു താരം പറഞ്ഞത്.

Also Read
ഭാര്യക്ക് പ്രസവവേദന ഭർത്താവിന് വയറുവേദന : ആശുപത്രിയിൽ നിന്നുള്ള രസകരമായ വീഡിയോയുമായി മൃദുല വിജയ്

എന്നാൽ അന്ന് സോഷ്യൽ മീഡിയിൽ പലതരത്തിൽ ഉള്ള സൈബർ അറ്റാക്കുകൾക്കും അന്ന രാജൻ ഇരയായിരുന്നു. അതേ സമയം താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്ക പെട്ടതാണെന്നും വിശദീകരിച്ച് അന്ന രാജൻ രംഗത്ത് എത്തിയിരുന്നു.

Advertisement