കുറേ സിനിമകളുടെ തിരക്കഥകൾ കേട്ടിരുന്നു, അതൊന്നും നടന്നില്ല! അഭിനയത്തിൽ എന്നെ പ്രതീക്ഷിക്കാം ; മോഹൻലാലിന്റെ അനിയത്തിയായ എന്നെ ഇഷ്ടപ്പെടുന്നവരാണ് അധികവും : ദിവ്യ ഉണ്ണി

251

മലയാള സിനിമാ പ്രേക്ഷകർക്കും എക്കാലത്തും പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ ജീവിതത്തിലേക്ക് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് അനേകം സിനിമകളിൽ നായികയായിട്ടെത്തി. തമ്പുരാട്ടിയായും ലേശം ബോൾഡ് കഥാപാത്രങ്ങളുമെല്ലാം അനായാസം കൈകാര്യം ചെയ്യാൻ ദിവ്യയ്ക്ക് സാധിച്ചിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.

വൈകാതെ ദിവ്യ ഉണ്ണി സിനിമയിലേക്ക് വരുമോ എന്ന ചോദ്യം ഏറെ കാലമായി ഉയർന്ന് വരുന്നതാണ്. താൻ സിനിമയുമായിട്ടുള്ള കണക്ഷൻ ഒന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിലൂടെ ദിവ്യ വെളിപ്പെടുത്തുന്നത്. ഇതിനകം കുറേ സിനിമകളുടെ തിരക്കഥകൾ കേട്ടിരുന്നെങ്കിലും അതൊന്നും നടക്കാതെ വന്നതാണെന്നും അഭിനയത്തിൽ തന്നെ പ്രതീക്ഷിക്കാമെന്ന സൂചനയും നടി നൽകിയിരിക്കുകയാണ്.

Advertisements

ALSO READ

വിശ്വസിച്ച് സ്‌നേഹിച്ചവരെല്ലാം ചതിച്ചു! ഒടുവിൽ യഥാർത്ഥ സ്‌നേഹം കണ്ടെത്തിയത് വിക്കിയിൽ ; വിഘ്‌നേഷ് ശിവൻ നയൻതാര വിവാഹം ജൂണിൽ

സിനിമയെ മിസ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണി നൽകിയ മറുപടിയിങ്ങനെയാണ്… ‘സിനിമയുമായിട്ടുള്ള കണക്ഷൻ ഞാൻ ഒരിക്കലും ബ്രേക്ക്് ആക്കിയിട്ടില്ല. അപ്ഡേറ്റഡ് ആയി സിനിമകൾ കാണാറുണ്ട്. അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കിൽ കുറച്ച് സ്‌ക്രിപ്റ്റുകൾ കേട്ടിരുന്നു. പക്ഷേ അത് വർക്കൗട്ട് ആയില്ല. ഒന്നുകിൽ ഡേറ്റ് ആയിരിക്കും, അല്ലെങ്കിൽ എന്റെ ജീവിതത്തിലെ മറ്റ് ചില റോളുകളും ഉത്തരവാദിത്തവും കൊണ്ടാവാം. എന്തായാലും അതിന്റെ സമയം ആവുമ്പോൾ അങ്ങനൊന്ന് സംഭവിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന്’ ദിവ്യ ഉണ്ണി പറയുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നായികയായി വരുന്നത്. അന്ന് സിനിമകളുടെ സ്‌ക്രിപ്റ്റ് ഒന്നും കേൾക്കാറില്ലായിരുന്നു. കഥാപാത്രത്തെ കുറിച്ചൊക്കെ സംവിധായകർ പറഞ്ഞ് തരും. സംവിധായകരുടെ കഴിവാണെന്ന് പറയാം. ഓരോന്നും പറഞ്ഞ് തന്ന് തന്നെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഇപ്പോഴും ചില സിനിമകൾ കാണുമ്പോൾ എനിക്കത് ഓർമ്മ വരും. ഒരു സീൻ ചെയ്യുമ്പോൾ അഭിനയിക്കുന്നത് എങ്ങനെ ആയിരിക്കണമെന്ന് പുറകിലേക്ക് പോയി പറഞ്ഞ് തരും. പിന്നെ ഡയലോഗ് വരുമ്പോൾ അത് ശരിയാവുകയുമായിരുന്നു അന്നൊക്കെ. പിന്നെ കൂടെയുള്ള താരങ്ങളുമൊക്കെ സഹായിച്ചിട്ടുണ്ട്.

ALSO READ

ഇവിടെ ഇന്റിവിജ്വലായി നിൽക്കുന്നത് ഞാൻ മാത്രമാണ് ; എന്റെ കൂടെ ആർട്ടിസ്റ്റ് എന്നൊരു കാറ്റഗറി ഉണ്ടല്ലോ, അവരാണ് നമ്മൾക്കിട്ട് പണിഞ്ഞു കൊണ്ടിരിക്കുന്നത് : ലക്ഷ്മിപ്രിയ

പഴയ സിനിമകളൊക്കെ കാണുമ്പോൾ അതിൽ അഭിനയിച്ചിട്ടുള്ള താരങ്ങളെ കുറിച്ചോർക്കും. സംവിധായകാരയ ഭരതൻ, ലോഹി അങ്കിൾ തുടങ്ങിയവരും കൽപ്പന ചേച്ചി, ഒടുവിലുണ്ണികൃഷ്ണ്ൻ, അങ്ങനെ നിരവധി പേരുണ്ട്. അവരുടെ കൂടെ ചിലവഴിച്ച ഓർമ്മകളൊക്കെ സിനിമ കാണുമ്പോൾ ഓർമ്മ വരും. അന്ന് നമുക്ക് അതിന്റെ വാല്യൂ മനസിലായിട്ടില്ല എന്നല്ല. ഇപ്പോഴാണ് പ്രധാന്യം തിരിച്ചറിയുന്നതെന്ന് ദിവ്യ പറയുന്നു.

ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ മെസേജ് വരുന്നൊരു മൂവിയാണ് ഉസ്താദ്. അതിലെ ഫോട്ടോസും എന്റെ കഥാപാത്രവുമൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞ് എപ്പോഴും മെസേജ് വരാറുണ്ടെന്ന് ദിവ്യ വെളിപ്പെടുത്തുന്നു. മോഹൻലാലിന്റെ അനിയത്തിയുടെ വേഷത്തിലാണ് ദിവ്യ ഉണ്ണി ഉസ്താദിൽ അഭിനയിച്ചിരുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധം പറഞ്ഞ സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ദിവ്യ ഉണ്ണിയുടെ മികച്ച വേഷങ്ങളിലൊന്നായി ഇന്നും അറിയപ്പെടുകയാണ് ചിത്രം.

Advertisement