വളരെ പെട്ടെന്നു തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. 2017 ൽ ‘ഹലോ’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.
2020 ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത്, ദുൽഖർ സൽമാൻ നായകനായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്കെത്തിയത്. പിന്നീട് 2021 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിരുന്നു.
ALSO READ
വിനീത് ശ്രിനീവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’, പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബ്രോ ഡാഡി’ എന്നിവയാണ് കല്യാണിയുടേയതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങൾ. മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു കല്യാണിയുടെ പ്രകടനത്തിന് ലഭിച്ചത്.
സിനിമയുടെ പശ്ചാത്തലത്തിലാണ് തങ്ങൾ വളർന്നതെങ്കിലും ദുൽഖർ സൽമാനെയും, അനൂപ് സത്യനേയും താൻ ആദ്യമായി കണ്ടത് വരനെ ആവശ്യമുണ്ട് എന്ന സിനിമ കാരണമാണെന്നും എന്നാൽ ഹൃദയത്തിൽ നേരെ തിരിച്ചായിരുന്നു എന്നും പറയുകയാണ് കല്യാണി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കല്ല്യാണിയുടെ പ്രതികരണം.
ALSO READ
‘ചെറുപ്പം മുതലേ അറിയാവുന്നവരാണ് ഹൃദയം ടീമിൽ ഉണ്ടായിരുന്നത്. വിനീതേട്ടനേയും അപ്പുവിനേയും നേരത്തെ അറിയാം. വളരെ അടുപ്പമുള്ള കുടുംബം പോലെയായിരുന്നു. കാരണം ഞങ്ങലുടെ അച്ഛന്മാർ അടുത്ത സുഹൃത്തുക്കളാണ്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനായിട്ടാണ് ദുൽഖറിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ചിത്രത്തിന്റെ പൂജ നടന്ന ദിവസമാണ് ദുൽഖറിനെ കണ്ടത്. ‘ഒടുവിൽ നമ്മൾ കണ്ടു മുട്ടി’ എന്നാണ് ദുൽഖർ പറഞ്ഞത്. അതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു. അനൂപേട്ടനേയും മുമ്പ് കണ്ടിട്ടില്ല. കഥ പറയാൻ വീട്ടിൽ വന്നപ്പോഴാണ് ആദ്യമായി കാണുന്നത് എന്നും കല്ല്യാണ് പറയുന്നുണ്ട്.