എനിക്കും മുഖത്ത് ട്യൂമർ വന്നിരുന്നു! അത് ബിഗ് ബോസിൽ പറയണമെന്ന് എനിയ്ക്ക് തോന്നിയില്ല, അല്ലാതെ തന്നെ എനിക്ക് ഞാനായിട്ട് നേടിയ കുറേ കാര്യങ്ങളുണ്ട് : അസുഖത്തെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളൊരു പ്രചോദനമായേനെ എന്ന് പറഞ്ഞയാൾക്ക് മറുപടി കൊടുത്ത് സന്ധ്യ മനോജ്

99

ബിഗ് ബോസ് സീസൺ 3 യിലെ മികച്ച വനിത മത്സരാർത്ഥികളിലൊരാളായിരുന്നു സന്ധ്യ മനോജ്. നർത്തകിയും യോഗ ട്രെയിനറുമായ സന്ധ്യയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ഈ പരിപാടിയിലൂടെയായിരുന്നു.

ലുക്കിലും സംസാരത്തിലും നിലപാടുകളിലുമെല്ലാം തികച്ചും വ്യത്യസ്തയായിരുന്നു സന്ധ്യ. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയതിന് ശേഷം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കിട്ട വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisements

ALSO READ

ഡിപ്പന്റഡാവാനാണ് എനിക്ക് ഇഷ്ടം, ഇൻഡിപ്പെന്റഡാവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല ; വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

എന്റെ ബിഗ് ബോസ് യാത്ര എന്ന ക്യാപ്ഷനോടെയായിരുന്നു സന്ധ്യ മനോജ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഡിംപൽ ബാലിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. ആദ്യ ദിവസം മുതൽ ഡിംപലിന്റെ ദൗത്യം എല്ലാവരേയും കൊണ്ട് സ്വന്തം പേര് പറയിപ്പിക്കുകയെന്നതായിരുന്നു. ആദ്യമേ തന്നെ എനിക്കത് കിട്ടിയിരുന്നു.

ഇങ്ങനെയൊരു അടിപൊളിയാളാണോ ബിഗ് ബോസിലേക്ക് വന്നതെന്നായിരുന്നു തോന്നൽ. കംപ്ലീറ്റ്ലി ഒരു കോളിളക്കം സൃഷ്ടിക്കുന്ന വരവായിരുന്നു. ഭയങ്കരമായൊരു വൈബ്രൻസായിരുന്നു. എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കും, കാര്യങ്ങൾ ചോദിക്കും. ഇതാരപ്പാ എന്ന് എല്ലാവരും ചോദിക്കുന്ന തരത്തിലുള്ള ആളായിരുന്നു. എല്ലാവരുമായും തുടക്കത്തിലേ നല്ല സൗഹൃദമായിരുന്നു.

മജ്സിയ ബാനുവിനെ ഷോയിൽ വരുന്നതിന് മുൻപേ അറിയാം. ഷിയാസിലൂടെയായാണ് ബാനുവിനെ അറിഞ്ഞത്. മലയാളി കുട്ടിയാണ്, ഗോൾഡ് മെഡലിസ്റ്റാണ് എന്ന് ഷിയാസ് ബാനുവിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നെക്കുറിച്ച് ബാനുവിനോടും ഷിയാസ് പറഞ്ഞിരുന്നു. എനിക്ക് ചേച്ചിയെ അറിയാമെന്ന് ബാനു പറഞ്ഞപ്പോൾ എനിക്ക് ബാനുവിനേയും അറിയാമെന്നായിരുന്നു സന്ധ്യ പറഞ്ഞത്. അങ്ങനൊരു കണക്ഷൻ ബാനുവിനോട് വന്നിരുന്നു. ബാനുവും ഡിംപലും സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ഞങ്ങളും പരിചയത്തിലായത്.

വെറുതെ ഇരിക്കരുത്. നന്നായി പെർഫോം ചെയ്യണം എന്ന് പറഞ്ഞ് എന്നെ പ്രചോദിപ്പിച്ചത് ഡിംപലാണ്. ബിഗ് ബോസിലെ തന്റെ പെർഫോമൻസിന്റെ വീഡിയോയും സന്ധ്യ പോസ്റ്റ് ചെയ്തിരുന്നു. മെച്വേർഡ് ലെവലിൽ സംസാരിക്കാൻ ഡിംപലിന് പറ്റുമെന്ന് ആദ്യമേ മനസ്സിലായിരുന്നു. കളിയും ചിരിയുമല്ലാതെ കാര്യങ്ങളും പങ്കുവെക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. ഡിംപുവിന്റെ കഥ കേട്ട് ഞാനും ഒരുപാട് കരഞ്ഞിരുന്നു. എനിക്ക് അങ്ങനെ ഡിംപലുമായി അധികം അഭിപ്രായവ്യത്യാസം വന്നിട്ടില്ല.

ALSO READ

ഒരിക്കൽ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല, എന്നോടൊപ്പം ഉണ്ടായിരുന്നതിന് എല്ലാവർക്കും നന്ദി പുതിയ സന്തോഷം പങ്കു വച്ച് ആൻ അഗസ്റ്റിൻ

ഡിംപലിന് വന്നത് ട്യൂമറാണോ ക്യാൻസറാണോയെന്ന തരത്തിൽ കുറേ ചോദ്യങ്ങളുണ്ടായിരുന്നു. അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല. എനിക്കും ട്യൂമർ വന്നിരുന്നു. അതേക്കുറിച്ച് ബിഗ് ബോസിൽ പറഞ്ഞൂടായിരുന്നോയെന്ന് ക്ലബ് ഹൗസിൽ ഒരു ചോദ്യമുണ്ടായിരുന്നു. എനിക്ക് ഒരു ട്യൂമറും ക്യാൻസറും തമ്മിലുള്ള വ്യത്യാസം അറിയാം. എനിക്ക് രണ്ടാമതും വന്നിരുന്നു. മുഖത്തായിരുന്നു, ഞാൻ രണ്ടുമൂന്ന് സർജറി ചെയ്തതാണ്.

എന്റെ കഥ ഇന്നുമുണ്ട്. എനിക്ക് ഞാനായിട്ട് നേടിയ കുറേ കാര്യങ്ങളുണ്ട്. ഞാൻ ഡാൻസറാണ്, യോഗ ടീച്ചറാണ്, ഞാനൊരു അമ്മയാണ്, ഭാര്യയാണ്. വേറെ കഴിവുകൾ ഒരുമിച്ച് കൊണ്ടുവന്ന് എല്ലാം ചെയ്യുന്നയാളാണ്. അതെന്തുകൊണ്ട് പ്രചോദനമാക്കിക്കൂട, അതാണ് മോട്ടിവേഷൻ ഫാക്ടറായി എനിക്ക് തോന്നിയത്. അസുഖത്തെക്കുറിച്ച് പറഞ്ഞത് പുറത്ത് വരുമ്പോൾ അത് വിവാദമായി മാറിയേക്കാം. പ്രചോദനമേകാൻ വേറെയും കഥകളുണ്ട്. അസുഖാവസ്ഥയെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളൊരു പ്രചോദനമായേനെ എന്ന് പറഞ്ഞയാൾക്ക് സന്ധ്യ നൽകിയ മറുപടി ഇതായിരുന്നു.

 

Advertisement