നടൻ ദിലീപിന് എതിരെ നിരവധി ആരോപണങ്ങളുമായി നടിയും ഡബ്ബിംഗ് കലാകാരിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു. ദിലീപ് ഇടപെട്ട് കുറേ സിനിമകളിൽ നിന്നും തന്നെ മാറ്റുന്നുണ്ടെന്ന കാര്യ അതിജീവിത തന്നോട് പറഞ്ഞിരുന്നുവെന്ന് അവർ പറഞ്ഞു.
സിനിമ മേഖലയിൽ നിന്നും തന്നെ വല്ലാതെ മാറ്റി നിർത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഒരുപാട് സിനിമകളിൽ നിന്ന് എന്നെ ദിലീപ് ഇടപെട്ട് ഒഴിവാക്കിപ്പിച്ചുവെന്നായിരുന്ന അന്ന് അതീജിവിത തന്നോട് പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു.
ALSO READ
പാടാത്ത പൈങ്കിളി താരം മനീഷയുടെ പുതിയ വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,
ഞാൻ വിചാരിച്ചത് അതിജീവിത ഈ അവസ്ഥയിൽ വരുമെന്ന് അല്ലായിരുന്നു. എനിക്ക് മഞ്ജുവിനെ ഓർത്തായിരുന്നു നല്ല ഭയം ഉണ്ടായിരുന്നത്. സൂക്ഷിക്കണമെന്ന കാര്യം ഞാൻ പലപ്പോഴും ആ ദിനങ്ങളിൽ ഞാൻ മഞ്ജു വാര്യറോട് പറഞ്ഞിരുന്നു. പ്രത്യേകിച്ച് കാറിൽ പോകുമ്പോൾ പ്രത്യേകം സൂക്ഷണിക്കണമെന്ന് പറഞ്ഞത്. എന്തോ അതി ജീവിതയ്ക്കാണ് അങ്ങനെയൊരു ദുര്യോഗം വന്നത്.
ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കരുത്. കഴിയുന്നതും ഒറ്റയ്ക്ക് എവിടേയും പോകാതിരിക്കുക. ആരെങ്കിലും ഉണ്ടാകണം എന്നൊക്കെ ഞാൻ മഞ്ജു വാര്യറെ ഉപദേശിച്ചിരുന്നു. ടാക്‌സിയിൽ പോകരുത് എന്നെല്ലാം പറഞ്ഞു. അപ്പോൾ ‘അങ്ങനെയൊക്കെ സംഭവിക്കുമോ ചേച്ചീ?’ എന്നായിരുന്നു എന്നോട് മഞ്ജു ചോദിച്ചത്. അങ്ങനെയല്ല, നമുക്കറിയില്ല, എന്നാലും ഒന്ന് സൂക്ഷിച്ചോളൂ എന്ന് ഞാൻ പറഞ്ഞു.
ഇത്തരം കാര്യങ്ങൾ എന്റെ ജീവിത്തിൽ അനുഭവിച്ചതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അപകടങ്ങളുണ്ടാകാതെ സൂക്ഷിക്കണം. നീയൊരു ഡാൻസറാണ് എന്നും പറഞ്ഞിരുന്നു. യഥാർത്ഥതിൽ മഞ്ജുവിന് അന്ന് അഭിനയത്തിലേക്ക് വീണ്ടും മടങ്ങിവരാൻ താൽപര്യമില്ലായിരുന്നു.
ഡാൻസിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു അന്നത്തെ തീരുമാനം. പിന്നെയാണ് മഞ്ജുവിന്റെ ജീവിതം മാറി മറിയുന്നത്. പരസ്യങ്ങളിലൂടെ വീണ്ടും വരുന്നത്. ആ സമയത്തൊക്കെ എനിക്കൊരു ഭയമുണ്ടായിരുന്നു. പക്ഷെ, അതൊരിക്കലും അതിജീവിതയായ പെൺകുട്ടിയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല.
ALSO READ
എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ മഞ്ജു വാര്യർ പൊലീസിനോട് നേരത്തെ പറഞ്ഞിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നത്. നടിയുടെ വിഷയവുമായി ഞാൻ പറഞ്ഞ കാര്യം ഏതെങ്കിലും വിധത്തിൽ സഹായകരമാവുമോ എന്നും എനിക്ക് അറിയില്ല. മഞ്ജുവിനെക്കുറിച്ച് മോശമായ രീതിയിലുള്ള ചിലെ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് ആ സമയത്ത് അവർ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്ക് പറയേണ്ടി വന്നത്.
ഞാൻ പറയുന്ന കാര്യങ്ങൾ പൊലീസ് ഏതെങ്കിലും വിധത്തിൽ സഹായകരമാവുമെങ്കിൽ തീർച്ചയായും അതിന് ഞാൻ തയ്യാറാണ്. അതിന് എനിക്ക് പേടിയുമില്ല. ഒരു ചർച്ചയായതിനാൽ വളരെ വേഗത്തിലാണ് അന്ന് ഞാൻ കാര്യങ്ങൾ പറഞ്ഞത്. അന്ന് രാത്രി മഞ്ജുവിനെക്കുറിച്ച് എന്നോട് പറഞ്ഞ് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. വളരെ ചുരുക്കിയാണ് അന്ന് പറഞ്ഞത്. പൊലീസ് എന്നോട് ചോദിക്കുകയാണെങ്കിൽ തീർച്ചയായും അതെല്ലാം വിശദമായി തന്നെ ഞാൻ പറയും എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.