100 ദിവസവും ഗ്രാന്റ് ഫിനാലെയും വിജയകരമായി പൂർത്തികരിച്ച മലയാളം ബിഗ് ബോസ് സീസൺ 4ൽ ഇത്തവണ പ്രേക്ഷകർ ശ്രദ്ധിച്ച ഒരു സുഹൃത്ത് ബന്ധമായിരുന്നു ബിബി 4 നെ മൽസരാർത്ഥികളായിരുന്ന നടി ലക്ഷ്മിപ്രിയയും ഡോ. റോബിനും തമ്മിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ സഹോദര തുല്യമാണെന്ന ബന്ധമായിരുന്നു ഹൗസിനുള്ളിൽ കണ്ടത്. പുറത്തിറങ്ങിയ ശേഷവും റോബിനെ കുറിച്ച് വാതോരാതെ സംസാരിച്ച ലക്ഷ്മിപ്രിയ തന്റെ സ്വന്തം ആങ്ങളയെന്നാണ് റോബിനെ വിശേഷിപ്പിച്ചത്.
ബിഗ് ബോസ് സീസൺ ഫോർ മറ്റ് സീസണുകളേക്കാൾ ഏറെ പ്രശസ്തി നേടിയിരുന്നു. മത്സരാർത്ഥികൾ തന്നെയാണ് ഇതിന് കാരണം. കൂട്ടത്തിൽ ലക്ഷ്മി പ്രിയയും ഷോയുടെ ഈ പ്രശസ്തിക്ക് കാരണമായിരുന്നു. പറയാനുള്ള കാര്യങ്ങളെല്ലം ലക്ഷ്മിപ്രിയ ആരുടെ മുഖത്ത് നോക്കിയും പറയുന്നതും പൊട്ടിത്തേറിക്കുന്നതുമെല്ലാം ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടക്കത്തിൽ ആദ്യം പുറത്തുപോകുന്ന ഒരാൾ ആയിരിക്കും ലക്ഷ്മിപ്രിയയെന്ന് കരുതിയിരുന്നെങ്കിലും നൂറ് ദിനം തികച്ച് നാലാം സ്ഥാനവുമായിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ചെത്തിയത്.
‘എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്റെ സങ്കടങ്ങൾ, എന്റെ എല്ലാം’- എന്നാണ് നാലാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞത്. ഹൗസിലായിരിക്കുമ്പോൾ നിരവധി വിവാദ പരമാർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയിരുന്നു. കൂടാതെ, മറ്റൊരു മത്സരാർഥിയായ വിനയ് മാധവിന് നേരെ ലക്ഷ്മിപ്രിയ കാർക്കിച്ച് തുപ്പിയതും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് ഷോയിലെ കഴിഞ്ഞ സീസണുകളൊന്നും കുത്തിയിരുന്ന് കാണുകയോ അതേക്കുറിച്ച് പഠിക്കുകയോ ഒന്നും ചെയ്യാതെയാണ് ഞാൻ അവിടേയ്ക്ക് വന്നത്. എന്നെ ഞെട്ടിച്ചത് റോബിനാണ്.
ആ വീട്ടിൽ പലപ്പോഴും ഒറ്റപ്പെടേണ്ടിവന്നപ്പോഴും എന്നെ സമാധാനിപ്പിച്ചതും സ്ട്രോങ്ങായിട്ട് കളിക്ക് എന്ന് പറഞ്ഞതും റോബിൻ മാത്രമാണെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഇത്രകാലം വരെ ജീവിച്ചിട്ടില്ലാത്ത ഒരു രീതിയിലാണ് ബിഗ് ബോസിൽ ജീവിച്ചത്. സൂര്യപ്രകാശം ഇല്ല, ക്ലോക്കില്ല, മണ്ണിൽ ചവിട്ടുന്നില്ല അങ്ങനെ ഒന്നും അറിയാതെയാണ് 100 ദിവസം ബിഗ് ബോസിൽ നിന്നതെന്ന് വെളിപ്പെടുത്തുകയാണ് ലക്ഷ്മിപ്രിയ.
ഓരോ സന്ദർഭത്തേയും ഞാൻ അതിജീവിച്ചു. ഒരുപാട് അപ്രതീക്ഷിത മുഹൂർത്തങ്ങൾ നൽകിയ ഒരു ഇടമായിരുന്നു ബിഗ് ബോസ്. ആ വീട്ടിൽ എന്നെപ്പലെ ഒറ്റപ്പെടൽ അനുഭവിച്ച ഒരു സ്ത്രീ ഇല്ല. ഭയങ്കരമായി ഒറ്റപ്പെടൽ തോന്നുമ്പോൾ അവിടെയുള്ള ബാത്ത്റൂമിന്റെ സൈഡിലേയ്ക്ക് പോകും. അവിടെ ഒരു മഞ്ഞ സോഫയുണ്ട്, അതിൽ കിടന്ന് എനിക്ക് പരിചയമുള്ള പാട്ടുകളൊക്കെ പാടും. പലതിന്റേയും വരികളൊന്നും അറിയില്ലായിരിയ്ക്കും. എന്നാലും പാടും. അതെനിക്കൊരു സ്ട്രെസ് റിലീഫാണെന്നും എൽപി പറയുന്നു.
എന്റെ വീട്ടിൽ എങ്ങനെയാണോ അങ്ങനെയായിരുന്നു ബിഗ് ബോസ് വീട്ടിലും പെരുമാറിയത്. എത്രപേർക്ക് വേണമെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. എനിക്കതൊക്കെ വലിയ ഇഷ്ടമാണ്. വീട്ടിലെ പണികളൊക്കെ ചെയ്യാൻ ഇഷ്ടമാണ്. ഇതൊക്കെ കഴിഞ്ഞ് കുറച്ച് സമയം വെറുതെയിരിക്കാനും ജപിക്കാനും എല്ലാം ഞാൻ സമയം കണ്ടെത്താറുണ്ട്. ഇതാണ് ബിഗ് ബോസിലും ചെയ്തത്. എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ഞാൻ എവിടെയായാലും തുറന്ന് പറയും. ഇഷ്ടമുള്ള കാര്യങ്ങളും അതേപോലെതന്നെ. തെറ്റ് പറ്റിയത് എനിക്കായാലും അതും ഞാൻ സമ്മതിയ്ക്കും എന്നും താരം തന്റെ സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തി.
അതേസമയം, ബിഗ്‌ബോസിൽ തനിക്ക് ലഉഭിച്ച സഹോദരനായ റോബിനെ കുറിച്ചും ലക്ഷ്മി വാചാലയായി. റോബിനുമായി ആദ്യമൊക്കെ ഞാൻ വലിയ വഴക്കും തർക്കവും ഒക്കെയായിരുന്നു. ടാസ്‌ക്കിലും അല്ലാതെയുമൊക്കെ റോബിൻ പറയുന്നതിനേയും ചെയ്യുന്നതിനേയും ഞാൻ എതിർത്തിട്ടുണ്ട്. കാരണം പല കാര്യങ്ങളിലും എനിക്ക് എതിർപ്പാണുണ്ടായിരുന്നതെന്നും ലക്ഷ്മിപ്രി പറയുന്നു.
ദിവസങ്ങൾ കഴിഞ്ഞതോടെ റോബിനുമായുള്ള പ്രശ്നങ്ങളൊക്കെ മാറിത്തുടങ്ങി. ഒരുപാട് കാര്യങ്ങളൊക്കെ സംസാരിക്കാൻ തുടങ്ങി. അങ്ങനെ റോബിനുമായി എനിക്ക് നല്ല അടുപ്പമുണ്ടായി. ആ വീട്ടിൽ സ്ത്രീകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടത് ഒരുപക്ഷേ ഞാനായിരിക്കാം. ഒരുപാട് ആളുകൾ എന്നെ ഒറ്റപ്പെടുത്താനും നോക്കിയിരുന്നു. ആ സമയത്താണ് ഞാൻ റോബിനെ മനസ്സിലാക്കി തുടങ്ങിയത്.
ഞാൻ ഒറ്റയ്ക്കിരിക്കുമ്പോഴെല്ലാം റോബിൻ അടുത്ത് വരും, ഒരുപാട് കാര്യങ്ങൾ സംസാരിക്കും. ഞാൻ ഒരു നല്ല ഗെയിമറൊന്നും അല്ലെന്ന് എനിക്ക് അവൻ മനസ്സിലാക്കി എന്നെ പലപ്പോഴും സപ്പോർട്ട് ചെയ്തിരുന്നു. ആദ്യ കാലങ്ങളിലെ ജയിൽ നോമിനേഷൻ ടാസ്‌ക്കിൽ അവൻ എനിക്കുവേണ്ടിയാണ് ജയിലിൽ പോയത്. ആ ടാസ്‌ക്കിന് മുൻപ് ഞാൻ റോബിനോട് പറഞ്ഞിരുന്നു, ഇതിൽ ഞാൻ തോക്കും നീയും തോക്ക്, എന്നിട്ട് നമ്മൾക്കൊരുമിച്ച് ജയിലിൽ പോയി കിടക്കാം.
ടാസ്‌ക്ക് ഉഴപ്പുന്നത് കണ്ടപ്പോൾ തന്നെ ബിഗ് ബോസ് വിളിച്ച് വാണിംഗ് തന്നിരുന്നു. ഇതോടെ എല്ലാവരും കളിക്കാൻ തുടങ്ങി. റോബിനും ഗെയിം ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ അവൻ ടാസ്‌ക്ക് ഉഴപ്പുകയായിരുന്നു. അവസാനം ടാസ്‌ക്ക് അവസാനിച്ചപ്പോൾ ഞാനും ബ്ലെസ്ലിയും ഏകദേശം ഒരുപോലെ പൂർത്തിയാക്കി. റോബിൻ മാത്രം ജയിലിലേയ്ക്ക് പോകേണ്ട അവസ്ഥയും വന്നു. അതുകൊണ്ടുതന്നെ എനിക്കത് വല്ലാത്ത വിഷമം തോന്നി. അന്ന് ആദ്യമായി റോബിൻ ബിഗ് ബോസിൽ കരഞ്ഞു. എന്റെ മുന്നിലാണ് അയാൾ കരയുന്നത്. എനിക്കത് വല്ലാത്ത സങ്കടമായി. ഞാൻ ഒരാളെ അങ്ങനെ ജയിലിലേയ്ക്ക് തള്ളിവിടുന്നത് പോലെയൊക്കെയാണ് തോന്നിയതെന്നും കട്ടൻ വിത്ത് ഇമ്മട്ടിക്ക് നൽകിയ അഭിമുഖത്തിൽ വെച്ച് താരം വെളിപ്പെടുത്തി.