നിശ്ചയം കഴിഞ്ഞ് രണ്ടുവർഷം ആയിരിക്കുന്നു, ഓർമ്മയുണ്ടോ ആ ദിവസം ; ഭർത്താവിനെ ടാഗ് ചെയ്തുള്ള ആതിര മാധവിന്റെ വീഡിയോ ശ്രദ്ധ നേടുന്നു

60

സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ബാർക്ക് റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ സിനിമ താരങ്ങൾ മുതൽ നിരവധി സീനിയർ താരങ്ങൾ വരെയാണ് അഭിനയിക്കുന്നത്. ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന താരങ്ങൾ ഒരു മേഖലയിൽ അല്ലെങ്കിൽ മറ്റൊരു മേഖലയിൽ മികവ് തെളിയിച്ചവരാണ്.

മീര വാസുദേവ് ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എങ്കിലും മീരയുടെ മൂന്നു മക്കളായി വേഷം ഇടുന്നവരും, ഒപ്പം മരുമകളയായി വേഷം ഇടുന്ന ആതിര മാധവും എല്ലാം പ്രേക്ഷകർക്ക് മുൻപിൽ വ്യത്യസ്തതയാർന്ന അഭിനയം ആണ് കാഴ്ച വയ്ക്കുന്നത്.

Advertisements

ALSO READ

എൻഗേജ്മെന്റ് കഴിഞ്ഞതിന് പിറ്റേ ദിവസം വിളിച്ചിട്ട് വിജയ് വിളിച്ച് പിരിയുന്നതിനെ പറ്റി പറഞ്ഞു! ഞങ്ങൾക്കിടയിൽ ഇത് വരെ പ്രണയം ഉണ്ടായിട്ടില്ല : തുറന്ന് പറഞ്ഞ് ദേവിക

തിരുവനന്തപുരം സ്വദേശിയായ ആതിര മാധവ് ഒരു വർഷം മുമ്പേയാണ് വിവാഹിതയാകുന്നത്. ഇപ്പോഴിതാ നടി വിവാഹ നിശ്ചയത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്.

നിശ്ചയം കഴിഞ്ഞിട്ട് രണ്ടുവർഷം ആയിരിക്കുന്നു എന്ന് പറയുകയാണ് ഭർത്താവ് രാജീവ് മേനോനെ ടാഗ് ചെയ്തുകൊണ്ട്. രസകരമായ നിരവധി കമന്റുകൾ ആണ് ആതിരക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി അമൃത നായർ ഉൾപ്പെടയുള്ള താരങ്ങളും കമന്റുകൾ പങ്കിടുന്നുണ്ട്.

കുടുംബവിളക്കിൽ എത്തുമ്പോൾ മിനി സ്‌ക്രീനിൽ പുതുമുഖ താരം ആയിരുന്നില്ല ആതിര , അവതാരക ആയും, അഭിനേത്രി ആയും പ്രേക്ഷകർക്ക് പരിചിതയായ ആതിര, എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയെന്ന തീരുമാനം എടുക്കുന്നത്.

കുടുംബവിളക്കിലേക്കുള്ള എൻട്രി ജോസ് പേരൂർക്കട വഴിയാണ് നടക്കുന്നത്. ‘ജോസേട്ടൻ എന്നെ ഒരിക്കൽ വിളിച്ചിട്ട് കുടുംബവിളക്കിലേക്ക് ഇങ്ങനെ ഒരാളെ നോക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ അപ്പോഴും സീരിയൽ വേണ്ട എന്നൊരു മൈൻഡിൽ ആയിരുന്നു ഞാൻ ഉണ്ടായിരുന്നത്. അത് അങ്ങനെ ഉപേക്ഷിക്കുകയും ചെയ്തു.

ALSO READ

രാക്കുയിൽ സീരിയലിൽ നിന്ന് പിൻമാറി നടൻ റോൺസൺ, കാരണവും വെളിപ്പെടുത്തി താരം, അമ്പരന്ന് ആരാധകർ

പിന്നീട് ഈ ലോക്ഡൗണും കാര്യങ്ങളും ഒക്കെ ഉണ്ടായപ്പോൾ, അതിൽ അനന്യ ആയി എത്തിയ കുട്ടിയെ റീ പ്ലെയ്സ് ചെയ്യേണ്ടതായി വരികയും ചെയ്തു. അങ്ങനെയാണ് ജോസേട്ടൻ വീണ്ടും എന്നെ വിളിക്കുന്നതും കാര്യങ്ങൾ പറയുന്നതും. അപ്പോൾ എനിക്ക് തന്നെ തോന്നി, വീണ്ടും എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോൾ ഏറ്റെടുക്കാതെ വിട്ടു കളയണ്ട എന്ന്. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്’- ആതിര മുൻപൊരിക്കൽ പറഞ്ഞിരുന്നു.

Advertisement