സിനിമ പാരമ്പര്യമില്ലാതെ സ്വന്തം കഠിന പ്രയത്‌നം കൊണ്ട് മലയാള സിനിമയിൽ മേൽവിലാസം ഉണ്ടാക്കി എടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഇടവേള എന്ന ചിത്രത്തിലൂടൊയായിരുന്നു എൻട്രി. ഡോക്ടർ ആയ ഐശ്വര്യ ഓഡീഷനിലൂടെയാണ് ഈ സിനിമയിൽ എത്തുന്നത്.
നടിയുടെ സിനിമ കരിയർ മാറ്റി മറിച്ചത് ആഷിഖ് അബു ചിത്രമായ മായാനദിയാണ്. അതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അപർണ്ണ എന്ന അപ്പു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
ALSO READ
സാധുക്കളായ പാവങ്ങളുടെ മേൽ കുതിര കയറരുത് ; വാവ സുരേഷിനെ പിന്തുണച്ച് ഗണേഷ് കുമാർ
മായാനദിയ്ക്ക് ശേഷം നിരവധി മികച്ച കഥാപാത്രങ്ങൾ നടിയെ തേടി എത്തിയിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ചർച്ചയാവുന്ന അപ്പു എന്ന കഥാപാത്രത്തെയാണ്. കരിയറിന്റെ തുടക്ക കാലത്താണ് ശക്തമായ കഥപാത്രം ഐശ്വര്യ ഏറ്റെടുത്തതും ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് കാലം നോക്കാതെ പറയാൻ ധൈര്യ കാണിക്കുന്നതും.
സിനിമ കഥാപാത്രങ്ങൾ പോലെ തന്നെ ഐശ്വര്യ ലക്ഷ്മിയുടെ നിലപാടുകളും കാഴ്ചപ്പാടുകളും ഏറെ ചർച്ചയാവാറുണ്ട്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നാണ് പ്രിയ താരം പറയുന്നത്. ഔട്ട് ലുക്ക് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് അർച്ചന നോട്ട് ഔട്ട് 31. ഒരു സ്ത്രീയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ പ്രമേഷന് വേണ്ടി എത്തിയപ്പോഴാണ് കല്യാണത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് താരം പറഞ്ഞത്.
25 വയസ് കഴിയാതെ വിവാഹം കഴിക്കരുതെന്നാണ് താരം പറയുന്നത്. കാരണവും പറയുന്നുണ്ട്. ”സാമ്പത്തിക ഭഭ്രത ഉണ്ടായിട്ട് മാത്രമ മറ്റെരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ പാടുളളൂ. സാമ്പത്തിക ഭഭ്രത നൽകുന്ന ധൈര്യം വളരെ കൂടുതൽ ആണ്. എല്ലാവാരും അത് അറിഞ്ഞിരിക്കണം. നമ്മുടെ കാര്യം നോക്കാൻ വേണ്ടിയിട്ട് ഒരു ഭർത്താവ് അവരുടെ കാര്യം നോക്കാൻ വേണ്ടിയിട്ട് ഒരു ഭാര്യ… ഇതിനായി വിവാഹം കഴിക്കരുത്. ലൈഫ് ഷെയർ ചെയ്യാൻ വേണ്ടിയിട്ടുള്ള കംപാനിയൻ ഷിപ്പാകാം വിവാഹമെന്നും” ഐശ്വര്യ കൂട്ടിച്ചേർത്തു.
കൂടാതെ തനിക്ക് വിവാഹം എന്ന ഇൻസ്റ്റിറ്റിയൂഷനോട് താൽപര്യമില്ലെന്നും നടി പറയുന്നുണ്ട്. ഇത് എന്റെ വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കും അറിയാം. എന്നാൽ ഒരിടത്തും ഇത് തുറന്ന് പറഞ്ഞിട്ടില്ല. ” വിവാഹമെന്ന ഇൻസ്റ്റിറ്റിയൂഷനിൽ വിശ്വസം ഇല്ലാത്ത ആളാണ് ഞാൻ. ഇനി വിവാഹം ചെയ്യേണ്ടി വരുകയാണെങ്കിൽ അങ്ങനെ ഒരാളെ ജീവിതത്തിൽ കൂട്ടണം എന്ന് തോന്നുന്ന സമയത്ത് കല്യാണം കഴിക്കും.
അല്ലാത്ത പക്ഷം ഒരു സർട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫിൽ പങ്കാളിയായി വിളിക്കുന്നതിനോട് തനിക്ക് വിശ്വാസമില്ല. ഇത് ഒരിടത്തും താൻ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ സുഹൃത്തുക്കൾക്ക് ഇക്കാര്യം അറിയാം തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ല എന്നുള്ളത്. അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലത് പോലെ അറിയാമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അറേഞ്ചിഡ് മ്യാരേജിന് തയ്യാറല്ലെന്നും താരം പറയുന്നുണ്ട്. തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ടപ്പാടുകൾ അവതാരകൻ ചോദിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
ALSO READ
”ജോലി എന്ത് തന്നെ ആയാലും തനിക്ക് പ്രശ്‌നമില്ല എന്നാൽ സാമ്പത്തിക ഭഭ്രതയുണ്ടാവണമെന്നും ഐശ്വര്യ പറയുന്നു. പണ്ട് സിനിമയിൽ നിന്നുള്ള ആൾ വേണ്ടെന്ന് ആയിരുന്നു. സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. സിനിമയിൽ ആണെങ്കിൽ എന്റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. കൂടാതെ ഏകദേശം തന്നെപ്പോലെ വൈബുള്ള ഒരാളായിരിക്കണമെന്നും ഭാവി വരനെ കുറിച്ചുള്ള സങ്കൽപം പങ്കുവെച്ച് കൊണ്ട് ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.