ഖുറേഷി അബ്രഹാം; വീണ്ടും സസ്‌പെന്‍സുമായി മോഹന്‍ലാല്‍

70

മോഹന്‍ലാലിന്റേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന്റെ നിരവധി വമ്പന്‍ താരങ്ങളും ചിത്രത്തിലുണ്ടാകും. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുങ്ങുന്നുതെന്നുമാണ് സൂചന. 

സംവിധായകന്‍ പൃഥിരാജും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. 

Advertisements

ഇപ്പോഴിതാ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്.

എമ്പുരാനിലെ മോഹന്‍ലാല്‍ കഥാപാത്രമായ ഖുറേഷി അബ്രഹാമിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത് എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം. പിന്തിരിഞ്ഞ് നടന്നുപോകുന്ന മട്ടിലുള്ള ചിത്രത്തില്‍ ഒരു ജാക്കറ്റും കാക്കി നിറത്തിലുള്ള പാന്റ്‌സും കാന്‍വാസ് ഷൂസുമാണ് മോഹന്‍ലാലിന്റെ വേഷം.

ഇടത് കൈയില്‍ ഒരു ലെതര്‍ ബാഗുമുണ്ട്. പശ്ചാത്തലത്തിലെ സ്‌ക്രീനുകളില്‍ വിവിധതരം തോക്കുകളുടെ ചിത്രങ്ങളും കാണാം. എന്നാല്‍ ഒരു വാക്ക് പോലും ഒപ്പം കുറിക്കാതെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

 

 

Advertisement