എല്ലാവരേയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയുകയില്ല ; എല്ലാവർക്കും വേണ്ടി ഞാൻ മാറിയിരുന്നെങ്കിൽ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ല : റിമി ടോമി

184

മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. റിമിയുടെ പുത്തൻ മേക്കോവറും ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ നടി നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ആദ്യമായി സിനിമയിൽ പാടാൻ അവസരം ലഭിച്ചതിനെ കുറിച്ച് മുതൽ ഗാനമേളകളിൽ പാടുന്നതിനെ കുറിച്ചും റിമി അഭിമുഖത്തിൽ പറയുന്നുണ്ട്.

റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ, ‘സിനിമയിൽ ആദ്യമായി പാടിയ ചിങ്ങമാസം എന്ന പാട്ട് പാടാൻ വേണ്ടി നാദിർഷിക്ക ആണ് ആദ്യം വിളിച്ചത്. ആ സമയത്ത് ഞാൻ ഗൾഫിൽ ആദ്യമായി പരിപാടി അവതരിപ്പിക്കാൻ പോയതാണ്. അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് എയ്ഞ്ചൽ വോയ്‌സ് എന്ന ഗ്രൂപ്പിന്റെ മാനേജരെ വിളിച്ച് ആണ് സിനിമയിൽ പാടാൻ ഒരു അവസരം ഉണ്ടെന്ന് നാദിർഷിക്ക എന്നോട് പറയുന്നത്. നാട്ടിലെത്തിയാൽ ഉടൻ ലാൽ ജോസിനെ പോയി കാണണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പപ്പയെയും കൂട്ടി കൊച്ചിയിൽ പോയി ലാൽ ജോസ് സാറിനെ കണ്ടു.

Advertisements

ALSO READ

പണയത്തിലായിരുന്ന ആധാരം വായ്പാ കുടിശിക തീർത്ത് തിരികെ എടുത്ത് നൽകി ; ആരു സഹായിയ്ക്കാനില്ലാത്ത ആ അമ്മയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി

സിനിമയിൽ ഒരു മെലഡിയും ഒരു ഫാസ്റ്റ് നമ്പറും ആണ് പാടേണ്ടത്. ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ഞാനല്ല വിദ്യാസാഗർ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ചെന്നൈയിൽ പോയി വിദ്യാജിയുടെ മുന്നിൽ ഒഡിഷന് ഇരുന്നു. ഈ പാട്ട് സിനിമയിൽ വരുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. മാത്രമല്ല എന്നെക്കാൾ മുൻപ് ഈ പാട്ട് പാടാൻ കുറെ പേർ വന്നിരുന്നു. എന്തായാലും ഇറങ്ങാൻ നേരം വണ്ടിക്കൂലി എന്ന പോലെ 2000 രൂപ തന്നു. ആദ്യ പ്രതിഫലത്തെ കുറിച്ച് റിമി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഈ കാലത്തിനിടയിൽ സമൂഹത്തിന്റെ ചിന്താരീതിയും മനോഭാവവും ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ പാടാൻ വരുന്ന കുട്ടികളെ പെർഫോമർ ആക്കുന്നതിന് കൂടിയാണ് പരിശീലിപ്പിക്കുന്നത്. തൊണ്ണൂറ് ശതമാനം ആളുകളും കാലത്തിനൊപ്പം മാറി. എത്ര പ്രശസ്ത ആളാണെങ്കിലും ഹേറ്റേഴ്‌സ് ഉണ്ടാവും. ആരും ആരെയും പൂർണമായി അംഗീകരിക്കില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയുകയുമില്ല. എല്ലാവർക്കും വേണ്ടി ഞാൻ മാറിയിരുന്നെങ്കിൽ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ല.

ALSO READ

ജാസ്മിൻ ജീവിച്ച് വന്ന ഏതേലും ഒരു സംഭവത്തിലൂടെ നമ്മൾ കടന്ന് പോയിട്ടുണ്ടോ എന്ന് ആരാധികയുടെ കുറിപ്പ് ; കഷ്ടപ്പാട് ഹൈലൈറ്റ് ചെയ്ത് ന്യായീകരിക്കേണ്ടന്ന് ഒരു വിഭാഗം : ബിഗ് ബോസിലെ ജാസ്മിന്റെ പ്രവൃത്തികൾ ചർച്ചയാകുന്നു!

‘എന്റെ ക്യാരക്ടർ എന്താണോ അതുപോലെ തന്നെ സ്റ്റേജിലും ഞാൻ പെരുമാറി. ആ സമയത്തൊക്കെ ഞാൻ ടിവി കാണാറില്ലായിരുന്നു. ആരുടെയെങ്കിലും സ്റ്റേജ് ഷോ കുത്തിയിരുന്ന് കണ്ട് പഠിച്ചതല്ല. ഞാൻ എങ്ങനാണോ എന്റെ സ്വഭാവം എങ്ങനെയാണോ അത് അവതരിപ്പിക്കുകയാണ് ചെയ്തത്. പാടുന്ന പാട്ടുകളുടെ സ്വഭാവം അനുസരിച്ചാണ് വേദിയിൽ അവതരിപ്പിക്കുക എന്നും’ എന്നാണ് റിമി പറയുന്നത്.

 

Advertisement