ബിഗ്ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. തെലുങ്കിലാണ് ബാല അരങ്ങേറിയതെങ്കിലും കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ താരം വിവാദങ്ങളിലും, ഗോസിപ്പുകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തി കൂടിയാണ്.
ഈയടുത്ത് താരം കരള്‍ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സമയത്താണ് താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിധിച്ചത്. കൊച്ചിയിലടെ സ്വകാര്യ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ടു കിടന്നിരുന്ന ദിവസങ്ങളെ കുറിച്ച് പലപ്പോഴും പറയാറുമുണ്ട് താരം. ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം.
ബാലയെ പോലെ തന്നെ ബാലയുടെ ഭാര്യ എലിസബത്തും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ബാലയുടെ രണ്ടാംഭാര്യയാണ് എലിസബത്ത്. ബാലയുടെ മോശം സമയങ്ങളിലെല്ലാം കരുത്ത് പകര്‍ന്ന് കൂടെയുണ്ടായിരുന്നത് എലിസബത്തായിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് എലിസബത്ത്.
എലിസബത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്. ദയവായി തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ എന്നും എങ്ങനെ ഇക്കാര്യം പറയണമെന്ന് തനിക്ക് അറിയില്ലെന്നും കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് എലിസബത്ത് തുറന്നപറഞ്ഞിട്ടില്ല. നിരവദി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജൂനിയര്‍ ബാല എത്താന്‍ പോകുവാണോ എന്നും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ജൂനിയര്‍ ബാല അല്ലെന്നാണ് എലിസബത്ത് നല്‍കിയ മറുപടി.