മുമ്പൊക്കെ കുടുംബം കുട്ടികള്‍, അവരുടെയൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ എല്ലാം സ്വപ്‌നം കണ്ടിരുന്നു, ഇപ്പോള്‍ ആ ആഗ്രഹങ്ങളെല്ലാം ഇല്ലാതായി, എലിസബത്ത് പറയുന്നു

104

വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളില്‍ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരം കൂടിയാണ് ബാല.

Advertisements

മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേര്‍പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്. തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനിയാണ് എലിസബത്ത്.

Also Read:ദിലീപേട്ടന്‍ ചാടി വന്ന് വീണത് എന്റെ കാലിലായിരുന്നു, ചെറുവിരല്‍ ഒടിഞ്ഞു, ഇന്നും വേദന സഹിക്കാന്‍ പറ്റുന്നില്ല, ഷൂട്ടിനിടെയുണ്ടായ അനുഭവം തുറന്നുപറഞ്ഞ് നമിത പ്രമോദ്

ഇതിനിടെ ബാല എലിസബത്തുമായും പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരേയും ഉണ്ടിയാട്ടില്ല. ഏറെ നാളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസം.

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് എലിസബത്ത്. അച്ഛനുമമ്മയ്‌ക്കൊപ്പംതന്റെ പ്രൊഫഷനില്‍ ഏറെ ശ്രദ്ധനല്‍കി മുന്നോട്ട് പോകുകയാണ് എലിസബത്ത്. ഇപ്പോഴിതാ തന്റ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് എലിസബത്ത്.

Also Read:കടംവീട്ടാന്‍ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം സ്വര്‍ണ്ണമെല്ലാം ഊരിക്കൊടുത്തു, വീട് വരെ വില്‍ക്കേണ്ടി വന്നു, ജീവിതത്തിലെ ദുരനുഭവം തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

താന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഒ്‌രു യാത്ര പോയി. എകദേശം എട്ടോളം രാജ്യങ്ങള്‍ കണ്ടുവെന്നും നല്ല അടിപൊളി എക്‌സ്പീരിയന്‍സായിരുന്നുവെന്നും ഇനി എന്ത് എന്ന ചോദ്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആ യാത്രയെന്നും എലിസബത്ത് പറയുന്നു.

നല്ല അടിപൊളി എക്‌സ്പീരിയന്‍സായിരുന്നു ആ യാത്ര. തന്റെ മനസ്സിനെ ഒരുപാട് സ്വാധീനിച്ചുവെന്നും ഇനിയും ഒത്തിരി കാഴ്ചകള്‍ തനിക്ക് കാണാന്‍ ബാക്കിയുണ്ടെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും മുമ്പൊക്കെ തനിക്ക് ഫാമിലി വേണം കുഞ്ഞുങ്ങള്‍ വേണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നുവെന്നും എലിസബത്ത് പറയുന്നു.

പിന്നെ ഒരു സമയത്ത് ആ ആഗ്രഹങ്ങളെല്ലാം ഇല്ലാതെയായി. ഇനി കുറേ രാജ്യങ്ങള്‍ ചുറ്റിക്കാണണം അവിടുത്തെ കള്‍ച്ചറും ഫുഡുമൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നൊക്കെയുള്ള ആഗ്രഹങ്ങളാണെന്നും എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കിലല്ലേ ജീവിക്കാന്‍ പ്രചോദനമുണ്ടാവുകയുള്ളൂവെന്നും എലിസബത്ത് പറയുന്നു.

Advertisement