മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷമങ്ങൾ ഉണ്ടാവുന്നുണ്ട്; ബാലച്ചേട്ടൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു; ഇനിയും വരും; ഭാര്യ എലിസബത്ത്

137

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ ബാലയെ കരൾരോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രി ഐസിയുവിൽ ആയിരുന്നു നടനെ പ്രവേശിപ്പിച്ചത്.

ഇപ്പോഴിതാ ആരാധകരെ ആശ്വാസത്തിലാക്കി ബാലയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ആശുപ്രത്രിയിൽ ഇപ്പോൾ നൽകുന്ന ചികിത്സകളെ തുടർന്ന് ബാലയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം തുടർചികിത്സയുടെ കാര്യത്തിൽ അടക്കം ഡോക്ടർമാരാണ് ഇനിയും തീരുമാനം കൈക്കൊള്ളേണ്ടത്.

Advertisements

ഇതിനിടെ, മാസങ്ങൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിലാണ് ബാലയുംഎന്നാണറിയുന്നത്. ആശുപത്രിയിൽ ബാലയെ കാണാൻ മകൾ അവന്തിക കഴിഞ്ഞ ദിവസം എത്തിയിരുന്നു. അമ്മ അമൃത സുരേഷിന് ഒപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിൽ എത്തിയത്.

ALSO READ- ഞാൻ കരയാത്ത ദിവസങ്ങളില്ല; ഇപ്പോൾ ആയുർവേദം ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്; ആത്മവിശ്വാസം കൂടുകയാണ്; വെളിപ്പെടുത്തി നടി മംമ്ത

അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. മകളെ കാണണമെന്ന് ബാല തന്നെ കാണാൻ വന്ന നിർമ്മാതാവ് ബാദുഷയോടും നടൻ ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മകളെ കണ്ട ബാല ഏറെ സന്തോഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ബാല പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും എന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹ്തതിന്റെ ബാര്യ എലിസബത്ത്. ‘ബാല ചേട്ടൻ ഐസിയുവിൽ ആണ്, എങ്കിലും പേടിക്കേണ്ടതായ വിഷയങ്ങൾ ഇല്ല’- എന്നാണ് എലിസബത്ത് ഉദയൻ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിക്കുന്നത്.

ALSO READ- പ്രശസ്തർ സഹായിക്കുമ്പോൾ പത്തും പതിനഞ്ച് ലക്ഷമാണ് എന്ന് എല്ലാവരും കരുതും; യാഥാർഥ്യം അതല്ല, ബാല തിരിച്ചുവരുമ്പോൾ സത്യം പുറത്തുവരും: മോളി കണ്ണമാലി

ബാല ചേട്ടൻ ഒരു സ്ട്രോങ്ങ് പേഴ്സൺ ആണ്. കഴിഞ്ഞ മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷമങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്, ഇനിയും അദ്ദേഹം തിരികെ വരുമെന്നാണ് എലിസബത്ത് പറയുന്നത്.

ബാല ചേട്ടൻ ഐസിയുവിൽ ആണ്. എന്നാൽ ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയത് മാത്രമാണ്. എല്ലാവരോടും പുള്ളി ഓകെ ആണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സൺ ആണ്. കഴിഞ്ഞ മൂന്നാലു വർഷങ്ങൾ ആയി ഇത് പോലെ ഉള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്തിട്ടുണ്ട്- എലിസബത്ത് അറിയിച്ചു.

ഈ തവണയും അദ്ദേഹം ബലവാനായി തിരിച്ചു വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുകയെന്നും എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ പറയുന്നു.

Advertisement