സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച നടൻ ബാലയുടെ രണ്ടാം വിവാഹമാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ രണ്ടാം വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നെങ്കിലും വധുവിനെ കുറിച്ചോ വിവാഹം എന്നാണെന്നോ താരം പങ്കു വെച്ചിരുന്നില്ല.
സെപ്റ്റംബർ 5 നായിരുന്നു ആരാധകർ ഒരുപാട് കാത്തിരുന്ന ബാലയുടെ വിവാഹം. ഡോക്ടർ എലിസബത്ത് ആണ് ബാലയുടെ വധു. എലിസബത്തിന്റെ വീട്ടിൽ വെച്ചുള്ള ബാലയുടെ ഓണാഘോഷ ചിത്രങ്ങൾ ഇതിനു മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. താരത്തിന്റെ വിവാഹത്തിന്റെയും വിവാഹ വിരുന്നിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
ALSO READ
ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള എലിസബത്തിന്റെ ആദ്യത്തെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. വിവാഹവും വിരുന്നും എല്ലാം കഴിഞ്ഞ് ബാലയുടെ ചെന്നൈയിലെ വസതിയിൽ കുടുംബത്തോടൊപ്പം കഴിയുകയാണ് ഇവർ ഇപ്പോൾ. എലിസബത്തിന് സ്‌പ്രൈസ് ആയി ബാലയുടെ ‘അമ്മ സമ്മാനം നൽകുന്നതിന്റെ വീഡിയോ ആണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. സ്വർണ മാലയും കമ്മലും ആണ് പിറന്നാൾ സമ്മാനമായി ബാലയുടെ ‘അമ്മ കൊടുത്തത്. ജീവിതത്തിലെ ഈ ചെറിയ സന്തോഷങ്ങൾ എല്ലാം ആസ്വദിക്കുകയാണ് ബാല ഇപ്പോൾ. എല്ലാവരും എലിസബത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്നും ബാല കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയാണ് എലിസബത്തും പരിചയപ്പെടുന്നത്. ഡോക്ടർ ആയിരുന്ന എലിസബത്ത് ബാലയോടുള്ള പ്രണയം തുറന്നു പറഞ്ഞപ്പോൾ പല തവണയായി എലിസബത്തിനെ പിന്തിരിപ്പിക്കാൻ ബാല ശ്രമിച്ചു. എന്നാൽ ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ALSO READ
രണ്ടാം വിവാഹത്തിന്റെ പോരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും അതൊന്നും വക വെക്കാതെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ ബാല. ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു.