കാത്തിരിക്കാന്‍ വയ്യ, വേഗം വരൂ, അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയുമായി ഇല്യാന ഡിക്രൂസ, കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ആവര്‍ത്തിച്ച് ചോദിച്ച് സോഷ്യല്‍മീഡിയ

348

തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സിനിമാതാരമാണ് ഇല്യാന. ഇല്യാനയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ഹിറ്റുകളായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

Also Read; പ്രണയവിവാഹം, പക്ഷേ പരാജയം, വിവാഹമോചനത്തെ കുറിച്ച് പുറത്ത് പറയാത്തത് അച്ഛനെയും അമ്മയെയും ഓര്‍ത്ത്, വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇല്യാന. താന്‍ അമ്മയാവാന്‍ പോവുകയാണെന്നാണ് ഇല്യാനയുടെ ആ സന്തോഷ വാര്‍ത്ത. താരം ധരിച്ച ടീ ഷര്‍ട്ടില്‍ ഒരു സാഹസികത തുടങ്ങുകയാണെന്നും ലോക്കറ്റില്‍ മാം എന്നും എഴുതിയിട്ടുണ്ട്.

വെയിറ്റ് ചെയ്യാനാവില്ലെന്നും വേഗം വരൂ എന്നും താരം കുറിച്ചിട്ടുണ്ട്. ഇതില്‍ നിന്നൊക്കെയാണ് ഇല്യാന അമ്മയാവാന്‍ പോവുകയാണെന്ന് മനസ്സിലാക്കുന്നത്. അതേസമയം കുട്ടിയുടെ പിതാവ് ആരാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.

Also Read; എല്ലാം പഠിച്ചല്ലോ, ഇനി നീ പോയി അഭിനയിക്ക്, മോഹന്‍ലാല്‍ പറയുന്നത് കേട്ട് ഞെട്ടി, ഞാന്‍ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

കാരണം ഇല്യാന വിവാഹം കഴിച്ചിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞിന്റെ പിതൃത്വം വളരെ രഹസ്യമാക്കി തന്നെ വച്ചിരിക്കുകയാണ് താരം. നേരത്തെ ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നിബോണുമായി താരം പ്രണയത്തിലായിരുന്നു.

Advertisement