നാദിർഷയുടെ സംവിധാനത്തിൽ നടൻ ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളിയിരിക്കുകയാണ്.
ALSO READ
ബാല രണ്ടാമതും വിവാഹിതനാകുന്നു, വിവാഹം സെപ്റ്റംബർ അഞ്ചിന് കേരളത്തിൽ വച്ചുതന്നെയെന്ന് റിപ്പോർട്ടുകൾ
സിനിമയ്ക്ക് ദൈവത്തിൻറെ പേരിട്ട് എന്ന കാരണത്താൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻറ് വ്യക്തമാക്കിയിരിക്കുകയാണ്. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരുന്നത്.
സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. എന്നാൽ ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി.സിനിമയുടെ പേര് മാറ്റില്ലെന്നും അത്തരത്തിൽ ചെയ്താൽ അത് തെറ്റായ കീഴ് വഴക്കമാകുമെന്നും നാദിർഷ മുമ്പ് പറഞ്ഞിരുന്നു.
ALSO READ
ബന്ധുക്കളായിരുന്നു ഞങ്ങൾ, കല്യാണം കഴിക്കുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ കെപി ഉമ്മറിന്റെ ഓർമ്മകളിൽ ഭാര്യയും മകനും
ദൈവം മഹാനാണ് എന്ന് കുറിച്ചുകൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയ വിവരം നാദിർഷ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചർച്ചകളും വിവാദങ്ങളും വന്നപ്പോൾ നിരവധി പേരാണ് നാദിർഷയെ സപ്പോർട്ട് ചെയ്ത് എത്തിയത്.