ഈ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിൻറെ ഉപജ്ഞ്ജാതാവ് ; പരിചയപ്പെടുത്തി ജൂഡ് ആന്റണി

89

ജൂഡ് ആന്റണി സംവിധാനം ചെയ്ത് അന്ന ബെൻ, സണ്ണി വെയിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകാൻ ജൂഡ് ആന്റണി അണിയിച്ചൊരുക്കിയ ചിത്രമാണ് സാറാസ്.

ജൂലൈ 5നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിലെ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന സണ്ണിവെയിൻ പാടുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ എങ്ങിനെയാണ് ആ പാട്ട് ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

Advertisements

സാറാസിന്റെ ആർട്ട് ഡയറക്റ്ററായ മോഹൻദാസിന്റെ മകനിൽ നിന്നാണ് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ജൂഡ് കേൾക്കുന്നത്. പിന്നീട് അത് സ്‌ക്രിപ്പ്റ്റിൽ ചേർക്കുകയായിരുന്നു എന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.

Also read

ഉള്ളിൽ ഞാനെന്ന ഭാവം തോന്നുമ്പോൾ, അത് ആലോചിക്കണം രേഖ രതീഷിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ ; ഇത് അവർക്കുള്ള മറുപടിയോണോ? ചർച്ചയായി സോഷ്യൽമീഡിയ

ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇത് മണിചേട്ടൻ( പേര് മോഹൻ ദാസ്). ശരിക്കും എൻറെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷൻ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫർ , മാമാങ്കം മുതലായ വമ്പൻ സിനിമകൾ ചെയ്ത മണിചേട്ടൻ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിൻറെയാണ് സാറാസിൽ നമ്മൾ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara’S.

Also read

സണ്ണി ലിയേണിയുടെ നായകനായി ശ്രീശാന്ത്, ചിത്രം ഒരുങ്ങുന്നത് ബോളിവുഡിൽ, സന്തോഷത്തിൽ ആരാധകർ

സിംഗിൾ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യിൽ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിൻറെ ഉപജ്ഞ്ജാതാവ്. ലോകേഷൻ ഹണ്ടിനിടെ മണിചേട്ടനെ ഫോണിൽ വിളിച്ച് മകൻ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാൻ അതും തിരക്കഥയിൽ കയറ്റുകയായിരുന്നു.avanteyoru kunjippuzhu.

Advertisement