മിനിസ്‌ക്രീനിലെ കുക്കറി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചതയായി മാറിയ താരമാണ് ലക്ഷ്മി നായര്‍. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ആട്ടും ലക്ഷ്മി നായര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭര്‍ത്താവ്.
പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങള്‍ ലക്ഷ്മി നായര്‍ രചിച്ചിട്ടുണ്ട്. മാജിക് ഓവന്‍ സീരീസില്‍ പാചക കല പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. പാചകത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി. ഈയടുത്ത് ലക്ഷ്മി നായര്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
നടിമാരായ ഹണി റോസിനും സൗപര്‍ണികയ്ക്കും പിന്നാലെ തന്റെ പേരിലും തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിതിട്ടുണ്ട് എന്നായിരുന്നു ലക്ഷ്മി നായരുടെ വെളിപ്പെടുത്തല്‍. തമിഴ്‌നാട്ടിലെ താരാരാധന എപ്പോഴും വലിയ വാര്‍ത്തയാകാറുള്ളതാണ്. നടി ഖുശ്ബുവിന് വേണ്ടി പണിത അമ്പലവും ഏറെ പ്രശസ്തമാണ്.
മലയാളി താരങ്ങളും തങ്ങള്‍ക്കായി ക്ഷേത്രം പണിതകാര്യം വെളിപ്പെടുത്തിയിരുന്നു. ആദ്യം ഇക്കാര്യം തുറന്ന് പറഞ്ഞത് നടി ഹണി റോസാണ്. തന്റെ ഒരു തമിഴ് ആരാധകന്‍, സ്ഥിരമായി വിളിക്കും. എന്റെ വലിയൊരു ആരാധകനാണ്. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്’-ഹണി പറഞ്ഞത്.
തന്റെ പേരിലവിടെ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട് എന്നും അയാള്‍ പറഞ്ഞിരുന്നു ഇത് താരത്തിനെ കളിയാക്കലുകള്‍ക്ക് ഇരയാക്കിയിരുന്നു. എങ്കിലും, ഹണി റോസ് പറഞ്ഞത് സത്യമാണെന്നും തനിക്കും ഇത്തരം ഒരു അനുഭവം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് സീരിയല്‍ നടി സൗപര്‍ണ്ണിക രംഗത്ത് എത്തിയിരുന്നു.
‘തന്നെയും ഒരാള്‍ തന്നെ സ്ഥിരമായി വിളിക്കും എന്നും മെസേജുകള്‍ അയക്കും, അയാള്‍ എന്നോട് പറഞ്ഞതും ഇതേ കാര്യങ്ങളാണ്. എന്റെ പേരില്‍ അമ്പലം ഉണ്ടെന്നും പൂജകള്‍ നടക്കാറുണ്ട് എന്നും, അയാളുടെ പേര് പാണ്ടി എന്നാണ്’ എന്നുമാണ് സൗപര്‍ണ്ണിക പറഞ്ഞിരുന്നത്.
അതേസമയം, ലക്ഷ്മിയുടെ പേരില്‍ ഒരു അമ്പലം ഉണ്ടെന്ന് കേട്ടല്ലോ സത്യമാണോ എന്ന് അവതാരകന്റെ ചോദ്യത്തിനായിരുന്നു ലക്ഷ്മി നായര്‍, അങ്ങനൊരു സംഭവമുണ്ടെന്ന് ലക്ഷ്മി നായര്‍ ഉറപ്പിച്ച് പറഞ്ഞത്. ‘
മുനിയാണ്ടി എന്നാണ് പുള്ളിയുടെ പേര്. എന്റെ ബെര്‍ത്ത് ഡേയ്ക്ക് അവിടെ വലിയ ആഘോഷമാണ്. പൂജയോ, പായസം വിതരണമോ ഒക്കെ നടക്കാറുണ്ട്. എനിക്കത് ഒരു പ്രാവിശ്യം എങ്കിലും ഒന്ന് പോയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ലെന്നും തന്റെ ആരാധകന്റെ പേര് മുനിയാണ്ടി എന്നുമാണ് ലക്ഷ്മി നായര്‍ പറയുന്നത്.
അതേസമയം, മൂന്ന് പറഞ്ഞത് ഒരേ ആള്‍ ആണെന്നും, ഇയാള്‍ ഒരു ഫ്രോഡ് ആകാനാണ് സത്യത എന്നുമാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. ഇയാളെ സമൂഹ മാധ്യമങ്ങള്‍ വഴി കണ്ടെത്താനുള്ള തിരക്കിലാണ് സോഷ്യല്‍മീഡിയ.