മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഒന്നിനൊന്ന് മികച്ച ഗാനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ സംഗിതത്തില്‍ പുറത്തു വന്നവ ഓരോന്നും. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലുകളിലും സജിവമായ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഗോപി സുന്ദര്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതേ സമയം പ്രശസ്ത പിന്നണി ഗായിക അഭയ ഹിരണ്‍മയി ആയിരുന്നു നേരത്തെ ഗോപി സുന്ദറിന്റെ ജീവിത സഖി.
ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ഇരുവരും തങ്ങള്‍ ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകളാണ് വന്നത്.
ഇരുവരും പിന്നീട് വിവാഹിതരായ ചിത്രങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ചു. ആദ്യമൊക്കെ വലിയ വിമര്‍ശനമായിരുന്നു അമൃതയും ഗോപി സുന്ദറും നേരിട്ടത്. എന്നാല്‍ പിന്നീട് ഇരുവരുടെയും ബന്ധത്തെ ആരാധകര്‍ സ്വീകരിച്ചു. ഇതിനിടെ, ഇരുവരും വിവാഹിതരായി എന്നുള്ള തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ല എന്ന് പ്രതികരിച്ചു കൊണ്ട് ഗോപി സുന്ദര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. അമൃതയുടെ കുടുംബവുമായും നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍.
അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവിന്റെ പിറന്നാള്‍ ആഘോഷത്തിലും സജീവമായി ഗോപി സുന്ദറിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാപ്പുവിന്റെ പിറന്നാള്‍ ദിനം കുടുംബാംഗങ്ങളും അടുത്ത കൂട്ടുകാരും കൂടി ആഘോഷിക്കുന്നതിനിടെയാണ് ഗോപി സുന്ദറും ആഘോഷത്തിന്റെ ഭാഗമായി എത്തിയത്. ഇവരുടെ ആഘോഷ ചിത്രങ്ങള്‍ അമൃത സുരേഷും അഭിരാമിയും എല്ലാം പങ്കുവെച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളും വീഡിയോകളും വൈറലാകുകയാണ് ഇപ്പോള്‍.
ഇതിനിടെ, ”ഞങ്ങളുടെ പുന്നാരക്കുടത്തിന് ഒരായിരം പിറന്നാള്‍ ഉമ്മ. പാപ്പുക്കുട്ടന് പിറന്നാള്‍ പൊന്നുമ്മ. അവളുടെ ഈ ചിരിയാണ് ഇന്നും ഞാന്‍ ജീവിക്കാന്‍ കാരണം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം മകളുടെ ജനനം ആണ്.’
‘ഈ ലോകം തന്നെ എനിക്ക് എതിരെ ആയാലും, നീ ഇതുപോലെ ചിരിച്ചു തന്നെ ഇരിക്കും. അമ്മ നിന്നെ ഒത്തിരി സ്നേഹിക്കുന്നു. പിറന്നാള്‍ ആശംസകള്‍ കണ്‍മണി”- എന്ന് മകള്‍ക്ക് ആശംസകള്‍ കുറിച്ചുകൊണ്ട് അമൃത സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, പപ്പുവിനെ ഇംപ്രസ് ചെയ്യാന്‍ താന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും. ഞാന്‍ എങ്ങനെ ആണോ അതുപോലെ തന്നെയാണ് അവള്‍ എന്നെ സ്‌നേഹിക്കുന്നത് എന്നാണ് ഗോപിസുന്ദര്‍ പറയുന്നത്.